സപ്തദിന ആദിവാസി ശിബിരം
1457675
Monday, September 30, 2024 1:42 AM IST
വണ്ടിത്താവളം: കന്യാകുമാരി കളിയാക്കാവിള നാഞ്ചിൽ കാത്തോലിക് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജ് സോഷ്യൽ വർക്ക് വകുപ്പും പട്ടഞ്ചേരി പഞ്ചായത്തും എട്ടാം അറിവിന്റെയും നേതൃത്വത്തിൽ ആദിവേരുകൾ എന്ന പേരിൽ എഴുദിവസ ആദിവാസി ശിബിരം പട്ടഞ്ചേരി പഞ്ചായത്ത് അധ്യക്ഷൻ പി.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ വി. ഷൈലജ പ്രദീപ് അധ്യക്ഷയായി. വകുപ്പ് മേധാവി എസ്. മേരി പെല്സിറ്റ് മുഖ്പ്രഭാഷണവും ക്യാമ്പ് വിശദീകരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷൻ കെ. ഭുവന ദാസ്, പഞ്ചായത്ത് അംഗങ്ങളായ കെ.ചെമ്പകം, സി. കണ്ടമുത്തൻ, സുഷമ മോഹൻ ദാസ്, രജിത സുഭാഷ്, ഗീത ദേവദാസ്, പി.ശോഭന ദാസൻ, സി ഡി എസ് അധ്യക്ഷ സി.ശാന്തകുമാരി, പഞ്ചായത്ത് സാക്ഷരത പ്രേരക് എം. സന്തോഷ് കുമാർ പട്ടഞ്ചേരി, പ്രോഗ്രാം കോ-ഓർഡിനേറ്റർ വിനോദ് കുമാർ. അസിസ്റ്റന്റ് പ്രഫസർമാരായ എം. എസ്. ദീപൻ രാജ്, ജബ്ബാ ക്രിസ്റ്റി പ്രസംഗിച്ചു.