Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agriculture

ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ൽ വേ​റി​ട്ട അ​ധ്യാ​യ​മെ​ഴു​തി പൂ​നി​ത രാ​ജ​ൻ

കൃ​ഷി വെ​റും ഉ​പ​ജീ​വ​ന മാ​ർ​ഗം മാ​ത്ര​മ​ല്ല, ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്വ​യം​പ​ര്യാ​പ്ത​ത​യു​ടെ​യും വ​ഴി​കൂ​ടി​യാ​ണെ​ന്നു തെ​ളി​യി​ക്കു​ക​യാ​ണ് വ​യ​നാ​ട്ടി​ലെ വീ​ട്ട​മ്മ​യാ​യ പൂ​നി​ത രാ​ജ​ൻ. നാ​ട​ൻ കൂ​ണി​ന്‍റെ രു​ചി ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കാ​യി അ​തേ സ്വാ​ദും കൂ​ടു​ത​ൽ സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കി ചി​പ്പി​ക്കൂ​ണ്‍ ഉ​ത്പാ​ദ​ന രം​ഗ​ത്ത് സ്വ​ന്തം ഇ​ടം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് സു​ൽ​ത്താ​ൻ​ബ​ത്തേ​രി ചു​ള്ളി​യോ​ട് ആ​ന​പ്പാ​റ സ്വ​ദേ​ശി​യാ​യ ഈ ​സം​രം​ഭ​ക.

വ​യ​നാ​ട്ടി​ന്‍റെ കാ​ർ​ഷി​ക സം​സ്കാ​ര​വു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ഇ​ന്നു വ​ള​ർ​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ൽ വ്യ​ത്യ​സ്ത​ത കൊ​ണ്ടും സ്ഥി​ര​ത​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ് പൂ​നി​ത​യു​ടെ ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി. ചെ​റി​യ തോ​തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച സം​രം​ഭം ഇ​ന്നു പ്ര​ദേ​ശ​ത്തെ ഉ​പ​ഭോ​ക്താ​ക്ക​ൾ വി​ശ്വാ​സ​ത്തോ​ടെ തേ​ടി​യെ​ത്തു​ന്ന ബ്രാ​ൻ​ഡാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഏ​ക​ദേ​ശം 500 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള ഷെ​ഡി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ദി​വ​സേ​ന 50 മു​ത​ൽ 80 പാ​ക്ക​റ്റ് വ​രെ ചി​പ്പി​ക്കൂ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ലെ വി​വി​ധ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സ​മീ​പ പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കും ഇ​വ എ​ത്തു​ന്നു​ണ്ട്.

പു​തു​മ​യും ഗു​ണ​നി​ല​വാ​ര​വും നി​ല​നി​ർ​ത്തു​ന്ന​തി​നാ​ൽ ആ​വ​ശ്യ​ക്കാ​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് പൂ​നി​ത പ​റ​യു​ന്നു.

കൗ​തു​ക​ത്തി​ൽ​നി​ന്ന് സം​രം​ഭ​ക​ത്വ​ത്തി​ലേ​ക്ക്

യാ​ദൃ​ച്ഛി​ക​മാ​യാ​ണ് പൂ​നി​ത​യ്ക്ക് കൂ​ണ്‍​കൃ​ഷി​യോ​ട് താ​ൽ​പ​ര്യം തോ​ന്നി​യ​ത്. ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മാ​യ ഭ​ക്ഷ്യ​വി​ള​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​വും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തു​മാ​ണ് ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യി​ലേ​ക്കു ന​യി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ചെ​റി​യ അ​ള​വി​ൽ ഉ​ത്പാ​ദ​നം ആ​രം​ഭി​ച്ചു.

കൂ​ണ്‍​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ താ​പ​നി​ല, ഈ​ർ​പ്പം, ശു​ചി​ത്വം എ​ന്നി​വ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ചി​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടു. എ​ന്നാ​ൽ, നി​ര​ന്ത​ര​മാ​യ പ​ഠ​ന​വും അ​നു​ഭ​വ​പ​രി​ച​യ​വും വ​ഴി അ​വ​യെ​ല്ലാം അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ച്ചു.

വ​യ​നാ​ട്ടി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ൾ പ​ല വി​ള​ക​ളെ​യും ബാ​ധി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യു​ടെ പ്ര​ധാ​ന പ്ര​ത്യേ​ക​ത, മ​ഴ​യോ വെ​യി​ലോ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ വ​ർ​ഷം മു​ഴു​വ​ൻ കൃ​ഷി ചെ​യ്യാ​നാ​കു​മെ​ന്ന​താ​ണ്.

ആ​വ​ശ്യ​മാ​യ അ​ന്ത​രീ​ക്ഷം ഷെ​ഡി​നു​ള്ളി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​റി​ല്ല. ഇ​താ​ണു മ​റ്റു കൃ​ഷി​രീ​തി​ക​ളി​ൽ​നി​ന്നു ചി​പ്പി​ക്കൂ​ണ്‍ കൃ​ഷി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

കു​റ​ഞ്ഞ സ്ഥ​ല​ത്തും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ നി​ക്ഷേ​പ​ത്തി​ലും ആ​രം​ഭി​ക്കാ​വു​ന്ന സം​രം​ഭ​മാ​ണി​തെ​ന്നും തൊ​ഴി​ൽ തേ​ടു​ന്ന സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മി​ക​ച്ച സാ​ധ്യ​ത​ക​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ടെ​ന്നും പൂ​നി​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Agriculture

ജി​തേ​ഷ് ജി; ​മ​ണ്ണു​മ​ര്യാ​ദ​യു​ടെ കാ​വ​ലാ​ൾ

വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മി​ല്ലാ​തെ അ​വ​യു​ടെ ഭീ​ക​ര​ശ​ബ്ദ​മി​ല്ലാ​തെ സ​മാ​ധാ​ന​ത്തി​ലൊ​രു കാ​ടു​ണ്ടെ​ന്നു പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ അ​ൽ​പം ബു​ദ്ധി​മു​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ, അ​ങ്ങ​നെ​യൊ​രു വ​നം കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ ക​ല്ലേ​ലി റൂ​ട്ടി​ൽ പ​ത്തേ​ക്ക​ർ​പ​ടി​യി​ലു​ണ്ട്, ന്ധ​ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​നം’.

