35 വർഷം ഗ്രാമപഞ്ചായത്ത് പ്രതിനിധി, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന് ആദരം
1263839
Wednesday, February 1, 2023 12:31 AM IST
ചിറ്റൂർ : കൊഴിഞ്ഞാന്പാറ, ചിറ്റൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പി.എസ് ശിവദാസിനെ ആദരിച്ചു. തുടർച്ചയായി 35 വർഷം ഗ്രാമപഞ്ചായത്ത് പ്രതിനിധിയായി തുടരുന്ന വരുന്ന പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ശിവദാസ് 1988 മുതൽ തുടർച്ചയായി പ്രസിഡന്റായും വൈസ് പ്രസിഡന്റായും തുടരുകയാണ്.
35 വർഷം പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്ത് പ്രതിനിധികളായി കേരളത്തിൽ ആരുമില്ലെന്നതു പരിഗണിച്ച് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ കേരള സർക്കാറിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് എം.ബി. രാജേഷ് പുരസ്കാരം നല്കി ആദരിച്ചു.
ചിറ്റൂർ കൊഴിഞ്ഞാന്പാറ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ എട്ടിന് വൈകീട്ട് മൂന്നു മണിക്ക് ചിറ്റൂർ പാലാഴി മണ്ഡപത്തിൽ വച്ച് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പി.എസ്.ശിവദാസിനെ ആദരിക്കും. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉൾപ്പെടെ ഭാരവാഹികൾ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പി.ബാലചന്ദൻ അറിയിച്ചു.