പാ​ല​ക്കാ​ട്: പു​തു​ശ്ശേ​രി പ​ത്തൊ​മ്പ​താം വാ​ര്‍​ഡ് കാ​ളാ​ണ്ടി​ത്ത​റ​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു​വീ​ണു. വ​യോ​ധി​ക ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ളാ​ടി​ത്ത​റ​യി​ല്‍ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ ക​ല്യാ​ണി​യു​ടെ വീ​ടാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. ക​ല്യാ​ണി ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി മ​ക​ള്‍ സു​ധ​യു​ടെ വീ​ട്ടി​ലേ​ക്കു​പോ​യ സ​മ​യ​ത്താ​ണ് ഇ​വ​ര്‍ ത​നി​ച്ചു​താ​മ​സി​ച്ചി​രു​ന്ന വീ​ടു വീ​ണ​ത്. പ​ഴ​യ ഓ​ടി​ട്ട വീ​ടാ​ണി​ത്.

സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ഉ​പാ​ധ്യ​ക്ഷ​ന്‍ കെ. ​അ​ജീ​ഷ്, വാ​ര്‍​ഡ് മെം​ബ​ര്‍ എം. ​കൃ​ഷ്ണ​നു​ണ്ണി​യും സ​ന്ദ​ര്‍​ശി​ച്ചു.

ഇ​വ​ര്‍​ക്ക് വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കാ​ന്‍ നേ​ര​ത്തെ പ്ര​ധാ​ന്‍ മ​ന്ത്രി ആ​വാ​സ് യോ​ജ​ന ഭ​വ​ന​ര​ഹി​ത പ​ദ്ധ​തി പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു എം. ​കൃ​ഷ്ണ​നു​ണ്ണി അ​റി​യി​ച്ചു.