വണ്ടിത്താവളം : പട്ടഞ്ചേരി പഞ്ചായത്ത് ജില്ലാ പഞ്ചായത്തും സംയുക്തമായി 2022-23 സാന്പത്തിക വർഷം ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വനിതാ ജിംനേഷ്യം ജില്ലാ പഞ്ചായത്ത് അധ്യക്ഷ ബിനുമോൾ ഉദ്ഘാടനം ചെയ്തു. പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്. ശിവദാസ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, പഞ്ചായത്ത് ഉപാധ്യക്ഷ അനില മുരളീധരൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ഭുവന ദാസ്, വി.ഷൈലജ, എസ്.സുകന്യ, രാധാകൃഷ്ണൻ, കൊല്ലങ്കോട് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എം.നിസാർ, പഞ്ചായത്ത് അംഗങ്ങളായ ഗീത ദേവദാസ്, രജിത സുഭാഷ്, ശോഭന ദാസൻ, എസ്.ശെൽവൻ, സുഷമ മോഹൻ ദാസ്, സി.കണ്ടമുത്തൻ, കെ.ചെന്പകം, ജി.സതീഷ് ചോഴിയക്കാട്, ഷഫാന ഷാജഹാൻ, സെക്രട്ടറി എം.എസ്.ബീന എന്നിവർ പങ്കെടുത്തു.