ഒഴുക്കിൽപ്പെട്ട് ആദിവാസി യുവാവ് മരിച്ച നിലയിൽ
1424877
Saturday, May 25, 2024 10:23 PM IST
അഗളി:ശിർവാണിപ്പുഴയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ പഞ്ചായത്തിൽ വരകം പാടി ഊരിലെ പ്രിയ-വേലൻ ദമ്പതികളുടെ മകൻ രംഗസ്വാമി (നാഗരാജ് -33) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ശിർവാണി പുഴയിൽ മൂച്ചിക്കടവ് ഭാഗത്ത് പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
ബുധനാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നു. അവിവാഹിതനായ യുവാവ് കത്താളയിൽ ആയിരുന്നു താമസിച്ചിരുന്നത്. രാത്രി യുവാവ് കൃഷി സ്ഥലത്തേക്ക് പോയിരുന്നു. തോട് കടക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടതാകാം എന്നാണ് നിഗമനം. അഗളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.