മുതലമട, പുതുനഗരം സ്റ്റേഷനുകളിൽ അമൃത എക്സ്പ്രസിനു സ്റ്റോപ്പ് വേണം
1425454
Tuesday, May 28, 2024 1:49 AM IST
മുതലമട : പുതുനഗരം - മുതലമട സ്റ്റേഷനുകളിൽ അമൃത എക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കണമെന്നു യാത്രക്കാരുടെ ജനകീയാവശ്യം ശക്തമാകുന്നു.
തമിഴ്നാട്ടിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ പഴനി, മധുര ക്ഷേത്രങ്ങളിലേക്ക് നേരിട്ട് നിലവിൽ യാത്ര സൗകര്യങ്ങളില്ലാതെ ജനം വലയുകയാണ്. മുൻപ് സീസൽ എൻജിനിൽ ട്രെയിൻ ഓടിയിരുന്ന സമയത്ത് സ്റ്റേഷനുകളിൽ നിർത്തുന്നതിന് കൂടുതൽ ചിലവുവരുമെന്ന് റെയിൽവേ ഡിവിഷണൽ മേധാവികൾ അറിയിച്ചിരുന്നു.
നിശ്ചിത അളവിൽ യാത്രക്കാരില്ലാതെ ട്രെയിൻ മേൽപ്പറഞ്ഞ സ്റ്റേഷനുകളിൽ നിർത്താൻ കഴിയില്ലെന്നതായിരുന്നു റെയിൽവേ മേലധികാരികളുടെ നിലപാട്.
പുതുനഗരം, മുതലമട സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തി തുടങ്ങിയാൽ നിരവധി യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ മധുര, പഴനി, പൊള്ളാച്ചി ഉൾപ്പെടെ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ കഴിയും.
ഇതിനിടെ പാലക്കാട് - പൊള്ളാച്ചി ലൈനിൽ ഡബിൾ ഡക്കർ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
പരീക്ഷണ ഓട്ടം വിജയകരമായതിനാൽ ഉടൻ സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു യാത്രക്കാർ.
എന്നാൽ ഇതുസംബന്ധിച്ച് റെയിൽവേയിൽ നിന്നും ഒരു അറിയിപ്പും ഉണ്ടാവാത്തത് യാത്രക്കാരെ നിരാശപെടുത്തി.
പാലക്കാട് പൊള്ളാച്ചി ബ്രോഡ്ഗേജ് ലൈൻ നിർമാണം പൂർത്തിയായി അഞ്ചു വർഷം കഴിഞ്ഞിട്ടും മുൻകാല പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാത്തത് ട്രെയിൻ യാത്രക്കാർക്ക് യാത്രക്ലേശം അതിരൂക്ഷമായിരിക്കുകയാണ്.
നിലവിൽ ഒരു തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനാണ് ജനോപകാരമല്ലാത്ത സമയത്ത് സഞ്ചരിക്കുന്നത്.
പാലക്കാട് -ചെന്നൈ സൂപ്പർഫാസ്റ്റ് പാലക്കാട് - പൊള്ളാ ച്ചി ലൈനിൽ സർവീസ് നടത്തുന്നെണ്ടെങ്കിലും പുതുതഗരം, ഊട്ടറ, മുതലമട മീനാക്ഷിപുരത്തും സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല.
നിർത്തലാക്കിയ ട്രെയിൻ സർവീസ് പുനസ്ഥാപിക്കുന്നതിൽ ജനപ്രതിനിധികളും മൗനം പാലിക്കുന്നത് യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമാവുന്നുണ്ട്.