വടക്കഞ്ചേരി മേൽപ്പാലത്തിൽ ഗതാഗതം നിരോധിച്ച് വീണ്ടും അറ്റകുറ്റപ്പണി
1416602
Tuesday, April 16, 2024 1:36 AM IST
വടക്കഞ്ചേരി: പാലം തുറന്ന് രണ്ടു വർഷത്തിനിടെ 30 തവണ അറ്റകുറ്റപ്പണി നടത്തിയ വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിലെ വടക്കഞ്ചേരി മേൽപ്പാലത്തിൽ ഗതാഗതം നിരോധിച്ച് വീണ്ടും അറ്റകുറ്റപ്പണി.
പാലക്കാട് ലൈനിലാണ് രണ്ടാഴ്ച നീളുന്ന പണികൾ ഇന്നലെ ആരംഭിച്ചത്.
ഇതേത്തുടർന്ന് ഹോട്ടൽ ഡയാനയ്ക്കു മുന്നിലൂടെയുള്ള സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
സർവീസ് റോഡിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം വാഹനങ്ങൾ നിറഞ്ഞ് കണ്ണമ്പ്ര റോഡ് ജംഗ്ഷനിൽ വാഹനക്കുരുക്കും ഉണ്ടാകുന്നുണ്ട്.
ഇന്നലെ വൈകീട്ട് ഇവിടെ ഏറെനേരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. വേനലവധിയായതിനാൽ ദേശീയപാതയിൽ വാഹനങ്ങളുടെ പെരുപ്പവുമുണ്ട്. മേൽപ്പാലത്തിൽ അര കിലോമീറ്റർ വരുന്ന ഭാഗത്താണ് പണികൾ നടക്കുന്നത്. ഭീമുകൾ തമ്മിൽ യോജിപ്പിക്കുന്ന ഭാഗങ്ങളിലാണ് മുന്നത്തെതുപോലെ കുത്തിപ്പൊ ളിച്ചുള്ള പണികൾ നടത്തുന്നത്.