വയൽവരമ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു
1571089
Saturday, June 28, 2025 11:48 PM IST
പുതുനഗരം: വയൽവരമ്പിൽ കുഴഞ്ഞു വീണനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചയാൾ മരിച്ചു. കാക്കയൂർ ഇറക്കത്തിൽക്കുഴി പരേതനായ കണ്ടമുത്തുവിന്റെ മകൻ മോഹനൻ(50) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10ന് നാട്ടുകാരാണ് മോഹനനെ വയൽവരമ്പിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. പുതുനഗരം പോലീസ് മൃതദേഹം ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.