ത​ന്‍റെ ഏ​ഴ് ഏ​ക്ക​ർ സ്ഥ​ല​ത്തു ഓ​ക്സി​ജ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ദാ​നം ചെ​യ്യു​ന്ന വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു പ​രി​പാ​ലി​ച്ചു​പോ​രു​ക​യാ​ണ് ജി ​എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന വേ​ഗ​വ​ര​ക്കാ​ര​ൻ അ​ഡ്വ. എ​സ്. ജി​തേ​ഷ്.

ത​പോ​വ​ന ആ​ശ​യ​ത്തി​നു പി​ന്നി​ൽ...

പ​രി​മി​തി​ക​ൾ​ക്കു വി​ല​ക്ക് ക​ൽ​പ്പി​ക്കാ​തെ വി​ശാ​ല​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ന്ന ലോ​കം മ​നു​ഷ്യ​നു മാ​ത്ര​മ​ല്ല അ​വ​കാ​ശ​പ്പെ​ട്ട​ത്. മ​ണി​ക്കൂ​റു​ക​ളു​ടെ ആ​യു​സോ​ടെ പു​ത്ത​ൻ മ​ഴ​യി​ൽ വി​രി​യു​ന്ന കു​മി​ളു​ക​ൾ​ക്കും പ​ച്ച​ത്തു​ള്ള​ൻ​മാ​ർ​ക്കും ആ​ന മു​ത​ൽ ഉ​റു​ന്പു​ക​ൾ​വ​രെ എ​ല്ലാ​വ​രും ഈ ​ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ണെ​ന്ന ബോ​ധ്യ​ത്തി​ലാ​ണ് നാ​ട്ടി​ലൊ​രു കാ​ടെ​ന്ന തി​രി​ച്ച​റി​വി​ലേ​ക്ക് ജി​തേ​ഷ് ജി ​എ​ത്തി​യ​ത്.

ഈ ​വ​ലി​യ ലോ​ക​ത്തെ ചെ​റി​യ മ​നു​ഷ്യ​രാ​യ ന​മ്മ​ൾ സ​ഹ​ജീ​വി​ക​ളെ സ്നേ​ഹി​ക്ക​ണ​മെ​ന്ന ചി​ന്ത​യാ​ണ് ജി​തേ​ഷ്ജി​ക്ക് പ്ര​കൃ​തി തേ​ടി​യി​റ​ങ്ങാ​നു​ള്ള മൂ​ല​ഹേ​തു. ഭൂ​മി​യി​ൽ താ​ൻ ജീ​വി​ക്കു​ന്ന കാ​ല​മ​ത്ര​യും അ​തു മ​റ്റു​ള്ള ആ​ളു​ക​ൾ​ക്കു​കൂ​ടി ഉ​പ​കാ​ര​പ്പെ​ട​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്.

അ​ര​യാ​ൽ, പേ​രാ​ൽ, വ്യ​ത്യ​സ്ത മു​ള​യി​ന​ങ്ങ​ൾ എ​ന്നി​വ​യാ​ൽ നി​ബി​ഡ​മാ​യ വ​ന​ത്തി​ൻ​റെ പേ​ര് ന്ധ​ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​ന’​മെ​ന്നാ​ണ്. ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ലു​മൊ​രു കൗ​തു​ക​മു​ണ്ട്. ജാ​പ്പ​നീ​സ് സ​സ്യ​ശാ​സ്ത്ര​ജ്ഞ​ൻ അ​ക്കീ​ര മി​യാ​വാ​ക്കി​യു​ടെ "മി​യാ​വാ​ക്കി വ​ന​മാ​തൃ​ക’​യാ​ണ് "ഹ​രി​ത​ഗി​രി ജീ​വ​നം ത​പോ​വ​നം’ എ​ന്ന ആ​ശ​യ​ത്തി​നു പ്ര​ചോ​ദ​നം.

ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ​ന്ത​ളം തെ​ക്കേ​ക്ക​ര ഭ​ഗ​വ​തി​ക്കും പ​ടി​ഞ്ഞാ​റ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ക്കോ​സോ​ഫി​സെ​ന്‍റ​റാ​ണ് ന്ധ​ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം. ഇ​തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഇ​ക്കോ പ്രോ​ജ​ക്റ്റു​ക​ളി​ലൊ​ന്നാ​ണു ഹ​രി​ത​ഗി​രി "ജീ​വ​നം ത​പോ​വ​നം’ എ​ന്ന സ്വ​കാ​ര്യ ത​പോ​വ​നം.

പാ​രി​സ്ഥി​തി​ക ത​ത്വ​ചി​ന്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് മ​ണ്ണ് മ​ര്യാ​ദ ഗു​രു​കു​ലം നി​ല​കൊ​ള്ളു​ന്ന​ത്. മ​ണ്ണു​മ​ര്യാ​ദ​യും വ​ന​വി​ജ്ഞാ​ന​വും ജ​ല​സാ​ക്ഷ​ര​ത​യും സ​ഹ​സൃ​ഷ്ടി​ഭാ​വ​ന​യും സ​ഹ ജീ​വി​ക​ളോ​ടു​ള്ള സ്നേ​ഹ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം ആ​രം​ഭി​ച്ച​ത്.

ഗ​വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും സ​ന്ദ​ർ​ശ​ന​ത്തി​നു​മൊ​ക്കെ​യാ​യി ദി​വ​സേ​ന ധാ​രാ​ളം ആ​ളു​ക​ൾ അ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്. ജീ​വി​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും എ​ല്ലാ​വ​രും ഹ​രി​താ​ശ്ര​മം മ​ണ്ണു​മ​ര്യാ​ദ ഗു​രു​കു​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ജി​തേ​ഷ് ജി ​പ​റ​യു​ന്നു.

