ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ മാ​ന്പ​ഴ​ക്കാ​ലം പ്രോജ​ക്ട്
Tuesday, June 6, 2023 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മാ​ന്പ​ഴ​ക്കാ​ലം പ്രോ​ജ​ക്ടി​ന് തു​ട​ക്കം കു​റി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ അ​ൻ​വ​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​വി​ൻ തൈ ​വി​ത​ര​ണം ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​സ്റ്റ​ർ ആ​ഗ്ന​ൽ ഡേ​വി​ഡ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭ റോ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷീ​ന ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ആ​ഗോ​ള പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ മി​ഷ​ൻ ലൈ​ഫു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​സ്ഥി​ര ഭ​ക്ഷ്യ വ്യ​വ​സ്ഥ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു കൊ​ണ്ടു​ള്ള പ​ദ്ധ​തി​യാ​ണ് മാ​ന്പ​ഴ​ക്കാ​ലം. സം​സ്ഥാ​ന​ത്തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പ​ത്തു ല​ക്ഷം മാ​വി​ൻ തൈ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യും ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ബൃ​ഹ​ദ് പ​ദ്ധ​തി​യാ​ണി​ത്.