മലന്പുഴ ചെക്ക്ഡാമിലേക്ക് വൻആൽമരം കടപുഴകിവീണു
1436626
Wednesday, July 17, 2024 12:56 AM IST
മലമ്പുഴ: പാമ്പുവളർത്തൽ കേന്ദ്രത്തിനടുത്തുള്ള ചെക്ക്ഡാം പാലത്തിനരികെ നിന്നിരുന്ന വൻ ആൽമരം തിങ്കളാഴ്ച രാത്രി ഉണ്ടായ കാറ്റിലും മഴയിലും കടപുഴകി വീണു. വിനോദസഞ്ചാരികൾക്കായി ബോട്ട്സർവീസ് നടത്തുന്ന ചെക്ക്ഡാമിലേക്കാണ് വീണത്.
പകൽസമയമായിരുന്നെങ്കിൽ ബോട്ട് സഞ്ചാരികൾ ഉണ്ടാകുമായിരുന്നു. റോഡിലേക്കാണ് വീണിരുന്നതെങ്കിൽ ഗതാഗതതടസവും ഉണ്ടാകുമായിരുന്നു. പാലക്കാട് നഗരത്തിരക്കിൽപെടാതിരിക്കാൻ കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ചരക്കു വാഹനങ്ങളടക്കം കോയമ്പത്തൂരിലേക്ക് പോകുന്നത് ഇതുവഴിയാണ്. പരിസരത്ത് ഇനിയും അപകടം വരുത്തിവയ്ക്കാവുന്ന തരത്തിൽ മരങ്ങൾ നിൽക്കുന്നുണ്ടെന്നും കാറ്റും മഴയും ശക്തമാകുമ്പോൾ മറിഞ്ഞുവീണ് അപകടം ഇല്ലാതാക്കാൻ അവ മുറിച്ചുമാറ്റണമെന്നും ജനപ്രതിനിധികളും നാട്ടുകാരും പറഞ്ഞു.