വ​ട്ട​മ​ല മു​രു​ക​ൻ ക്ഷേ​ത്രം ഗോ​ൾ​ഡ​ൻ ബ്രി​ഡ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, February 6, 2023 1:10 AM IST
പാ​ല​ക്കാ​ട്: ക​ല്പാ​ത്തി പു​ഴയ്ക്ക് ന​ടു​വി​ലു​ള്ള വ​ട്ട​മ​ല മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള ഗോ​ൾ​ഡ​ൻ ബ്രി​ഡ്ജ് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​നും പൊ​തു​സ​മ്മേ​ള​നം വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു.
60 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ലം ന​ഗ​ര​സ​ഭ​യാ​ണു നി​ർ​മി​ച്ച​ത്. ഇ​തി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാം. ഇ​നി ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര​ത്തി​ലെ​ത്താ​ൻ പു​ഴ​യി​റ​ങ്ങി ന​ട​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. നി​ർ​മാ​ണ​ചെ​ല​വ് ഒ​രു​കോ​ടി രൂ​പ​യാ​ണ്. ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്ത് ക​ൽ​പ്പ​ട​വു​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഒ. ​രാ​ജ​ഗോ​പാ​ൽ, സ്വാ​മി കൃ​ഷ്ണാ​ത്മാ​ന​ന്ദ സ​ര​സ്വ​തി, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഇ. ​കൃ​ഷ്ണ​ദാ​സ്, മു​ൻ എ​സ്പി​മാ​രാ​യ എം.​കെ. പു​ഷ്ക​ര​ൻ, വി. ​വി​ജ​യ​കു​മാ​ർ, കെ. ​വി​ജ​യ​ൻ, മു​ൻ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​കു​മാ​ർ, ഡോ. ​കെ.​പി. ന​ന്ദ​കു​മാ​ർ പ്ര​സം​ഗി​ച്ചു.