ഉപജില്ലാ സോഫ്റ്റ് ബോൾ: കോട്ടോപ്പാടം സ്കൂളിന് ഇരട്ട കിരീടം
1227705
Thursday, October 6, 2022 12:29 AM IST
കോട്ടോപ്പാടം : മണ്ണാർക്കാട് ഉപജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായുള്ള അണ്ടർ 19 സോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിൽ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർസെക്കന്ററി സ്കൂൾ ജേതാക്കളായി. കാരാകുറിശി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളാണ് ഇരുവിഭാഗത്തിലും റണ്ണർ അപ്പ്. കോട്ടോപ്പാടം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ കോഴിക്കോട് സർവകലാശാല സോഫ്റ്റ് ബോൾ ടീം ക്യാപ്റ്റൻ അഖിൽ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ ശ്രീധരൻ പേരേഴി അധ്യക്ഷനായി. ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സെബാസ്റ്റ്യൻ, എച്ച്എം ഫോറം പ്രതിനിധി എസ്.ആർ. ഹബീബുല്ല, റഷീദ് കൊടക്കാട്, ഷിജി ജോർജ്, കെ.പി. റിയാസ് പ്രസംഗിച്ചു.