മലന്പുഴ മരിയനഗർ സെന്റ് മേരീസ് ദേവാലയ തിരുനാൾ ആഘോഷം
1262364
Thursday, January 26, 2023 12:37 AM IST
മലന്പുഴ: മരിയനഗർ സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാൾ 28, 29 തിയതികളിൽ ആഘോഷിക്കും. 28 ന് വൈകുന്നേരം അഞ്ചരയ്ക്ക് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഫാ. ഷിജോ മാവറയിൽ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്നും നടക്കും. 29 ന് വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവക്ക് ഫാ. ഫ്രെഡി അരിക്കാട്ട് കാർമികത്വം വഹിക്കും.
ഫാ. ക്രിസ്റ്റോ കല്ലുവേലിൽ സന്ദേശം നല്കും. തുടർന്ന് പ്രദക്ഷിണം, ബാൻഡ് മേളം, ആകാശവിസ്മയം എന്നിവയുണ്ടാകും. തിരുനാളിന് വികാരി ഫാ. ജിതിൻ ചെറുവത്തൂർ, കൈക്കാരന്മാരായ മാണിച്ചൻ വെള്ളേപ്പാട്ട്, ബിനോയ് പുത്തൻപുരയിൽ, കണ്വീനർമാരായ തോമസ്കുട്ടി തടത്തിൽ, ജോമോൻ വെള്ളേപ്പാട്ട് എന്നിവർ നേതൃത്വം നല്കും.