അവിശ്വാസം പാസായി, മുതലമടയിൽ സിപിഎമ്മിന് ഭരണം നഷ്ടമായി
Sunday, February 5, 2023 12:23 AM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു സ്വ​ത​ന്ത്ര അം​ഗ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം ഇ​ന്ന​ലെ വോ​ട്ടി​ങ്ങി​ലൂ​ടെ പാസാ​യി. ഭ​ര​ണ​സ​മി​തി​യി​ലെ എ​ട്ട് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ എ​തി​ർ​പ​ക്ഷ​ത്തെ 11 അം​ഗ​ങ്ങ​ൾ വോട്ടുചെയ്താണ് അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​ത്. ഇ​തോ​ടെ സി​പി​എമ്മി​നു മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​ൽ ഭ​ര​ണം ന​ഷ്ട​മാ​യി. ​കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്.​എ​ൽ. ഷാ​ജി​യാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.
അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ചയെ തു​ട​ർ​ന്ന് ന​ട​ന്ന വോ​ട്ടിം​ഗി​ൽ ര​ണ്ടു സ്വ​ത​ന്ത്ര​രും മൂ​ന്നു ബി​ജെ​പി, ആ​റു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളു​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​നു അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​ത്.
ഇ​തോ​ടെ എ​ട്ട് വോ​ട്ടു​ക​ൾ മാ​ത്രം നേ​ടി സി​പി​എം ഭ​ര​ണം കൈ​വിട്ടു.
രാവിലെ 10.30ന് ​പ്ര​സി​ഡ​ന്‍റ് ബേ​ബി സു​ധ​യ്ക്കും ഉ​ച്ച​യ്ക്കു ര​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ലൈ രാ​ജി​നെ​തി​രെ​യു​മാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​ന്ന​ത്. ലൈ​ഫ്മി​ഷ​നും മ​റ്റും പ​ഞ്ചാ​യ​ത്ത് പ്ലാ​ൻ ഫ​ണ്ട് വ​ക​യി​രു​ത്തു​ന്ന​തി​ൽ സി​പി​എം ഭ​ര​ണ​സ​മി​തി പ​ക്ഷ​പാ​ത​ന​യം സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ നേ​രി​ട്ട് ക​ള​ക്ട​ർ​ക്കും പ​രാ​തി​ക​ൾ ന​ല്കി​യി​രുന്നു. പ​ഞ്ചാ​യ​ത്തി​ൽ സി​പി​എ​മ്മി​നു ഒ​ൻ​പ​തു അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ ഒ​രം​ഗം ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥാ​നം രാ​ജി​വച്ച​തോ​ടെ അം​ഗ​ങ്ങ​ൾ എട്ടായി കു​റ​ഞ്ഞു.
15 ദി​വ​സ​ത്തി​ന​കം പു​തി​യ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.