പാലക്കാട് : ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തി ഫാസിസ്റ്റ് ഏകാധിപത്യ ഭരണം തുടരുന്ന ബിജെപി സർക്കാർ തങ്ങളെ അധികാരത്തിലേറ്റിയ വോട്ടർമാരോട് മാപ്പ് പറയണമെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം കെ.എം. വർഗീസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ.ടൈറ്റസ് ജോസഫ്, അലക്സ് തോമസ്, ജനറൽ സെക്രട്ടറിമാരായ കെ.പി. മത്തായി, ജോസ് വടക്കേക്കര, ട്രഷറർ മധു ദണ്ഡപാണി പ്രസംഗിച്ചു.