കൃഷിനാശം സംഭവിച്ച കർഷകർക്കു കാലാവസ്ഥാ ഇൻഷ്വറൻസ് പരിരക്ഷ നൽകണം: എൻസിപി
1571199
Sunday, June 29, 2025 4:05 AM IST
നെന്മാറ: എൻസിപി നെന്മാറ നിയോജകമണ്ഡലം കൺവൻഷൻ ചേർന്നു. അമിത മഴയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് കാലാവസ്ഥാ ഇൻഷ്വറൻസ് പ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദേശീയപതാക മാറ്റി കാവി കൊടിയാക്കണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻസിപി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെപറ്റി യോഗം ചർച്ച ചെയ്തു. നെന്മാറ നിയോജകമണ്ഡലം കൺവൻഷൻ എൻസിപി ജില്ലാ ട്രഷറർ എം.എൻ. സൈബുദ്ദീൻ കിച്ച് ലു ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എസ്. രാജഗോപാലൻ, എസ്.ജെ. എൻ. നജീബ്, എം. മുഹമ്മദ് ഇബ്രാഹിം, പാർവതി, സുരേഷ് ബാബു, ആർ. സ്വാമിനാഥൻ, അബ്ദുൾ റഹ്മാൻ പുതുനഗരം എന്നിവർ പ്രസംഗിച്ചു.