ശക്തമായ മഴയിൽ പ്രധാന റോഡിലെ കോൺക്രീറ്റ് ഒഴുകിപ്പോയി
1425223
Monday, May 27, 2024 1:17 AM IST
മലമ്പുഴ: കഴിഞ്ഞ ദിവസത്തെ മഴയിൽ തെരഞ്ഞെടുപ്പുകാലത്ത് റോഡിൽചെയ്ത കോൺക്രീറ്റ് പണികൾ ഒലിച്ചുപോയി.
മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിനു നടുവിലൂടെ വാട്ടർ അഥോറിറ്റി കുഴിച്ച ചാലുമൂടിയ കോൺക്രീറ്റാണ് ഒലിച്ചുപോയത്. രണ്ടു വർഷം മുമ്പാണ് ചാൽ കോരിയത്.
മെറ്റലും പാറപ്പൊടിയുമുപയോഗിച്ച് മൂടിയെങ്കിലും വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിച്ചു പോയി ചാലിന്റെ ആഴം കൂടിയ സാഹചര്യത്തിലായിരുന്നു പുതിയ കോൺക്രീറ്റ് പണി ചെയ്തത്.
ശരിയാംവിധം നിർമാണ സാമഗ്രികൾ ഉപയോഗിച്ചീട്ടില്ലെന്നും വാഹനങ്ങൾ പോകുമ്പോൾ അധികം വൈകാതെ തന്നെ പൊട്ടിപ്പൊളിഞ്ഞു പോകുമെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.