പാലക്കാട് ജില്ലാ കളക്ടറായി ഡോ. എസ്.ചിത്ര ചുമതലയേറ്റു
1263604
Tuesday, January 31, 2023 12:51 AM IST
പാലക്കാട്: ഡോ. എസ്. ചിത്ര ജില്ലാ കളക്ടറായി ചുമതലയേറ്റു. ജില്ലാ കളക്ടറുടെ ചേംബറിൽ എത്തിയ ഡോ. എസ്. ചിത്രയ്ക്ക് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടറായി ചുമതലയേൽക്കുന്ന മുൻ ജില്ലാ കളക്ടർ മൃണ്മയി ജോഷി ഒൗദ്യോഗിക ചുമതല കൈമാറി.
സ്ഥാനം ഏൽക്കുന്നതിനായി കളക്ടറേറ്റിലെത്തിയ ജില്ലാ കളക്ടറെ എഡിഎം കെ. മണികണ്ഠൻ സ്വീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ മുൻ ജില്ലാ കളക്ടർ മൃണ്മയി ജോഷിയ്ക്കുള്ള യാത്രയയപ്പ് പരിപാടിയിൽ ഉദ്യോഗസ്ഥർ ഒൗദ്യോഗിക അനുഭവങ്ങൾ പങ്കുവച്ചു. എ ഡിഎം കെ. മണികണ്ഠൻ, ഒറ്റപ്പാലം സബ് കളക്ടർ ഡി. ധർമലശ്രീ, അസിസ്റ്റന്റ് കളക്ടർ ഡി. രഞ്ജിത്, ഹുസൂർ ശിരസ്തദാർ രാജേന്ദ്രൻ പിള്ള, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.