ദേശീയപാത വികസനം: വൈദ്യുതി പോസ്റ്റ് ഉയരങ്ങളിൽ
1278783
Sunday, March 19, 2023 12:05 AM IST
മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി രണ്ട് മീറ്ററോളം മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിനു മുൻവശം റോഡ് താഴ്ത്തിയതിനാൽ വൈദ്യുതി പോസ്റ്റുകൾ ഉയരത്തിലായി. മഴക്കാലമായാൽ മണ്ണിടിഞ്ഞ് ഈ തൂണുകൾ നിലം പൊത്തുമെന്ന് ഉറപ്പാണ്. അതിനാൽ അപകടം വരുന്നതിനുമുന്പ് തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിവരാവകാശ പ്രവർത്തകരായ എ. യൂസഫ് അലനല്ലൂർ, ഹരികൃഷ്ണൻ അലനല്ലൂർ എന്നിവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർക്കും തിരുവനന്തപുരം വൈദ്യുതി ഭവനും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും നിവേദനം നൽകിയിട്ടുണ്ടെന്നും യൂസഫ് പറഞ്ഞു.