ഇ​ല​ക്ട്രോ​ണി​ക് ഗാ​ഡ്ജെ​റ്റു​ക​ളു​ടെ ന​വ​ലോ​ക​ത്ത് ജീ​വി​ക്കു​ന്ന പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യു​ന്ന​തി​നും ആ​വാ​സ വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ന്ന​തി​നു​മൊ​ക്കെ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

 

Agriculture

ചു​വ​രു​ക​ളും മ​തി​ലു​ക​ളും ഹ​രി​താ​ഭ​മാ​ക്കാ​ൻ ലം​ബോ​ദ്യാ​ന​ങ്ങ​ൾ

സ​മീ​പ​കാ​ല​ത്ത് ഏ​റെ പ്ര​ചാ​രം നേ​ടി​യ ഉ​ദ്യാ​ന​രീ​തി​യാ​ണ് വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ അ​ഥ​വാ ലം​ബോ​ദ്യാ​നം. സ്ഥ​ല​പ​രി​മി​തി​യു​ള്ള ഇ​ട​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളോ​ടും മ​തി​ലു​ക​ളോ​ടും ചേ​ർ​ന്ന് ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി പ​ച്ച​പ്പി​ന്‍റെ​യും ശു​ദ്ധ​വാ​യു​വി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നു​ത​കു​ന്ന​താ​ണ് ലം​ബോ​ദ്യാ​ന​ങ്ങ​ൾ.

ചു​വ​രു​ക​ൾ, മ​തി​ൽ, ബാ​ൽ​ക്ക​ണി, ടെ​റ​സ്, മു​റ്റം എ​ന്നി​വ കൂ​ടാ​തെ അ​ക​ത്ത​ള​ങ്ങ​ളി​ലും ഭം​ഗി​യേ​റി​യ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഒ​രു​ക്കാം. അ​നു​യോ​ജ്യ​മാ​യ ചെ​ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തു ന​ടു​ന്ന​തി​ലൂ​ടെ വീ​ടി​ന് പ​ച്ച​പ്പ് ന​ൽ​കാ​നും അ​ന്ത​രീ​ക്ഷം ശു​ദ്ധീ​ക​രി​ക്കാ​നും സാ​ധി​ക്കും.

ന​ഗ​ര​വ​ത്ക​ര​ണം സൃ​ഷ്ടി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള സൃ​ഷ്ടി​പ​ര​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ​പ​ര​വു​മാ​യ പ​രി​ഹാ​ര​മാ​ർ​ഗ​മെ​ന്ന നി​ല​യി​ൽ ഇ​ത് സ​മീ​പ​കാ​ല​ത്ത് ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

പ​രി​മി​ത​മാ​യ സ്ഥ​ല​ത്തി​ന്‍റെ പ​ര​മാ​വ​ധി ഉ​പ​യോ​ഗം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​വ​ഴി ഇ​ത് ന​ഗ​ര​പ​രി​സ​ര​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണ്. വീ​ടി​നു ചു​റ്റു​മു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍ അ​ള​വ് കു​റ​യ്ക്കു​ക​യും വാ​യു​വി​ന്‍റെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു.

അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നും വീ​ടും പ​രി​സ​ര​വും കു​ളി​ർ​മ​യു​ള്ള​താ​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ന​ഗ​ര​മ​ധ്യ​ത്തി​ലാ​യാ​ലും വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ പ​ക്ഷി​ക​ൾ​ക്കും ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ​ക്കും ഇ​ട​മൊ​രു​ക്കു​ന്നു. വീ​ടി​ന്‍റെ ദൃ​ശ്യ​ഭം​ഗി​യും കൂ​ട്ടു​ന്നു.

പു​തി​യ കാ​ല​ത്തെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​തെ​ല്ലാം മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​ശ്വാ​സം പ​ക​രു​ന്നു. ഭാ​രം കു​റ​ഞ്ഞ ച​ട്ടി​ക​ളും മാ​ധ്യ​മ​വു​മാ​ണ് ലം​ബോ​ദ്യാ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ചെ​ടി​ക​ൾ​ക്ക് കൃ​ത്യ​മാ​യ ജ​ല​സേ​ച​ന​വും വ​ള​പ്ര​യോ​ഗ​വും ന​ട​ത്ത​ണം.

അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത് അ​വി​ടെ ഉ​റ​പ്പി​ക്കു​ന്ന ലോ​ഹ ഫ്രെ​യി​മി​ലാ​ണ് ച​ട്ടി​ക​ളോ പി​വി​സി പാ​ളി​ക​ളോ ഉ​റ​പ്പി​ക്കേ​ണ്ട​ത്. ഇ​വ​യി​ൽ സൃ​ഷ്ടി​ക്കു​ന്ന ചെ​റു പോ​ക്ക​റ്റു​ക​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത ചെ​ടി​ക​ളോ വി​ത്തു​ക​ളോ ന​ടേ​ണ്ട​ത്.

ജ​ല​സേ​ച​ന സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ൻ രീ​തി​യാ​യി​രി​ക്കും കൂ​ടു​ത​ൽ ന​ല്ല​ത്. അ​ധി​ക ജ​ല​ത്തി​ന്‍റെ പു​ന​രു​പ​യോ​ഗ​ത്തി​ന് ലം​ബോ​ദ്യാ​ന​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ഒ​രു ശേ​ഖ​ര​ണ സം​വി​ധാ​നം വ​യ്ക്കു​ന്ന​തും ന​ല്ല​താ​യി​രി​ക്കും.

കീ​ട​രോ​ഗ​ബാ​ധ​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണം. എ​ങ്കി​ലും സാ​ധാ​ര​ണ കൃ​ഷി​രീ​തി​യു​മാ​യി വ​ച്ചു​നോ​ക്കു​ന്പോ​ൾ ലം​ബോ​ദ്യാ​ന​ങ്ങ​ൾ​ക്ക് വ​ള​രെ കു​റ​ഞ്ഞ പ​രി​ച​ര​ണം മാ​ത്ര​മേ ആ​വ​ശ്യ​മാ​യു​ള്ളൂ.

നി​ല​ത്തു​നി​ന്ന് വ​ള​ർ​ന്നു​വ​രു​ന്ന സ​സ്യ​ങ്ങ​ൾ മ​തി​ലി​ലേ​ക്ക് പ​ട​രു​ന്ന ത​ര​ത്തി​ലും ഉ​ദ്യാ​ന​ങ്ങ​ളു​ണ്ടാ​ക്കാം. ഉ​ദ്യാ​ന​സ​സ്യ​ങ്ങ​ൾ​ക്കും പു​ൽ​വ​ർ​ഗ​ങ്ങ​ൾ​ക്കും പു​റ​മേ ചെ​റി​യ പ​ച്ച​ക്ക​റി​ക​ളും ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ സ​സ്യ​ങ്ങ​ളും ലം​ബോ​ദ്യാ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാം.

