തത്തമംഗലം ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹാരിക്കണം
1339852
Monday, October 2, 2023 12:45 AM IST
തത്തമംഗലം: ശുചീകരണമില്ലാത്തതിനാൽ തത്തമംഗലം ബസ് സ്റ്റാൻഡിനകത്ത് യാത്രക്കാരുടെ ഇരിപ്പിടസ്ഥലം മഴ വെള്ളം വീണ് ഉപയോഗ ശൂന്യമായിരിക്കുകയാണ്.
ഇതുകാരണം യാത്രക്കാർ ബസ് സ്റ്റാൻഡിനു മുൻ വശത്താണ് കൈകുഞ്ഞുങ്ങളുമായി നില്‍ക്കുന്നത്. കോടികൾ ചിലവഴിച്ച് നിർമാണം നടത്തിയ സ്റ്റാൻഡ് സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട നഗരസഭ അധികൃതർക്ക് വൈമനസ്യമാണ്. വൈകുന്നേരങ്ങളിൽ സ്റ്റാൻഡ് ലഹരിവസ്തു വില്‍പ്പന കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ നഗരസഭ കൗൺസിലിൽ യോഗത്തിൽ മുൻ ചെയർമാനുൾപ്പെടെ ലഹരിവസ്തു വില്‍പ്പനയ്ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
സാമൂഹ്യവിരുധരുടെ ശല്യം വർധിക്കുമ്പോൾ യാത്രക്കാർ പരാതിയുമായി രംഗത്തു എത്തുമ്പോഴാണ് ഒന്നോ രണ്ടോ തവണ പരിശോധനകൾക്കായി അധികൃതർ എത്തുന്നത്. സ്ഥലത്ത് വൈകുന്നേര സമയങ്ങളിൽ സ്ഥിരമായി പോലീസ് സംരക്ഷണം വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
മാസങ്ങളായി ബസുകൾ സ്റ്റാൻഡിനകത്തു കയറാതെ പോവുന്നതു തടയാൻ നഗരസഭ അധികൃതർ നടപടികൾ സ്വീകരിക്കാത്തത് പൊതുജന പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.