വൈ​കി ക​തി​ര് വ​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ചാ​ഴിശ​ല്യം രൂ​ക്ഷം
Sunday, February 25, 2024 6:29 AM IST
നെ​ന്മാ​റ: അ​യി​ലൂ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പ​ഴു​ത്ത് തു​ട​ങ്ങാ​ൻ ശേ​ഷി​ക്കു​ന്ന നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ ചാ​ഴിശ​ല്യം രൂ​ക്ഷ​മാ​യി. ഭാ​ഗി​ക​മാ​യി പ​ഴു​ത്തു തു​ട​ങ്ങി​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ ശേ​ഷി​ക്കു​ന്ന നെ​ൽ​ക്ക​തി​രു​ക​ളി​ലാ​ണ് ചാ​ഴി​ശ​ല്യം കാ​ണ​പ്പെ​ടു​ന്ന​ത്. ഒ​റ​വ​ഞ്ചി​റ പാ​ട​ശേ​ഖ​ര​സ​മി​തി​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം നെ​ൽ​പ്പാ​ട​ങ്ങ​ളി​ലും ചാ​ഴിശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് മ​രു​ന്നുത​ളി ന​ട​ത്തി.

ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞാ​ൽ കൊ​യ്തെ​ടു​ക്കാ​ൻ പാ​ക​മാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി ചാ​ഴി കാ​ണ​പ്പെ​ട്ട​ത്. നെ​ൽ​ക്ക​തി​രുക​ളി​ലെ പാ​ലു​റ​ക്കാ​ത്ത നെ​ന്മ​ണി​ക​ളി​ലെ ജ​ലാം​ശം ഊ​റ്റി​ക്കു​ടി​ച്ച് പ​തി​രാ​ക്കു​ക​യാ​ണ് ചാ​ഴി​ക​ൾ ചെ​യ്യു​ന്ന​ത്.

സ​മീ​പ​ത്തെ മ​റ്റു നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ നെ​ല്ല് പൂ​ർ​ണമാ​യും പ​ഴു​ത്തു തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഭാ​ഗി​ക​മാ​യി പ​ഴു​ക്കാ​നു​ള്ള നെ​ൽ​പ്പാ​ട​ത്ത് ചാ​ഴി​ക​ൾ എ​ത്തി​യ​തെ​ന്ന് ക​ർ​ഷ​ക​നാ​യ എം. യൂ​സഫ് ഒ​റ​വ​ഞ്ചി​റ പ​റ​ഞ്ഞു. മൂ​പ്പു​കു​റ​ഞ്ഞ വി​ത്തിന​ങ്ങ​ളാ​ണ് ഇ​റ​ക്കി​യി​ട്ടു​ള്ള​തെ​ങ്കി​ലും വെ​ള്ളം ല​ഭ്യ​ത വൈ​കി​യ​തി​നെ തു​ട​ർ​ന്ന് വ​ള​മി​ട​ലും വൈ​കി​യ​താ​ണ് ക​തി​ര് വൈ​കി വ​രാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.