മുടപ്പല്ലൂർ ടൗൺ റോഡിൽ വാഴനട്ടു പ്രതിഷേധം
1570873
Saturday, June 28, 2025 12:28 AM IST
വടക്കഞ്ചേരി: കോൺഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മംഗലം- ഗോവിന്ദാപുരം റോഡിലെ മുടപ്പല്ലൂർ ടൗണിൽ കുഴികൾ അപകടകരമാവുംവിധം രൂപപ്പെട്ടതിനെ തുടർന്ന് വാഴവച്ച് പ്രതിഷേധിച്ചു. കഴിഞ്ഞദിവസം വണ്ടാഴിയിൽ വാഴവച്ച് പ്രതിഷേധിച്ചതിനെ തടയാൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്കെതിരായുള്ള പ്രതിഷേധം കൂടിയായിരുന്നു സമരം.
ആലത്തൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. എം. ശശീന്ദ്രൻ, ഡിസിസി മെംബർ കെ. രാമകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എം. സുരേഷ്കുമാർ, പ്രമോദ് തണ്ടലോട്, ഗഫൂർ മുടപ്പല്ലൂർ നേതൃത്വം നൽകി.