കോയന്പത്തൂരിൽ പുതിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ നിയമിച്ചു
1227706
Thursday, October 6, 2022 12:29 AM IST
കോയന്പത്തൂർ : ജില്ലയിൽ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസം ഉൾപ്പെടെ അഞ്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ നിയമിച്ചു.
ഭരണപരമായ പ്രവർത്തനങ്ങളിലെ അലംഭാവം പരിഹരിക്കുന്നതിനും ഏക തസ്തികയിൽ കേന്ദ്രീകരിക്കുന്ന അധികാരങ്ങൾ വികേന്ദ്രീകരിക്കുന്നതിനുമായി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ അടുത്തിടെ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച്, സെക്കൻഡറി വിദ്യാഭ്യാസത്തിനായി 55 ജില്ലാ ഓഫീസർമാരുടെയും പ്രാഥമിക വിദ്യാഭ്യാസത്തിന് 58 ജില്ലാ ഓഫീസർമാരുടെയും സ്വകാര്യ സ്കൂളുകൾക്കായി വിദ്യാഭ്യാസ ഓഫീസർമാരുടെയും 152 ഓഫീസുകൾ ആരംഭിച്ചു. കോയന്പത്തൂർ ജില്ലയ്ക്ക് കോയന്പത്തൂർ, പൊള്ളാച്ചി എന്നീ രണ്ട് പ്രാഥമിക വിദ്യാഭ്യാസ ഓഫീസുകൾ അനുവദിച്ചിട്ടുണ്ട്.
നേരത്തെ കോയന്പത്തൂരിൽ അർബൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി (ഡിഇഒ) സേവനമനുഷ്ഠിച്ച വള്ളിയമ്മയെ പൊള്ളാച്ചി പ്രാഥമിക വിദ്യാഭ്യാസ ഓഫീസറായി നിയമിച്ചു. കോയന്പത്തൂർ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസറായിരുന്ന പുനിത അന്തോണിയമ്മാളിനെ സ്ഥലം മാറ്റി. കോയന്പത്തൂർ ജില്ലയിലെ സെക്കൻഡറി എജ്യുക്കേഷൻ ഡിഇഒ ആയി പാണ്ഡ്യ രാജശേഖരനെ നിയമിച്ചു. ദിണ്ടിഗൽ ജില്ലയിലെ വേദചന്തൂർ ഡിഇഒ ആയി ജോലി ചെയ്തു വരികയായിരുന്ന ഗീത പൊള്ളാച്ചി ഇന്റർമീഡിയറ്റ് ഡിഇഒ ആയി ചുമതലയേറ്റു. അതുപോലെ കാളപ്പാട്ടി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററായി ജോലി ചെയ്തിരുന്ന മുരുകേഷിനെ സ്വകാര്യ സ്കൂളുകളുടെ ഡിഇഒ ആയി നിയമിച്ചു.