സംരംഭകത്വ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു
1244714
Thursday, December 1, 2022 12:47 AM IST
ചിറ്റൂർ: ചിറ്റൂർ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കായി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ചിറ്റൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം. രാജഗോപാലൻ ക്ലാസെടുത്തു.
വൈസ് പ്രസിഡന്റ് നിലാവർണീസ അധ്യക്ഷയായ പരിപാടിയിൽ കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രേണുക ദേവി, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് ചെയർമാൻ ചന്ദ്രൻ, ചിറ്റൂർ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ രാജഗോപാലൻ, പഞ്ചായത്ത് ഇന്േറണ് ബി. ശ്രീലക്ഷ്മി, ചിറ്റൂർ ബ്ലോക്കിലെ ഇന്റേണ്മാർ, 55 സംരംഭകർ എന്നിവർ പങ്കെടുത്തു.