കാ​വ​ശ്ശേ​രി​യി​ല്‍ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വയ്പ്പ് യ​ജ്ഞം തു​ട​രു​ന്നു
Friday, September 22, 2023 1:42 AM IST
ആലത്തൂർ: കാ​വ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ഴ​നി-​ചു​ങ്കം മൃ​ഗാ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ഗ്ര വ​ള​ര്‍​ത്തു​നാ​യ, തെ​രു​വു​നാ​യ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് യ​ജ്ഞം തു​ട​രു​ന്നു.

കാ​വ​ശ്ശേ​രി​യി​ല്‍ ഇ​തു​വ​രെ 30 വ​ള​ര്‍​ത്തു​നാ​യ​ക​ള്‍​ക്ക് കു​ത്തി​വയ്​പ്പ് ന​ല്‍​കി​യ​താ​യി വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് ആ​രം​ഭി​ച്ച കു​ത്തി​വയ്​പ്പ് യ​ജ്ഞം നാ​ലു സെന്‍റ​റു​ക​ളി​ലാ​യാ​ണ് ന​ട​ക്കു​ന്ന​ത്.

ഈമാസം 30 വ​രെ ക​ഴ​നി-​ചു​ങ്കം മൃ​ഗാ​ശു​പ​ത്രി​യി​ലും 25 വ​രെ പാ​ടൂ​ര്‍ വെ​റ്റി​റി​ന​റി സ​ബ് സെ​ന്‍ററി​ലും 26 ന് ​ഇ​ര​ട്ട​ക്കു​ളം വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍ററി​ലും 28 ന് ​തെ​ന്നി​ലാ​പു​ര​ത്തും പ്ര​തി​രോ​ധ കു​ത്തി​വയ്പ്പ് ക്യാ​മ്പു​ക​ള്‍ ന​ട​ക്കും. കു​ത്തി​വയ്പ്പ് ഈമാസം 30 വ​രെ തു​ട​രും.