തീപിടിത്തം, ആളപയാമില്ല
1281197
Sunday, March 26, 2023 6:54 AM IST
കോയന്പത്തൂർ : സിങ്കനല്ലൂർ സിഗ്നലിന് സമീപം മഹാദേവ് ഇലക്ട്രിക്കൽ കടയുടെ ഒന്നാം നിലയിലെ തുണിക്കടയിൽ തീ പിടിത്തം. കടയിലെ സ്റ്റീം ബോയിലർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായത്.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും അകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ പൂർണമായും കത്തി നശിച്ചിരുന്നു. ട്രിച്ചിയിലെ പ്രധാന റോഡിൽ തീപിടിത്തം അല്പനേരം ഗതാഗതത്തെ ബാധിച്ചു.