കേക്ക് യൂണിറ്റ് ആരംഭിച്ചു
1280068
Thursday, March 23, 2023 12:25 AM IST
മലന്പുഴ: മലന്പുഴ ഗ്രാമപഞ്ചായത്തിലെ ഭഗവതി കുടുംബശ്രീ അംഗങ്ങളായ പ്രീതി സോമൻ, അനീഷ സുകുമാരൻ, കൃപ കുടുംബശ്രീ അംഗമായ ജലജ ഗിരീഷ് എന്നിവർ ചേർന്ന് മലന്പുഴ കടുക്കാംകുന്ന് ആരംഭിക്കുന്ന ന്യൂ സ്വീറ്റ് സ്റ്റാർ ചോക്ലേറ്റ് കേക്ക് യൂണിറ്റ് മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ അധ്യക്ഷത വഹിച്ചു.
മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കാഞ്ചന സുദേവൻ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ തോമസ് വാഴപ്പള്ളിയിൽ, മലന്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ സുമലത മോഹൻദാസ്, ഗ്രാമപഞ്ചായത്ത് മെന്പർ മാധവദാസ്, സിഡിഎസ് ചെയർപേഴ്സണ്‍ ലീലാവതി, വ്യവസായ വികസന ഓഫീസർ കെ.വി. രാഹുൽ വിജയ, വ്യവസായ വകുപ്പ് ഇന്റേണ്‍ അശ്വതി എന്നിവർ സംസാരിച്ചു.