നിയന്ത്രണംവിട്ട ലോറി വെ​യ്​റ്റിം​ഗ് ഷെ​ഡി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; മൂ​ന്നു​പേ​ര്‌​ക്ക് പ​രി​ക്ക്
Tuesday, March 21, 2023 12:17 AM IST
ക​ല്ല​ടി​ക്കോ​ട്: മു​ണ്ടൂ​ർ ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം​തെ​റ്റി​യ ലോ​റി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്.
മം​ഗ​ലാം​കു​ന്ന് കാ​ട്ടു​കു​ളം സ്വ​ദേ​ശി​യാ​യ വി​നോ​ദ് (28), മു​ണ്ടൂ​ർ പൂ​ത​നൂ​ർ പു​ന​ത്തി​ൽ​പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ബാ​സ് (17), സു​ഫൈ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.
വി​നോ​ദ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഇ​രു​കാ​ലു​ക​ൾ​ക്കും പ​രി​ക്കു​പ​റ്റി​യ അ​ബ്ബാ​സ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ലാ​ണ്. സു​ഫൈ​ലി​ന്‍റെ കാ​ലി​ന​ടി​യി​ൽ ചെ​റി​യ മു​റി​വാ​ണ് പ​റ്റി​യ​ത്.
മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന ലോ​റി മു​ണ്ടൂ​ർ ജ​ങ്ഷ​നി​ൽ പാ​ല​ക്കാ​ടു ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ​യു​ട​നെ​യാ​ണ് അ​പ​ക​ടം.
അ​പ​ക​ട​ത്തി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തെ കൂ​ടാ​തെ ര​ണ്ട് വൈ​ദ്യു​ത​ത്തൂ​ണു​ക​ളും റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന ത​ട്ടു​ക​ട​യും ര​ണ്ട് ബൈ​ക്കു​ക​ളും ത​ക​ർ​ന്നു. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്തി​ടെ നി​ർ​മി​ച്ച​താ​ണ് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം. റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത ക​യ​റി​മ​റി​ഞ്ഞ് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലും ത​ക​ർ​ത്ത് മു​ന്നോ​ട്ട് നീ​ങ്ങി​യാ​ണ് ലോ​റി നി​ന്ന​ത്.