മ​നോ​ഹ​ര​മാ​യ ലം​ബോ​ദ്യാ​ന​ങ്ങ​ൾ ഒ​രു​ക്കി​യെ​ടു​ക്കു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ വീ​ടു​ക​ളെ​യും ഓ​ഫീ​സു​ക​ളെ​യും ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ച്ച​ത്തു​രു​ത്തു​ക​ളാ​യി മാ​റ്റാ​ൻ സാ​ധി​ക്കും.

ലം​ബോ​ദ്യാ​ന​ത്തി​ൽ ഇ​നി ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും

അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ​ക്കു പു​റ​മേ നി​ത്യ​ജീ​വി​ത​ത്തി​ൽ ഏ​റെ ആ​വ​ശ്യ​മാ​യ പ​ല ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും ന​മു​ക്ക് ലം​ബോ​ദ്യാ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കാം. ഫ്ളാ​റ്റു​ക​ളി​ലോ അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലോ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഇ​വ​യൊ​ന്നും ന​ട്ടു​വ​ള​ർ​ത്താ​ൻ സ്ഥ​ല​മി​ല്ലെ​ന്ന പ്ര​ശ്നം അ​ങ്ങ​നെ പ​രി​ഹ​രി​ക്കാം.

തു​ള​സി, പ​നി​ക്കൂ​ർ​ക്ക, വി​ഷ​മൂ​ലി, മു​റി​കൂ​ട്ടി, അ​യ്യ​പ്പ​ന, ഗ​രു​ഡ​പ്പ​ച്ച, വാ​തം​കൊ​ല്ലി, വി​ഷ്ണു​ക്രാ​ന്തി, കേ​ശ​വ​ർ​ധി​നി, മ​ധു​ര​തു​ള​സി (സ്റ്റീ​വി​യ) തു​ട​ങ്ങി​യ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ ലം​ബോ​ദ്യാ​ന​ങ്ങ​ളി​ൽ വ​ള​ർ​ത്താ​ൻ വ​ള​രെ അ​നു​യോ​ജ്യ​മാ​ണ്.

ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന, ചു​മ, മു​റി​വു​ക​ൾ, കീ​ടോ​പ​ദ്ര​വം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കാ​വ​ശ്യ​മാ​യ ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ഇ​ങ്ങ​നെ കൈ​യെ​ത്തു​ന്ന അ​ക​ല​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നാ​കും.

വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നി​ലെ ഓ​രോ ച​ട്ടി​യി​ലും 1:1:1 എ​ന്ന അ​നു​പാ​ത​ത്തി​ൽ മ​ണ​ൽ, മ​ണ്ണ്, ജൈ​വ​വ​ളം എ​ന്നി​വ ചേ​ർ​ത്തു​ണ്ടാ​ക്കു​ന്ന ന​ടീ​ൽ മി​ശ്രി​തം നി​റ​ച്ചാ​ണ് ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ടേ​ണ്ട​ത്.

തൈ​ക​ൾ ന​ടു​ന്പോ​ഴും തു​ട​ർ​ന്നും ആ​വ​ശ്യാ​നു​സ​ര​ണം ജ​ല​സേ​ച​നം ന​ട​ത്ത​ണം. കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും രോ​ഗ​ബാ​ധ​യും കു​റ​വാ​യ​തി​നാ​ൽ വ​ലി​യ പ​രി​ച​ര​ണ​മി​ല്ലാ​തെ ത​ന്നെ ഈ ​സ​സ്യ​ങ്ങ​ൾ ന​ന്നാ​യി വ​ള​ർ​ന്നു​വ​രും.

 

Agriculture

മ​ഴ പെ​യ്തോ? റം​ബു​ട്ടാ​ൻ ന​ടാം

വ​ര​ണ്ടു​ണ​ങ്ങി​യ മ​ണ്ണി​ൽ മ​ഴ വീ​ണ് ന​ന​ഞ്ഞു കു​തി​ർ​ന്നാ​ൽ റം​ബു​ട്ടാ​ൻ ന​ടാ​ൻ സ​മ​യ​മാ​യി. വ​ള​ർ​ച്ച​യു​ടെ ഘ​ട്ട​ത്തി​ലും കാ​യ്ക​ളാ​കുമ്പോഴും സ​ദാ ന​ന​വ് ആ​വ​ശ്യ​മാ​യ​തി​നാ​ൽ ജ​ല​സേ​ച​ന സൗ​ക​ര്യം പ്ര​ധാ​നം. മേ​യ്-​ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ പു​തു​കൃ​ഷി ആ​രം​ഭി​ക്കാം.

പൈ​നാ​പ്പി​ൾ കൃ​ഷി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പ​രി​പാ​ല​ന ചെ​ല​വ് കു​റ​വാ​ണെ​ന്നും എ​ന്നാ​ൽ, വി​ള​വെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് കൂ​ടു​ത​ലാ​യി ഉ​ത്പാ​ദ​ന ചെ​ല​വ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി 35 ഏ​ക്ക​റോ​ളം റം​ബു​ട്ടാ​ൻ കൃ​ഷി ചെ​യ്യു​ന്ന വാ​ഴ​ക്കു​ള​ത്തെ മ​ന്ന പൈ​നാ​പ്പി​ൾ​സ് ഉ​ട​മ​ക​ളാ​യ ഗ്രീ​ൻ വി​ൻ​സെ​ന്‍റ്, സി​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ​റ​യു​ന്നു.

ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​ന്പ​ന്നൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പെ​രു​ന്പാ​വൂ​ർ, ആ​യ​വ​ന, കാ​വ​ക്കാ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ ഇ​വ​ർ​ക്ക് കൃ​ഷി​യു​ള്ള​ത്. നീ​ർ​വാ​ർ​ച്ച​യു​ള്ള​തും സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കു​ന്ന​തും ജ​ല​സേ​ച​ന സൗ​ക​ര്യം ഉ​ള്ള​തു​മാ​യ സ്ഥ​ല​മാ​ണ് റം​ബു​ട്ടാ​ൻ കൃ​ഷി​ക്ക് ഏ​റ്റ​വും ഉ​ത്ത​മം.

