ലേറ്റായി വന്നിട്ടും "ലേറ്റസ്റ്റാ'യി കാണിക്കമാതാ സ്കൂൾ
Friday, December 2, 2022 12:24 AM IST
ഒ​റ്റ​പ്പാ​ലം: ""ലേ​റ്റാ വ​ന്താ​ലും ലേ​റ്റ​സ്റ്റാ വ​രു​വേ​ൻ...''ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​ത നാ​ട​ക മ​ത്സ​ര​ത്തി​ലാ​ണ് ഈ ​പ്ര​യോ​ഗം അ​ന്വാ​ർ​ഥ​മാ​യ​ത്.
പാ​ല​ക്കാ​ട് കാ​ണി​ക്ക മാ​ത ഇം​ഗ്ലീ​ഷ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ​മ്മാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യ​ത് ഇ​ത്ത​ര​ത്തി​ലാ​ണ്.
മി​ക​ച്ച ന​ട​നും ന​ടി​യും ഈ ​നാ​ട​ക​ത്തി​ൽ വേ​ഷ​മി​ട്ട​വ​ർ നേ​ടി​യ​തോ​ടെ മ​ത്സ​ര ഫ​ല​ത്തി​ന്‍റെ മാ​ധു​ര്യം ഇ​ര​ട്ടി​ച്ചു. എ​ൻ​എ​സ്എ​സ് കെ​പി​ടി ഹൈ​സ്കൂ​ളി​ലു​ള്ള ഹം​സ​ധ്വ​നി​യി​ലാ​ണ് സം​സ്കൃ​ത നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.
എ​ന്നാ​ൽ ഈ ​നാ​ട​ക​ത്തി​ലെ ഒ​രു ന​ടി​ക്ക് ഹൈ​സ്കൂ​ൾ വി​ഭാ​ഗം മോ​ഹ​നി​യാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​തി​നാ​ൽ മൂ​ക്കാ​ൽ മ​ണി​ക്കൂ​ർ നാ​ട​കം വൈ​കി​യാ​ണ് ത​ട്ടി​ൽ ക​യ​റി​യ​ത്. പ്രോഗ്രാം ക​മ്മ​റ്റി​യും വി​ധി​ക​ർ​ത്താ​ക്ക​ളും ഇ​വ​ർ​ക്ക് സ​മ​യം നീ​ട്ടി ന​ൽ​കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് നാ​ട​ക​ത്തി​ൽ വേ​ഷ​മി​ടു​ന്ന എ.​ സ്നേ​ഹ​ദാ​സ് മോ​ഹ​നി​യാ​ട്ട​ത്തി​ന്‍റെ മ​ത്സ​ര​ശേ​ഷം ച​മ​യ​ങ്ങ​ള​ഴി​ച്ചുവ​ച്ചാ​ണ് നാ​ട​ക​ത്തി​ന്‍റെ വേ​ഷ​മ​ണി​ഞ്ഞ് ത​ട്ടി​ൽ ക​യ​റി​യ​ത്.
അ​ഭി​ഷേ​ക​മെ​ന്ന നാ​ട​ക​മാ​ണ് പ​ത്തം​ഗ സം​ഘം അ​വ​ത​രി​പ്പി​ച്ച​ത്. ക​ളി​ക​ഴി​ഞ്ഞ് ഫ​ലം വ​ന്ന​പ്പോ​ൾ ഒ​ന്നാം സ​മ്മാ​ന​വും എ.​ഗ്രേ​ഡും മി​ക​ച്ച ന​ട​നും ന​ടി​ക്കു​ള്ള പു​ര​സ്കാ​ര​വും ഇ​വ​ർ നേ​ടി. കെ.എം.​ അ​നു​ഷ​യാ​ണ് പു​രു​ഷ ക​ഥാ​പാ​ത്രം ചെ​യ്തു മി​ക​ച്ച ന​ട​നാ​യ​ത്.
എം​കെ.​ സു​രേ​ഷ് ബാ​ബ​വും സാ​യൂ​ജ് ശ്രീ​മം​ഗ​ല​വു​മാ​ണ് ഇ​വ​രേ നാ​ട​കം പ​രി​ശീ​ലി​പ്പി​ച്ച​ത്.