സൗജന്യ ബയോ ബിൻ വിതരണം
1283396
Sunday, April 2, 2023 12:22 AM IST
മണ്ണാർക്കാട് : മണ്ണാർക്കാട് നഗരസഭ സന്പൂർണ്ണ ഉറവിടമാലിന്യ സംസ്കരണത്തിന്റെ ഭാഗമായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് സൗജന്യമായി ബയോ ബിൻ വിതരണം നടത്തി. നഗരസഭ തല ബയോ ബിൻ വിതരണ ഉദ്ഘാടനം ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു.വൈസ് ചെയർപേഴ്സണ്‍ കെ. പ്രസീദ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷഫീഖ് റഹ്മാൻ,വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹംസ കുറുവണ്ണ,നഗരസഭ കൗണ്‍സിലർമാർ, സി ഡി എസ് ചെയർപേഴ്സണ്‍ ഉൗർമ്മിള,നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീവത്സൻ,ഹെൽത്ത് ഇൻസ്പെക്ടർ ഫെമിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.