ബാ​സ്കറ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Thursday, September 5, 2024 1:56 AM IST
മ​ല​ന്പു​ഴ: മ​ദ​ർ മേ​രി ശ​ന്താ​ൾ മെ​മ്മോ​റി​യ​ൽ ബാ​സ്കറ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് മ​ല​ന്പു​ഴ ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി കോ​ണ്‍​വ​ന്‍റ്് സ്കൂ​ളി​ൽ ന​ട​ത്തി. എ​സ്എ​ബി​എ​സ് വി​മ​ൽ റാ​ണി പ്രൊ​വി​ൻ​സി​ന് കീ​ഴി​ലു​ള്ള ത​മി​ഴ്നാ​ട,് കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റ് ബാ​സ്കറ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി വി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ റോ​സ്‌ലിൻ മൂ​ത്തേ​ട​ൻ, എ​സ്എ​ബിഎ​സ് എ​ഡ്യു​ക്കേ​ഷ​ണ​ൽ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ലി​ൻ​സ ആ​ട്ടോ​ക്കാ​ര​ൻ, എം​എ​ഫ് സു​പ്പീ​രി​യ​ർ ഫാ. ​വി​ൽ​സ​ണ്‍ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.


പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ല​ന്പു​ഴ നി​ർ​മ​ലമാ​ത കോ​ണ്‍​വ​ന്‍റ്് സ്കൂ​ളും ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ നി​ർ​മ​ല​മാ​ത വെ​ള്ള​ലൂ​രും ഒ​ന്നാം സ്ഥാ​നം നേ​ടി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​വും നി​ർ​മ​ല​മാ​ത വെ​ള്ള​ല്ലൂ​രി​നാ​ണ്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം സി​സ്റ്റ​ർ ലി​ൻ​സ ആ​ട്ടോ​ക്കാ​ര​ൻ നി​ർ​വ​ഹി​ച്ചു. നി​ർ​മ​ല​മാ​ത സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സൂ​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.