ജനദ്രോഹ ബജറ്റിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം
1264985
Sunday, February 5, 2023 12:23 AM IST
പാലക്കാട് : ജനദ്രോഹ ബജറ്റിനെതിരെ നഗരത്തിലെ കോണ്‍ഗ്രസ് പ്രവർത്തകർ സ്റ്റേഡിയം ബസ് സ്റ്റാൻഡിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി തോലന്നൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു.
ഇടതു സർക്കാർ ധൂർത്തിന്റെ ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവച്ച ബജറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നോർത്ത് മണ്ഡലം പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷനായി. ഡിസിസി സെക്രട്ടറി എ. രാമദാസ്, കെ. ഭവദാസ്, ഡി. ഷജിത് കുമാർ, ബോബൻ മാട്ടുമന്ത, അനിൽ ബാലൻ, മനോജ് കളത്തിൽ, പ്രഭു മാസ്റ്റർ, റാഫി ജൈനിമേട്, കെ.എൻ. സഹീർ, അരുണ്‍ പ്രസാദ്, കെ.ആർ. ശരരാജ് എന്നിവർ സംസാരിച്ചു.