ഒ​ന്ന​ര മു​ത​ൽ ര​ണ്ട​ര വ​രെ അ​ടി ആ​ഴ​ത്തി​ലും വി​സ്തൃ​തി​യി​ലും കു​ഴി​യെ​ടു​ത്ത് അ​തി​ൽ പ​ച്ചി​ല ക​ന്പോ​സ്റ്റ്, എ​ല്ലു​പൊ​ടി, വേ​പ്പി​ൻ പി​ണ്ണാ​ക്ക്, ചാ​ണ​ക​പ്പൊ​ടി, മ​ണ്ണി​ര ക​ന്പോ​സ്റ്റ് തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടെ അ​ടി​വ​ള​മാ​യി ചേ​ർ​ത്ത് കു​ഴി മൂ​ടു​ന്നു.

ഇ​തി​ലേ​ക്കു തൈ ​ഇ​റ​ക്കി​യാ​ണ് ന​ടു​ന്ന​ത്. ബ​ഡ് ചെ​യ്ത തൈ​ക​ളാ​ണ് ന​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ൻ പ​തി​നെ​ട്ട് എ​ന്ന ഇ​ന​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കു​ഴി​ക​ൾ ത​മ്മി​ൽ 20-30 അ​ടി അ​ക​ലം പാ​ലി​ച്ചി​ട്ടു​ണ്ട്.

മ​രം ഉ​യ​ർ​ന്ന് ഇ​ല ചൂ​ടും വ​രെ ത​ന്നാ​ണ്ട് ഇ​ട​വി​ള കൃ​ഷി​ക​ൾ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​ല ചൂ​ടി ത​ണ​ൽ ആ​കു​ന്ന​തി​നാ​ൽ പൈ​നാ​പ്പി​ൾ കൃ​ഷി ചെ​യ്താ​ൽ മൂ​ന്നാം ത​വ​ണ ഉ​ത്പാ​ദ​ന ന​ഷ്ടം ഉ​ണ്ടാ​കും. മൂ​ന്നു മാ​സം തോ​റും തോ​ട്ട​ങ്ങ​ളി​ൽ ത​ന്നെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ചാ​ണ​ക സ്ല​റി​യി​ൽ​നി​ന്ന് ജീ​വാ​മൃ​ത ലാ​യ​നി വ​ള​മാ​യി ചേ​ർ​ക്കു​ന്നു.

വ​ള​ർ​ച്ച​യു​ടെ തോ​ത​നു​സ​രി​ച്ച് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ യൂ​റി​യ, പൊ​ട്ടാ​ഷ് തു​ട​ങ്ങി​യ​വ ആ​വ​ശ്യ​മെ​ങ്കി​ൽ മ​ണ്ണി​ൽ ചേ​ർ​ത്തു ന​ൽ​കും. തോ​ട്ട​ത്തി​ൽ വ​ള​രു​ന്ന പാ​ഴ് പു​ല്ലും ഇ​ത​ര ചെ​ടി​ക​ളും മു​റി​ച്ച് മ​ണ്ണി​ൽ ചേ​ർ​ക്കു​ന്നു. ഇ​വ ദ്ര​വി​ച്ചും പൊ​ടി​ഞ്ഞും വ​ള​മാ​യി മാ​റു​ന്നു.

കീ​ട​ബാ​ധ പൊ​തു​വേ കു​റ​വാ​ണ്. ഉ​ണ്ടാ​യാ​ൽ ത​ന്നെ സാ​ധാ​ര​ണ തോ​തി​ലു​ള്ള ജൈ​വ കീ​ട​നാ​ശി​നി ത​ന്നെ ഫ​ല​പ്ര​ദ​മാ​ണ്. അ​ഥ​വാ കീ​ട​ബാ​ധി​ത​മാ​യ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു നീ​ക്കം ചെ​യ്തും കീ​ട​ബാ​ധ നി​യ​ന്ത്രി​ക്കാം.

തോ​ട്ട​ങ്ങ​ളി​ൽ സ്പ്രി​ങ്ക്ള​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ജ​ല​സേ​ച​നം. ചെ​ടി​ക​ൾ​ക്ക് എ​പ്പോ​ഴും ന​ന​വു നി​ല​നി​ർ​ത്തു​ന്ന രീ​തി​യി​ൽ ജ​ല​വി​ത​ര​ണം ക്ര​മീ​ക​രി​ക്കും. മൂ​ന്നാം വ​ർ​ഷം മു​ത​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ടും.

Agriculture

എ​മു ഫാ​മി​ൽ​നി​ന്ന് മ​ല​വേ​പ്പ് ന​ഴ്സ​റി​യി​ലേ​ക്ക്

പ്ര​തി​സ​ന്ധി​ക​ളി​ലും കൃ​ഷി​യെ കൈ​വി​ടാ​ത്ത ഒ​രു കാ​ർ​ഷി​ക സം​രം​ഭ​ക​നാ​ണ് കൊ​ല്ലം ക​ട​യ്ക്ക​ൽ മു​ക്കു​ന്ന​ത്ത് ഫൗ​റു​ദീ​ൻ. എ​മു ഫാം ​ന​ട​ത്തി​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു മു​ന്നി​ൽ രോ​ഗം പോ​ലും വ​ഴി​മാ​റി.

ന​ല്ല നി​ല​യി​ൽ പോ​യി​രു​ന്ന എ​മു ഫാം ​ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​ത്തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്നു. എ​ങ്കി​ലും മ​ണ്ണി​നോ​ടും കൃ​ഷി​യോ​ടു​മു​ള്ള അ​ഭി​നി​വേ​ശം വീ​ണ്ടും കൃ​ഷി​ക്കാ​ര​നും കാ​ർ​ഷി​ക സം​രം​ഭ​ക​നു​മാ​ക്കി.

