ബെസ്റ്റ് എൻസിസി കേഡറ്റ് അവാർഡ് വിതരണവും സുവനീർ പ്രകാശനവും
1425075
Sunday, May 26, 2024 7:38 AM IST
ഷൊർണൂർ: കേരള എൻസിസി 28-ാം ബറ്റാലിയനിലെ ഏറ്റവും മികച്ച കേഡറ്റുകൾക്കുള്ള 2023ലെ അവാർഡ് വിതരണം പട്ടാമ്പി ഗവ.സംസ്കൃത കോളജിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.
എൻസിസി ഡയമണ്ട് ജൂബിലിയുടെ ഭാഗമായി പട്ടാമ്പി കോളജ് എൻസിസി അലുംനി പുറത്തിറക്കുന്ന സ്മരണിക പ്രകാശനം മുൻ എൻസിസി ഓഫീസറും റിട്ട. പ്രിൻസിപ്പലുമായ ഓട്ടൂർ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. എൻസിസി അലുംനി പ്രസിഡന്റ് ഷരീഫ് തുമ്പിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. ബറ്റാലിയനു കീഴിലെ മികച്ച കേഡറ്റുകൾക്ക്, എക്സ് എൻസിസി ഓഫീസേഴ്സ് ആൻഡ് റിട്ടയേർഡ് സിവിൽ സ്റ്റാഫ് അസോസിയേഷനാണ് അവാർഡ് ഏർപ്പെടുത്തിയത്.
സീനിയർ ഡിവിഷൻ വിഭാഗത്തിൽ പട്ടാമ്പി കോളജിലെ സീനിയർ അണ്ടർ ഓഫീസറും മൂന്നാം വർഷ ബിബിഎ വിദ്യാർഥിയുമായിരുന്ന അശ്വിൻ ശങ്കർ, സീനിയർ ഗേൾസ് വിഭാഗത്തിൽ ഷൊർണൂർ എസ്എൻ കോളജിലെ കൃഷ്ണപ്രിയ, ജൂണിയർ ഡിവിഷനിൽ പനമണ്ണ ഹൈസ്കൂളിലെ ആദിനാഥ്, ജൂണിയർ ഗേൾസ് വിഭാഗത്തിൽ വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ വേദ വാസുദേവ് എന്നിവരാണ് മികച്ച കേഡറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ കമാൻഡിംഗ് ഓഫീസർ റിട്ട. കേണൽ രാംകുമാർ ഗസ്റ്റ് ഓഫ് ഓണർ സ്വീകരിച്ചു.