കാ​ട്ടു​പ​ന്നി കു​റു​കെച്ചാടി; ബൈ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്ക്
Tuesday, April 16, 2024 1:36 AM IST
അ​തി​ര​പ്പി​ള്ളി: ആ​ന​മ​ല റോ​ഡി​ൽ വെ​റ്റി​ല​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു സ​മീ​പം ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്നെ ബൈ​ക്കി​നു മു​ന്നി​ലേ​ക്ക് കാ​ട്ടു​പ​ന്നി കു​റു​കെച്ചാ​ടി നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. വെ​റ്റി​ല​പ്പാ​റ മാ​ളി​യേ​ക്ക​ൽ ജോ​യി (58), ഭാ​ര്യ മോ​ളി (49) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ ശി​പ്പി​ച്ചു.

ഞായറാഴ്ച വൈ​കീട്ട് 6.45 നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​രൂ​ർ​മു​ഴി പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ. വേ​ന​ൽ ക​ടു​ത്തതോ​ടെ തീ​റ്റ​യും വെ​ള്ള​വും തേ​ടി വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തി​നാ​ൽ ആ​ന​മ​ല റോ​ഡി​ൽ അ​പ​ക​ടം പ​തി​വാ​യി​രി​ക്ക​യാ​ണ്.