പാസ്പോര്‍ട്ട് റാങ്കിംഗ്: ജര്‍മനി നാലാമത്
ജോസ് കുമ്പിളുവേലില്‍
Monday, October 20, 2025 1:10 PM IST
ബര്‍ലിന്‍: 2025ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ റാങ്കിംഗിൽ ജര്‍മനി നാലാമത്. 188 രാജ്യങ്ങളിൽ ജർമനി വീസ രഹിത പ്രവേശനം നൽകുന്നുണ്ട്. ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്, സ്വിറ്റ്സര്‍ലൻഡ് എന്നീ രാജ്യങ്ങളും ജർമനിക്കൊപ്പം നാലാം സ്ഥാനം പങ്കിടുന്നുണ്ട്.
അതേസമയം, സിംഗപ്പുര്‍ ഒന്നാമതെത്തി. ഇതോടെ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന പദവി സിംഗപ്പുര്‍ തിരിച്ചുപിടിച്ചു. 193 രാജ്യങ്ങളിൽ വീസ രഹിത പ്രവേശനം സിംഗപ്പുർ നൽകുന്നുണ്ട്.
ദക്ഷിണ കൊറിയയും ജപ്പാനുമാണ് തൊട്ടുപിന്നില്‍. യഥാക്രമം 190, 189 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വീസ രഹിത പ്രവേശനം ഈ രാജ്യങ്ങൾ നൽകുന്നുണ്ട്. 187 രാജ്യങ്ങളില്‍ അക്സസുമായി ഓസ്ട്രിയ, ബെല്‍ജിയം, ഡെന്മാര്ക്ക്, ഫിന്‍ലൻഡ്, ഫ്രാന്‍സ്, അയര്‍ലൻഡ്, നെതര്‍ലൻഡ്സ് എന്നീ രാജ്യങ്ങള്‍ അഞ്ചാം സ്ഥാനത്തും റാങ്കുകള്‍ പങ്കിട്ടു.
186 രാജ്യങ്ങളുമായി ഹംഗറി, നോര്‍വേ, പോര്‍ച്ചുഗല്‍, സ്വീഡന്,ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ ആറാം സ്ഥാനത്തും 185 രാജ്യങ്ങളുമായി ഓസ്ട്രേലിയ, ചെക്ക് റിപ്പബ്ളിക്, മാള്‍ട്ട, പോളണ്ട് എന്നിവ ഏഏാം സ്ഥാനത്തും 184 രാജ്യങ്ങളില്‍ വീസരഹിത പ്രവേശനവുമായി ക്രൊയേഷ്യ, എസ്റ്റോണിയ, സ്ളൊവാക്യ, സ്ളൊവേനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങള്‍ എട്ടാം സ്ഥാനത്തും എത്തി.
183 രാജ്യങ്ങളുമായി കാനഡ ഒന്പതാമതും 182 രാജ്യങ്ങളുമായി ലാത്വിയ പത്താം സ്ഥാനത്തും ഇടംപിടിച്ചു. യുഎഇ ഗണ്യമായ വളര്‍ച്ച കൈവരിച്ചു, ഈ വര്‍ഷം 10~ാം സ്ഥാനത്ത് നിന്ന് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു,
2025 ഒക്ടോബര്‍ വരെ 184 സ്ഥലങ്ങളിലേക്ക് വീസഫ്രീ ആക്സസ് അനുവദിച്ചുകൊണ്ട്, തങ്ങളുടെ പൗരന്മാര്ക്ക് 184 സ്ഥലങ്ങളിലേക്ക് വീസഫ്രീ ആക്സസ് അനുവദിച്ചുകൊണ്ട് ചൈന കഴിഞ്ഞ ദശകത്തില്‍ ഏറ്റവും വേഗതയേറിയ ഒന്നായി. 2015ല്‍ 94-ാം സ്ഥാനത്ത് നിന്ന് 2025ല്‍ 64-ാം സ്ഥാനത്തേക്ക് ഉയര്‍ന്ന് 37 വീസഫ്രീ ഡെസ്റ്റിനേഷനുകളുടെ പുരോഗതി നേടി.
എന്നാല്‍ ഇതിനു വിപരീതമായി, 2014~ല്‍ ഒന്നാം സ്ഥാനം വഹിച്ചിരുന്ന യുണൈറ്റഡ് സ്റേററ്റ്സ്, മലേഷ്യയ്ക്ക് ഒപ്പം ഇത്തവണ 12~ാം സ്ഥാനത്തേക്ക് താഴ്ന്നു, നിലവില്‍ 180 ലക്ഷ്യസ്ഥാനങ്ങളിലേക്ക് മാത്രമാണ് വീസഫ്രീ ആക്സസ് വാഗ്ദാനം ചെയ്യുന്നത്.
2015ല്‍ ഒരിക്കല്‍ പട്ടികയില്‍ ഒന്നാമതെത്തിയിരുന്ന യുണൈറ്റഡ് കിംഗ്ഡവും ഇടിവ് രേഖപ്പെടുത്തി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങള്‍ കുറഞ്ഞ് എട്ടാം സ്ഥാനത്തേക്ക് താഴ്ന്നതും ശ്രദ്ധേയമായി. കഴിഞ്ഞ 20 വര്‍ഷത്തെ കാലയളവില്‍ വന്‍ ഇടിവാണ് യുഎസിന് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയ്ക്കും കോട്ടം
അതേസമയം 2025ല്‍ ഇന്ത്യയുടെ പാസ്പോര്‍ട്ട് മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് സ്ഥാനങ്ങള്‍ താഴ്ന്ന് 85-ാം സ്ഥാനത്തായി. പാകിസ്ഥാന്റെ പാസ്പോര്‍ട്ട് റാങ്കിംഗില്‍ കാര്യമായ ഇടിവുണ്ടായി. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് യെമനോടൊപ്പം പാക്കിസ്ഥാന് 103-ാം സ്ഥാനത്തേക്ക് താഴ്ന്നു.
ജഴ്സി ആസ്ഥാനമായുള്ള ഒരു ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹെന്‍ലി & പാര്‍ട്ണേഴ്സ്, ഇര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമായി സഹകരിച്ച് 2006 മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും വീസ നിയന്ത്രണങ്ങള്‍ വിശകലനം ചെയ്തുവരുന്നു.
2017 വരെ, ഈ സൂചിക ഹെന്‍ലി & പാര്‍ട്ണേഴ്സ് വീസ നിയന്ത്രണ സൂചിക എന്നായിരുന്നു വിളിച്ചിരുന്നത്.