വികസന മുരടിപ്പിനെതിരേ വണ്ടാഴിയിൽ ഐഎൻടിയുസി ധർണ
1459161
Saturday, October 5, 2024 8:02 AM IST
വടക്കഞ്ചേരി: ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാഴി പഞ്ചായത്തിന്റെഅഴിമതി ഭരണത്തിനെതിരേയും വികസനമുരടിപ്പിനെതിരെയും പ്രതിഷേധ ധർണ നടത്തി. കെപിസിസി മെംബർ സി. പ്രകാശ് ഉദ്ഘാടനം ചെയ്തു.
യുപിഎ ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പു പദ്ധതിയെ പഞ്ചായത്ത് തുരങ്കംവച്ചു തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചതിനെ യോഗം അപലപിച്ചു. യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് വി. വാസു അധ്യക്ഷത വഹിച്ചു.
കെപിസിസി മെംബർ വി. സുദർശൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. കണ്ണൻ, ഐഎൻടിസി ജില്ലാ ഉപാധ്യക്ഷൻ എം. മുരളീധരൻ, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് എസ്. സുബൈർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അശോകൻ മാസ്റ്റർ, എ. മൂസക്കുട്ടി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈനി ബെന്നി പ്രസംഗിച്ചു.