കോ​ത്ത​ഗി​രി​യി​ൽ പ​ഴം-​പ​ച്ച​ക്ക​റി മേ​ള​യ്ക്ക് തു​ട​ക്കം
Sunday, May 28, 2023 3:09 AM IST
കൂ​നൂ​ർ : കോ​ത്ത​ഗി​രി​യി​ൽ ഈ ​വ​ർ​ഷ​ത്തെ പ​ഴം, പ​ച്ച​ക്ക​റി മേ​ള​യ്ക്ക് തു​ട​ക്കം. വേ​ന​ൽ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മേ​ള​യി​ൽ കു​ന്നൂ​ർ സിം​സ് പാ​ർ​ക്കി​ൽ പ​ഴ മേ​ള ആ​രം​ഭി​ച്ചു. ടൂ​റി​സം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ, എ.​രാ​ജ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ഷ്പ​മേ​ഷ​യ്ക്ക് ത​യ്യാ​റാ​യി 2.5 ല​ക്ഷം ചെ​ടി​ക​ളാ​ണ് പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ വി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. 1.2 ട​ണ്‍ പൈ​നാ​പ്പി​ൾ ഉ​ള്ള ഭീ​മ​ൻ പൈ​നാ​പ്പി​ൾ ആ​ണ് ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ എ​ക്സി​ബി​ഷ​ന്‍റെ ഹൈ​ലൈ​റ്റ്. കൂ​ടാ​തെ മു​ന്തി​രി​കൊ​ണ്ട് മ​ല​ബാ​ർ അ​ണ്ണാ​ൻ ഉ​ണ്ടാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​റ​ഞ്ചു​കൊ​ണ്ട് പി​ര​മി​ഡ്, പ​ഴ​ങ്ങ​ൾ അ​ട​ങ്ങി​യ ക​ളി​പ്പാ​ട്ട​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശ​ന മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ.