കാട്ടാനയുടെ ജഡം കണ്ടെത്തി
1278771
Saturday, March 18, 2023 11:58 PM IST
കോയന്പത്തൂർ : ആനക്കട്ടി ചെന്പുകരൈ മേഖലയിൽ ചത്ത നിലയിൽ കാട്ടാനയുടെ ജഡം വനംവകുപ്പ് കണ്ടെത്തി. ഇന്നലെ വനംവകുപ്പ് പട്രോളിംഗിനിടെയാണ് ചത്ത കാട്ടാനയുടെ ജഡം കണ്ടെത്തിയത്.
തുടർന്ന് വെറ്ററിനറി ഡോക്ടറും ഫോറസ്റ്റ് ഓഫീസറുമായ അശോകുമാറും സ്ഥലത്തെത്തി പരിശോധന നടത്തി.ആനയുടെ മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ന് പോസ്റ്റ്മോർട്ടം നടത്തും.