മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ
1223837
Friday, September 23, 2022 12:29 AM IST
പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്. കരാർ അടിസ്ഥാന നിയമനത്തിനുള്ള കൂടിക്കാഴ്ച 26 മുതൽ 30 വരെ നടക്കും. 26 ന് രാവിലെ 10 ന് ഡയാലിസിസ് ടെക്നീഷ്യൻ/ സ്റ്റാഫ് നേഴ്സ് ട്രെയിൻഡ് ഇൻ ഡയാലിസിസ് കൂടിക്കാഴ്ച നടക്കും. യോഗ്യത: ഡി.എം.ഇ. അംഗീകൃത ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ്/ ഡയാലിസിസ് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. സ്റ്റാഫ് നേഴ്സ് 27 ന് രാവിലെ 10 ന് നടക്കും. യോഗ്യത. ജി.എൻ.എം./ബി.എസ്.സി. നഴ്സിങ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. മത്സരപരീക്ഷ ഉണ്ടായിരിക്കും. 28 ന് രാവിലെ 10 ന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ കൂടിക്കാഴ്ച നടക്കും. യോഗ്യത: ബിരുദം ഡിപ്ലോമ ഇൻ കന്പ്യൂട്ടർ അപ്ലിക്കേഷൻ മലയാളം ടൈപ്പ് റൈറ്റിങ്ങിൽ പ്രാവീണ്യം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്. 29 ന് രാവിലെ 10 ന് ഒ.ടി. ടെക്നീഷ്യൻ കൂടിക്കാഴ്ച നടക്കും. ഡി.എം.ഇ അംഗീകൃത ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി കോഴ്സാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 29 ന് ഉച്ചയ്ക്ക് രണ്ടിന് ഇ.സി.ജി. ടെക്നീഷ്യൻ കൂടിക്കാഴ്ചയുണ്ടാകും. വി.എച്ച്.എസ്.ഇ. അംഗീകൃത ഇ.സി.ജി. ആൻഡ് ഓഡിയോ മെട്രി കോഴ്സ് ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. ലാബ് /ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ കൂടിക്കാഴ്ച 30 ന് രാവിലെ 10 ന് നടക്കും.