നീ​ന്ത​ൽ കു​ള​ത്തി​ൽ പ​ത്തു​വ​യ​സു​കാ​രി മു​ങ്ങിമ​രി​ച്ചു
Tuesday, May 30, 2023 1:50 AM IST
പ​ട്ടാ​ന്പി : കൊ​പ്പം മു​ള​യ​ൻ​കാ​വി​ലെ ഫു​ട്ബോ​ൾ ട​ർ​ഫി​നോ​ട് ചേ​ർ​ന്നു​ള​ള നീ​ന്ത​ൽ കു​ള​ത്തി​ൽ വീ​ണ പ​ത്തു​വ​യ​സു​കാ​രി മു​ങ്ങി മ​രി​ച്ചു. ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി മു​ത്തു​കൃ​ഷ്ണ​ന്‍റെ മ​ക​ൾ സു​ദീ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു. കു​ട്ടി അ​ബ​ദ്ധത്തി​ൽ കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുകൊ​ടു​ത്തു.