പരിഹാരമില്ല, മാലിന്യക്കൂന്പാരമായി ശോകനാശിനി-നില​മ്പ​തി​പ്പാ​ലം റോ​ഡ്
Monday, February 26, 2024 1:20 AM IST
ചി​റ്റൂ​ർ: ശേ​ക​നാ​ശി​നി നി​ല​മ്പ​തി​പ്പാ​ലം റോ​ഡ​രി​കി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ത​ള്ളു​ന്ന​ത് വീ​ണ്ടും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ഴ​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് ആ​ൾത്താ​മ​സമി​ല്ലാ​ത്ത സ്ഥാ​ല​ത്താ​ണ് രാ​ത്രി​ വ്യാ​പാ​രി​ക​ൾ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. മാ​ലി​ന്യം ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന തെ​രു​വുനാ​യ​ക​ളും ഇ​രു​ച​ക്ര​വാ​ഹ​നം മ​റ്റും കാ​ൽ​നാ​ട യാ​ത്ര​ക്കാ​ർ​ക്ക് നി​ര​ന്ത​രം ശ​ല്യ​മാ​വു​ന്നു​ണ്ട്.

മാ​ലി​ന്യം വ​ലി​ച്ച് റോ​ഡി​ലി​ടു​ക​യും നാ​യ​ക​ൾ പ​ര​സ്പ​രം ക​ടി​ച്ചു​കി​റു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്കിട യിൽ ഭീതിയുണ്ടാക്കുന്നു. ഈ ​സ്ഥ​ല​ത്തി​നു താ​ഴെ​യാ​ണ് ആ​ര്യ​മ്പ​ള്ളം കു​ടി​വെ​ള്ളപ​ദ്ധ​തി ത​ട​യ​ണ​യു​ള്ള​ത്. മ​ഴ​പെ​യ്യു​മ്പോ​ഴും കാ​റ്റു വീ​ശു​മ്പോ​ഴും മാ​ലി​ന്യം നേ​രി​ട്ട് ത​ട​യ​ണ വെ​ള്ള​ത്തി​ലാ​ണെ​ത്തു​ന്ന​ത്.

ഇതു കു​ടി​വെ​ള്ളം മ​ലി​ന​മാ​വുന്ന​തി​നും കാ​ര​ണ​മാ​വു​ന്നു​ണ്ട്. മാ​ലി​ന്യം ത​ള്ള​ൽ ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും പി​ഴ ചു​മ​ത്തു​മെ​ന്നും റോ​ഡ​രി​കി​ൽ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തും ​ല​ക്ഷ്യം കാ​ണു​ന്നി​ല്ല.
വീതികു​റഞ്ഞ ​നി​ല​വി​ലു​ള്ള പാ​ത​യി​ൽ മ​ണ്ണി​ടി​ച്ച​ിലും ഉ​ണ്ടാ​വു​ന്നുണ്ട്.

​ഇ​രു​വ​ശ​ത്തു നി​ന്നും വ​ലി​യ വാ​ഹ​നങ്ങ​ളെ​ത്തി​യാ​ൽ മ​റു​വ​ശം ക​ട​ക്കു​ന്ന​തു സാ​ഹ​സികമാ​യ ഡ്രൈ​വിംഗിലാ​ണ്. പ​തി​ന​ഞ്ചോ​ളം സ്വ​കാ​ര്യബ​സു​ക​ളും നി​ര​വ​ധി ഇ​ത​ര വാ​ഹ​ന​ങ്ങളും ​പ​തി​വാ​യി സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.

ഈ ​സ്ഥ​ല​ത്ത് ത​ക​ർ​ച്ചാഭീ​ഷ​ണി നേ​രി​ടു​ന്ന 200 മീ​റ്റ​ർ ദൈ​ർ​ഘ്യത്തി​ൽ സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്.