തി​രി​ച്ചു​വ​ര​വി​ൽ പ്ലാ​വ്, മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ മ​ര​ങ്ങ​ളു​ടെ കൃ​ഷി​യാ​ണ് ഇ​ദ്ദേ​ഹം ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ, ആ​വ​ശ്യ​ക്കാ​ർ​ക്ക് തൈ​ക​ൾ ന​ൽ​കു​ന്ന ന​ഴ്സ​റി​യും.

ഗ​ൾ​ഫി​ൽ​നി​ന്ന് കൃ​ഷി​യി​ലേ​ക്ക്

ക​ട​യ്ക്ക​ൽ മു​ക്കു​ന്നം മു​ഹ​മ്മ​ദ് ക​ണ്ണി​ന്‍റെ മ​ക​നാ​യ ഫൗ​റു​ദീ​ൻ 15 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി. ഗ​ൾ​ഫി​ൽ ആ​ക്രി ബി​സി​ന​സി​ലൂ​ടെ സ​ന്പാ​ദി​ച്ച പ​ണം കൊ​ണ്ട് 15 ഏ​ക്ക​ർ ഭൂ​മി വാ​ങ്ങി.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ റ​ബ​ർ, തെ​ങ്ങ്, വാ​ഴ, ത​ന്നാ​ണ്ടു വി​ള​ക​ൾ കൃ​ഷി ചെ​യ്തു. കൂ​ടാ​തെ, പ​ശു, ആ​ട് ഫാ​മും തു​ട​ങ്ങി. 110 കി​ലോ തൂ​ക്ക​മു​ള്ള ആ​ടു​ക​ൾ ഫാ​മി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട്, 1990ൽ ​ക​ട​യ്ക്ക​ൽ മു​ക്കു​ന്ന​ത്ത് എ​മു ഫാം ​ആ​രം​ഭി​ച്ചു.

എ​മു മു​ട്ട, ഇ​റ​ച്ചി, തീ​റ്റ എ​ന്നി​വ​യു​ടെ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു. ന​ല്ല നി​ല​യി​ൽ കൃ​ഷി​യും ഫാ​മു​ക​ളും മു​ന്നേ​റി​യ​പ്പോ​ഴാ​ണ് ഫൗ​റു​ദി​നു വൃ​ക്ക​രോ​ഗം പി​ടി​പെ​ട്ട​ത്. വൃ​ക്ക മാ​റ്റി​വ​ച്ച ഇ​ദ്ദേ​ഹ​ത്തി​നു ചി​കി​ത്സ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ഫാ​മു​ക​ൾ ഓ​രോ​ന്നാ​യി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.

വീ​ണ്ടും കൃ​ഷി​യി​ലേ​ക്ക്

നോ​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ കു​റ​ച്ചു ഭൂ​മി വി​ൽ​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും തി​രി​ച്ച​ടി​ക​ളി​ൽ ത​ള​രാ​തെ ഫൗ​റു​ദീ​ൻ വീ​ണ്ടും കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി. റ​ബ​ർ കൃ​ഷി ന​ഷ്ട​മാ​യ​തി​നാ​ൽ പ്ലാ​വ്, മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ മ​ര​ങ്ങ​ളു​ടെ കൃ​ഷി​യാ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഏ​ഴേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കൃ​ഷി. വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ വ​ർ​ഷം ത​ന്നെ ച​ക്ക ല​ഭി​ക്കും. മൂ​ന്നാ​മ​ത്തെ വ​ർ​ഷം മു​ത​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കും.

ഒ​രു ഏ​ക്ക​റി​ൽ തൊ​ണ്ണൂ​റ് പ്ലാ​വ് കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. ഓ​ഫ് സീ​സ​ണി​ൽ വ​ലി​യ ച​ക്ക അ​റു​നൂ​റ് രൂ​പ​യ്ക്കു വ​രെ വി​റ്റി​ട്ടു​ണ്ട്. ആ​റ് ഏ​ക്ക​ർ സ്ഥ​ല​ത്ത് മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ മ​ര​ങ്ങ​ൾ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

പ​ൾ​പ്പ്, പ്ലൈ​വു​ഡ് എ​ന്നി​വ​യ്ക്കാ​ണ് മ​ല​വേ​പ്പി​ന്‍റെ ത​ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. റ​ബ​റി​നെ അ​പേ​ക്ഷി​ച്ച് കു​റ​ച്ച് പ​രി​ച​ര​ണം മ​തി. കു​റ​ച്ചു നാ​ളി​നു​ള്ളി​ൽ വ​രു​മാ​നം വേ​ണ്ട​വ​ർ​ക്ക് മ​ല​വേ​പ്പ് മി​ക​ച്ച തീ​രു​മാ​ന​മാ​ണെ​ന്ന് ഫൗ​റു​ദീ​ൻ പ​റ​ഞ്ഞു.

ആ​വ​ശ്യ​ക്കാ​ർ​ക്ക് പ്ലാ​വ്, മ​ല​വേ​പ്പ്, അ​ൽ​പീ​സി​യ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ആ​ർ​എ​ഫ് ഫാം ​എ​ന്ന പേ​രി​ൽ ന​ഴ്സ​റി​യും ന​ട​ത്തു​ന്നു​ണ്ട്. കൃ​ഷി കാ​ര്യ​ങ്ങ​ൾ നോ​ക്കി ന​ട​ത്താ​ൻ ഒ​രു സ​ഹാ​യി​യും കൂ​ടെ​യു​ണ്ട്.

ക​ട​യ്ക്ക​ൽ മു​ക്കു​ന്ന​ത്ത് അ​ൽ​അ​സ എ​ന്ന പേ​രി​ൽ സ്വ​ർ​ണ​ക്ക​ട​യും ന​ട​ത്തു​ന്ന ഹൗ​റു​ദീ​നു പി​ന്തു​ണ​യു​മാ​യി ഭാ​ര്യ റാ​ഹി​ല ബീ​വി​യും വി​വാ​ഹി​ത​രാ​യ മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​മു​ണ്ട്.

ഫോ​ണ്‍: 9447407499

മ​ല​വേ​പ്പ്

മ​ല​വേ​പ്പ് (കാ​ട്ടു​ക​ടു​ക്ക/​കാ​ട്ടു​വേ​പ്പ്) 6-7 വ​ർ​ഷം കൊ​ണ്ട് വ​ള​ർ​ത്തി​യെ​ടു​ക്കാം. ഏ​ക്ക​റി​ൽ 400 മ​രം ന​ടാം. പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ പാ​ഴ്മ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഏ​ഴു വ​ർ​ഷം കൊ​ണ്ട് 35 ഇ​ഞ്ച് വ​രെ​യെ​ത്തും.

