താ​ണാ​വു മു​ത​ൽ ധോ​ണി വ​രെ ശു​ചീ​ക​രി​ച്ചു
Friday, October 7, 2022 1:03 AM IST
പാ​ല​ക്കാ​ട് : നന്മ ​ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ക​ത്തേ​ത്ത​റ പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന താ​ണാ​വു മു​ത​ൽ ധോ​ണി വ​രെ ഏഴ് കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന പാ​ത​യോ​രം ശു​ചീ​ക​രി​ച്ചു.

ഇ​രു​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ന്പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി, ഹേ​മാം​ബി​ക പോ​ലീ​സ് സ്റ്റേ​ഷ​ൻ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ ലീ​ഡ് കോ​ള​ജ്, ഉ​മ്മി​ണി സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളാ​യ വ്യാ​പാ​ര വ്യ​വ​സാ​യി, സൗ​ഹൃ​ദ വേ​ദി, സ്പാ​ർ​ക്ക്, ലെ​ൻ​സ് ഫെ​ഡ്, ഇ​ടം മാ​ന​വി​ക വേ​ദി, കെ​സി​വൈ​എം, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഹ​രി​ത ക​ർ​മ്മ സേ​ന തു​ട​ങ്ങി 20 ഓ​ളം സം​ഘ​ട​ന​ക​ളു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ അ​ണി​നി​ര​ത്തി നി​ര​ത്തി​യാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

റെ​യി​ൽ​വേ പോ​ലീ​സ് ഡി​വൈ​എ​സ്പി കെ.​എ​ൽ. രാ​ധാ​കൃ​ഷ്ണ​ൻ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​നോ​ജ് കെ​മൂ​ർ​ത്തി (സെ​ക്ര​ട്ട​റി, നന്മ) ​സ്വാ​ഗ​തം ആ​ശം​സി​ച്ചു, ഡോ. ​തോ​മ​സ് ജോ​ർ​ജ് ലീ​ഡ് കോ​ള​ജ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​സ്. മോ​ഹ​ന​ൻ ന​ന്ദി പ​റ​ഞ്ഞു.