ആര്യന്പാവ് കൊന്പംവളവിൽ കാറും ടാങ്കറും കൂട്ടിയിടിച്ചു
1436857
Thursday, July 18, 2024 1:37 AM IST
മണ്ണാർക്കാട്: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ ആര്യമ്പാവ് കൊമ്പംവളവിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്കേറ്റു.
കാർ ഓടിച്ചിരുന്ന കോട്ടോപ്പാടം സ്വദേശി കച്ചേരിപ്പറമ്പ് റിയാസിനാണ് പരിക്കേറ്റത്.
ഇയാളെ വട്ടമ്പലത്തിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു ഒരുമണിയോടെയാണ് സംഭവം. കൊമ്പം വളവിൽ അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നു വ്യാപാരികളടക്കമുള്ളവർ പറഞ്ഞു.