ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ മ​ക​ൾ​ക്ക് മി​ൽ​മ​യു​ടെ വി​വാ​ഹ​സ​മ്മാ​നം
Monday, May 27, 2024 1:17 AM IST
നെ​ന്മാ​റ: മി​ൽ​മ ഏ​ർ​പ്പെ​ടു​ത്തി​യ വി​വാ​ഹ​സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നാ​ണ് മി​ൽ​മ വി​വാ​ഹ​സ​മ്മാ​ന​മാ​യി തു​ക ന​ൽ​കു​ന്ന​ത്.

വി​വാ​ഹ​ത്തി​നു മു​ൻ​പു​ള്ള മൂ​ന്നു മാ​സ​ക്കാ​ലം 500 ലി​റ്റ​റി​ൽ കു​റ​യാ​തെ പാ​ൽ ക്ഷീ​ര​സം​ഘ​ത്തി​ൽ അ​ള​ന്ന ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പെ​ൺ​മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നാ​ണ് മി​ൽ​മ​യു​ടെ വി​വാ​ഹ​സ​മ്മാ​നം എ​ന്ന പേ​രി​ലു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്.

പാ​ല​ക്കാ​ട് മി​ൽ​മ പി​ആ​ൻ​ഡ്ഐ സൂ​പ്പ​ർ​വൈ​സ​ർ അ​ശ്വ​തി വി​വാ​ഹ​സ​മ്മാ​നം ചെ​ട്ടി​കു​ള​മ്പ് പൊ​ന്നു​കു​ട്ട​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ക​ൾ ബി​നി​ഷ​യ്ക്ക് വി​വാ​ഹ​ത്തി​നു മു​ന്നോ​ടി​യാ​യി കൈ​മാ​റി.

അ​ടി​പ്പെ​ര​ണ്ട ക്ഷീ​രോ​ൽ​പാ​ദ സ​ഹ​ക​ര​ണ​സം​ഘം സെ​ക്ര​ട്ട​റി എ​ച്ച്. അ​ബ്ദു​ൽ​ജ​ലീ​ൽ, ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.