പ​ട്ടാ​ന്പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജിവച്ചു
Tuesday, January 31, 2023 12:52 AM IST
പ​ട്ടാ​ന്പി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി​ത വി​നോ​ദ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വെ​ച്ചു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക​ത്ത് ന​ൽ​കി​യ​ത്. മു​ന്ന​ണി​ ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി. ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​വ​ർ ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​യാ​ൽ രാ​ജി വെ​ക്ക​ണം എ​ന്നാ​യി​രു​ന്നു മു​ന്ന​ണി ധാ​ര​ണ. പ്ര​സി​ഡ​ന്‍റ് രാ​ജിവച്ച​തോ​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി മു​ഹ​മ്മ​ദ് കു​ട്ടി​ക്കാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല. കൊ​പ്പം ഡി​വി​ഷ​നി​ൽ നി​ന്നും ജ​യി​ച്ച ഗീ​ത മ​ണി​ക​ണ്ഠ​നാ​കും ഇ​നി പ്ര​സി​ഡ​ന്‍റ്. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ആ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ക്കു​ക. പ്ര​സി​ഡ​ന്‍റ് രാ​ജിവച്ചാ​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ തെരെ​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. കോ​ണ്‍​ഗ്ര​സി​ലെ ഗീ​ത മ​ണി​ക​ണ്ഠ​ൻ പ്ര​സി​ഡ​ന്‍റ​ായാ​ൽ കോ​ണ്‍​ഗ്ര​സി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. മു​ഹ​മ്മ​ദ് കു​ട്ടി രാ​ജി​വയ്​ക്കും. പ​ക​രം ലീ​ഗ് പ്ര​തി​നി​ധി വൈ​സ് പ്ര​സി​ഡ​ന്‍റാ​കും. ആ​കെ 15 അം​ഗ​ങ്ങ​ളാ​ണ് ബ്ലോ​ക്കി​ൽ. സി​പി​എം - 7, ലീ​ഗ് - 4, കോ​ണ്‍​ഗ്ര​സ് - 4 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.