ഈ ​പ്രാ​യ​ത്തി​ൽ ഒ​രു മ​ര​ത്തി​ൽ​നി​ന്ന് ശ​രാ​ശ​രി 750 കി​ലോ ത​ടി പ്ര​തീ​ക്ഷി​ക്കാം. പാ​ഴ്ത​ടി​ക​ളി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ന്ന​തി​നാ​ൽ, മ​ല​വേ​പ്പ് കൃ​ഷി പ്ര​ചാ​ര​ത്തി​ലാ​യി​ട്ടു​ണ്ട്.

Agriculture

അ​ഡീ​നി​യം: കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്കി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം

കാ​ഴ്ച​യി​ൽ അ​ര​ളി​പ്പൂ​വി​നു സ​മാ​ന​മെ​ന്നു തോ​ന്നു​മെ​ങ്കി​ലും ആ​ളൊ​ര​ൽ​പം പ​രി​ഷ്കാ​രി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്ക് എ​ത്തി​യി​ട്ട് അ​ധി​ക കാ​ല​മാ​യി​ട്ടി​ല്ലെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ഇ​ദ്ദേ​ഹ​ത്തെ അ​ങ്ങ​ട് സ്വീ​ക​രി​ച്ചി​രു​ത്തി.

അ​ഡീ​നി​യ​ത്തെ കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​ന്ന​ത്. അ​പ്പോ​സൈ​നേ​സി കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട ക​ട്ടി​യു​ള്ള ത​ണ്ടോ​ടു കൂ​ടി​യ ഒ​രു സ​ക്യു​ല​ൻ​റ് ചെ​ടി​യാ​ണി​ത്. കാ​ഴ്ച​യി​ലു​ള്ള ഭം​ഗി മാ​ത്ര​മ​ല്ല കൈ​നി​റ​യെ കാ​ശും ത​രു​ന്നു.

പാ​ല​ക്കാ​ട്ട് പൊ​ൽ​പ്പു​ള്ളി കൂ​ളി​മൂ​ട്ട​ത്തെ വീ​ട്ടി​ലി​രു​ന്ന് മു​ര​ളി എ​ന്ന അ​ന്പ​ത്തൊ​ന്പ​തു​കാ​ര​ൻ അ​ഡീ​നി​യം കൃ​ഷി ചെ​യ്തു സ​ന്പാ​ദി​ക്കു​ന്ന​തു ചി​ല്ല​റ​ക​ള​ല്ല. 25 വ​ർ​ഷം മു​ൻ​പ് പാ​ല​ക്കാ​ട്ട് ന​ട​ന്നൊ​രു പു​ഷ്പ​മേ​ള​യി​ലാ​ണ് ആ​ദ്യ​മാ​യി അ​ഡീ​നി​യ​ത്തെ മു​ര​ളി കാ​ണു​ന്ന​ത്.

ആ​ദ്യ കാ​ഴ്ച​യി​ൽ​ത​ന്നെ ന​ന്നേ ബോ​ധി​ച്ചു. ത​ടി​ച്ചു​കൊ​ഴു​ത്ത് ത​വി​ട്ടു നി​റ​ത്തി​ലെ ത​ണ്ടോ​ടു കൂ​ടി​യ ചെ​ടി​യി​ൽ ന​ല്ല പി​ങ്ക് നി​റ​ത്തി​ൽ പൂ​ക്ക​ളി​ങ്ങ​നെ വി​രി​ഞ്ഞ് നി​ൽ​ക്കു​ന്ന അ​ഡീ​നി​യ​ത്തി​ന്‍റെ തൈ ​ഒ​രെ​ണ്ണം അ​വി​ടെ​നി​ന്നു വാ​ങ്ങി.

ബോ​ണ്‍​സാ​യി പ്ര​കൃ​ത​മു​ള്ള ചെ​ടി​യി​ന​മാ​ണെ​ന്നും എ​ന്നും ചി​ല്ല​ക​ൾ പൂ​ക്ക​ളാ​ൽ സ​ന്പ​ന്ന​മാ​കു​മെ​ന്നും ക​ട​ക്കാ​ര​ൻ പ​റ​ഞ്ഞ​തു വി​ശ്വ​സി​ച്ചു. വെ​റു​മൊ​രു കൗ​തു​ക​ത്തി​നു വാ​ങ്ങി​യ ആ ​ആ​റ് തൈ​ക​ൾ ഇ​ന്നു ത​ന്‍റെ ജീ​വ​നും ജീ​വി​ത​വു​മാ​യി മാ​റു​മെ​ന്നു മു​ര​ളി​ച്ചേ​ട്ട​ൻ അ​ന്നു സ്വ​പ്ന​ത്തി​ൽ പോ​ലും വി​ചാ​രി​ച്ചി​ല്ല.

തു​ച്ഛ​മാ​യ മു​ത​ൽ മു​ട​ക്കി​ൽ​നി​ന്നു വ​ള​ർ​ത്തി​യെ​ടു​ത്ത അ​ഡീ​നി​യം തൈ​ക​ൾ മു​ര​ളി​ച്ചേ​ട്ട​നു പ്ര​തി​ഫ​ല​മാ​യി​ക്കൊ​ടു​ക്കു​ന്ന​ത് മാ​സം 30,000 മു​ത​ൽ ല​ക്ഷ​ങ്ങ​ൾ വ​രെ​യാ​ണ്. ത​ണ്ടി​ൽ വെ​ള്ളം സം​ഭ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന വ​ലു​പ്പ​മേ​റി​യ കോ​ഡ​ക്സ് ആ​ണ് അ​ഡീ​നി​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത.

