ബിജെപി നിയമവ്യവസ്ഥയെ വിലയ്ക്കെടുക്കുന്നു: യൂത്ത്കോണ്‍ഗ്രസ്
1280423
Friday, March 24, 2023 12:33 AM IST
പാലക്കാട്: രാജ്യത്തെ നിയമ വ്യവസ്ഥയെ ബിജെപി വിലക്കെടുത്തിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളതെന്നു യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ.
മോദിയെ വിമർശിച്ചതിനു രാഹുൽ ഗാന്ധിക്കെതിരെ ചുമത്തിയ മാനനഷ്ട കേസിൽ രണ്ടു വർഷ തടവ് വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധിയിൽ പ്രതിഷേധിച്ചു യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ്, കെ എസ്യു ജില്ലാ പ്രസിഡന്റ് കഐസ് ജയഘോഷ്, പ്രദീപ് നെന്മാറ,സി വിഷ്ണു, സനൂപ് പുതുശ്ശേരി, സി.നിഖിൽ, പ്രമോദ് തണ്ടലോട്, രതീഷ് തസ്രാക്ക്, സി.വി.സതീഷ്, അജാസ് കുഴൽമന്ദംം, നവാസ് മാങ്കാവ്, അരുണ്‍ പ്രസാദ് എന്നിവർ പ്രസംഗിച്ചു.