"എല്‍ഐസി പോളിസി ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും സാമ്പത്തിക സംരക്ഷണം ഉറപ്പുവരുത്തണം'
1265576
Tuesday, February 7, 2023 12:03 AM IST
പാലക്കാട്: കോടിക്കണക്കിന് വരുന്ന എല്‍ ഐ സി യിലെ പോളിസി ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും സാമ്പത്തിക സംരക്ഷണം ഉറപ്പുവരുത്തണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലിബ് ആവശ്യപ്പെട്ടു.
കോര്‍പ്പറേറ്റ് പ്രീണന നയങ്ങളുടെ ഭാഗമായി അദാനിയെന്ന കോര്‍പ്പറേറ്റ് ഭീമന് എല്‍ഐസിയിലെ മൂലധനം തീറെഴുതി നല്കിയ കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ്് ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എല്‍ഐസി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് അധ്യക്ഷനായി. കെപിസിസി ഭാരവാഹികളായ സി. ചന്ദ്രന്, കെ.എ.തുളസി, വി.എസ്. വിജയരാഘവന്, സുമേഷ് അച്ചുതന്, പി. ബാലഗോപാല്‍, തോലന്നൂര്‍ ശശിധരന്, എ. രാമദാസ്, ജി. ശിവരാജന്, കെ.എസ്. തനികാചലം, എസ്.കെ. അനന്തകൃഷ്ണന്, കെ.പി. വിജയനുണ്ണി, വി.കെ. ശ്രീകൃഷ്ണന്, പി. മാധവന്, ശാന്ത ജയറാം, രാജേശ്വരി ജയപ്രകാശ്, പ്രേംനവാസ്, എസ്. കൃഷ്ണദാസ്, കെ.യു. അംബുജാക്ഷന്, എം. പത്മഗിരീഷ്, അര്‍സലാം നിസ്സാം, ബി. ഇഖ്ബാല്‍, കെ.ഐ. കുമാരി, ഷൊര്‍ണൂര്‍ വിജയന്, പി.എച്ച്. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.