മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ ഐ​സി​യു, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം
Tuesday, December 6, 2022 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട് : ഏ​റെ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ ന​ട​ത്തി​വ​ന്നി​രു​ന്ന മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഐ​സി​യു ആൻഡ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ടം ഒ​രു​ങ്ങു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ​ഹി​ച്ചു. എം​പി​യു​ടെ ലാ​സ്ഡ് ഫ​ണ്ടി​ൽ നി​ന്നും ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​ മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​പ്ര​സീ​ത, കെ.​ ബാ​ല​കൃ​ഷ്ണ​ൻ, സി.​ ഷ​ഫീ​ഖ് റ​ഹ്മാ​ൻ, വി.​ അ​മു​ദ, എം.​ മു​ ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഡോ.​കെ.​പി. റീ​ത്ത, ഡോ.​എ​ൻ.​എ​ൻ. പ​മീ​ലി, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.