എ​ഐ കാമറ: നിയമലംഘനങ്ങൾ രണ്ടാംദിനം വർധിച്ചു
Wednesday, June 7, 2023 12:35 AM IST
പാ​ല​ക്കാ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ൾ ജി​ല്ല​യി​ൽ പി​ഴ​യീ​ടാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​മി​ത വേ​ഗ​ത​ക്ക് ക​ടി​ഞ്ഞാ​ണാ​യെ​ങ്കി​ലും പി​ൻ​സീ​റ്റി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ​യും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തെ​യും ഉ​ള്ള യാ​ത്ര​ക്ക് കു​റ​വി​ല്ല. ആ​ദ്യ ദി​വ​സം 1007 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അത് ഇന്നലെ വൈകുന്നേരം വരെ 2942 ആയി ഉയർന്നു. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യവർക്ക് ഇ​ന്നു​മു​ത​ൽ നോ​ട്ടീ​സ് അ​യ​ച്ചു​തു​ട​ങ്ങും. ഇ​തി​ന് പു​റ​മെ മൊ​ബൈ​ൽ ഫോ​ണി​ലും സ​ന്ദേ​ശം വ​രും. ജി​ല്ല​യി​ൽ 48 ഇ​ട​ങ്ങ​ളി​ലാ​ണ് കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ലും സം​സ്ഥാ​ന​പാ​ത​യി​ലും കാ​മ​റ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ അ​മി​ത വേ​ഗ​ത​ക്ക് കു​റ​വു​ള്ള​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ഐ കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യ​ത് ബൈ​ക്കി​ൽ ലി​ഫ്റ്റ് വാ​ങ്ങി സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണ്.

യാ​ത്ര​ക്കി​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്തി​ലെ​ത്താ​ൻ പ​രി​ച​യ​മു​ള്ള​വ​രു​ടെ ബൈ​ക്കു​ക​ളി​ൽ ക​യ​റു​ക പ​തി​വാ​ണ്. പു​റ​കെ ഇ​രി​ക്കു​ന്ന​വ​രും ഹെ​ൽ​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പ​ല​ർ​ക്കും ബൈ​ക്ക് യാ​ത്ര ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്നു. ഹെ​ൽ​മ​റ്റി​ല്ലാ യാ​ത്ര​ക്ക് പി​ഴ 500 രൂ​പ​യാ​ണ്. മ​രു​ത​റോ​ഡ് കൂ​ട്ടു​പാ​ത​യി​ലു​ള്ള ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് ജി​ല്ല​യി​ൽ കാ​മ​റ​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​ക.
എ​ട്ട് ജീ​വ​ന​ക്കാ​ർ വേ​ണ്ടി​ട​ത്ത് അ​ഞ്ചു പേ​രാ​ണുള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്രീ​കൃ​ത ക​ണ്‍​ട്രോ​ൾ റൂ​മി​ലാ​ണ് പാ​ല​ക്കാ​ട്ടെ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ക. ഇ​വ പാ​ല​ക്കാ​ട്ട് അ​യ​ച്ച് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. പി​ഴ സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​ക്ക് അ​പ്പീ​ൽ ന​ൽ​കാം.