ഡെ​സേ​ർ​ട് റോ​സു​ക​ൾ ആ​യ​തി​നാ​ൽ അ​ഡീ​നി​യം ചെ​ടി​ക​ൾ​ക്ക് ല​ളി​ത​മാ​യ പ​രി​ച​ര​ണം മാ​ത്രം മ​തി. എ​ന്നാ​ൽ, ചെ​ടി​ക​ൾ ന​ന്നാ​യി വ​ള​രു​ക​യും പൂ​ക്ക​ളാ​ൽ സ​ന്പ​ന്ന​മാ​ക​ണ​മെ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണം.

പ​രി​പാ​ല​നം

ആ​റ് ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള ച​ട്ടി​ക​ൾ അ​ഡീ​നി​യം തൈ​ക​ൾ ന​ടു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കാം. നാ​രു ക​ല​ർ​ന്ന ച​കി​രി​ച്ചോ​റി​നൊ​പ്പം ചാ​ണ​ക​പ്പൊ​ടി​യോ എ​ല്ലു​പൊ​ടി​യോ ക​രി​യി​ല​പ്പൊ​ടി​യോ ക​ല​ർ​ത്തി ചെ​ടി ന​ടാ​നു​ള്ള മി​ശ്രി​തം ത​യാ​റാ​ക്കാം.

ചെ​ടി ന​ട്ട​തി​നു​ശേ​ഷം ഈ ​മി​ശ്രി​തം ന​ന്നാ​യി കു​തി​രു​ന്ന രൂ​പ​ത്തി​ൽ ന​ന​കൊ​ടു​ക്ക​ണം. തു​ട​ർ​ന്നു​ള്ള ന​ന മി​ശ്രി​ത​ത്തി​ലെ ഈ​ർ​പ്പം ഉ​ണ​ങ്ങി​യ​ശേ​ഷം ന​ൽ​കി​യാ​ൽ മ​തി. ഇ​തോ​ടൊ​പ്പം ന​ന്നാ​യി പൂ​ക്ക​ൾ ല​ഭി​ക്കാ​ൻ നാ​നോ ഡി​എ​പി​യും ന​ൽ​കാം.

ചെ​ടി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ന​ന്നാ​യി സൂ​ര്യ​പ്ര​കാ​ശ​വും ല​ഭ്യ​മാ​ക്ക​ണം. നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തേ​ക്ക് ഇ​ത് ന​ന​ച്ചി​ല്ലെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ല. മ​ഴ​യും അ​ഡീ​നി​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു ത​ട​സ​മി​ല്ല. വെ​ള്ളം വാ​ർ​ന്നു പോ​കാ​നു​ള്ള സൗ​ക​ര്യം ച​ട്ടി​യി​ൽ സ​ജ്ജ​മാ​ക്കി​യാ​ൽ മ​തി​യാ​കും.

അ​തു​മ​ല്ലെ​ങ്കി​ൽ മ​ഴ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ച​ട്ടി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ ച​രി​ച്ചി​ട്ടാ​ലും മ​തി​യാ​കും.

 

Agriculture

പൂ​ന്തോ​ട്ട​ത്തി​ലെ പു​ത്ത​ൻ ട്രെ​ൻ​ഡ്

കേ​ര​ള​ത്തി​ൽ പൂ​ന്തോ​ട്ട​ത്തി​ലും പൂ​ന്തോ​ട്ട സം​രം​ഭ​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​യാ​ണ്. പൂ​ച്ചെ​ടി​ക​ൾ, ത​ണ​ൽ​മ​ര​ങ്ങ​ൾ, ഇ​ല​ച്ചെ​ടി​ക​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പ്ര​തി​മ​ക​ൾ, പു​ൽ​ത്ത​കി​ടി​ക​ൾ, ഇ​രു​പ്പി​ട​ങ്ങ​ൾ എ​ന്നി​വ​യു​ള്ള പൂ​ന്തോ​ട്ട​ങ്ങ​ൾ പു​ത്ത​ൻ​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

ഉ​പ​ഭോ​ക്താ​വി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ച് വീ​ട്, ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ന്പ​ൻ ഉ​ദ്യാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്. സൂ​ര്യ​പ്ര​കാ​രം ക​ട​ന്നെ​ത്തു​ന്ന അ​ക​ത്ത​ള​ങ്ങ​ളി​ൽ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ വ​യ്ക്കു​ന്ന​തും പു​തി​യ ട്രെ​ൻ​ഡാ​ണ്.

സ്നേ​ക് പ്ലാ​ന്‍റ്, പീ​സ് ലി​ലി, അ​ലോ, ഫി​റ്റോ​ണി​യ, അ​ല​ങ്കാ​ര ക​ള്ളി​ച്ചെ​ടി​ക​ൾ എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​ടി​ക​ൾ​ക്കും മു​റി​യു​ടെ ഭം​ഗി​ക്കും ഇ​ണ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള സെ​റാ​മി​ക്, ഫൈ​ബ​ർ, ഗ്ലാ​സ്, വി​യ​റ്റ്നാം പോ​ട്ടു​ക​ളി​ലാ​ണ് ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ വ​യ്ക്കു​ന്ന​ത്.

ഓ​ഫീ​സു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ സ്ഥ​ലം പി​ടി​ച്ചി​ട്ടു​ണ്ട്. മു​റി​ക​ളി​ൽ പോ​സി​റ്റി​വി​റ്റി നി​റ​യ്ക്കാ​ൻ ഇ​ൻ​ഡോ​ർ പ്ലാ​ന്‍റു​ക​ൾ​ക്കു സാ​ധി​ക്കു​ന്ന​തി​നാ​ൽ വ​ൻ ഡി​മാ​ൻ​ഡ് ആ​ണ്.

ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രു​ന്ന അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ​ക്കും പൂ​ച്ചെ​ടി​ക​ൾ​ക്കും ഓ​ർ​ക്കി​ഡി​നും പി​ന്നാ​ലെ, ക​ട​ൽ ക​ട​ന്നെ​ത്തു​ന്ന ഡി​സൈ​ൻ​ഡ് ടോ​പ്പി​യ​റി വൃ​ക്ഷ​ങ്ങ​ളും പൂ​ന്തോ​ട്ട​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണ്.

ടോ​പ്പി​യ​റി ചെ​യ്തു വി​വി​ധ ആ​കൃ​തി​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന മാ​ൽ​പീ​ജി​യ, കോ​ണി​ഫ​ർ, പോ​ഡോ​കാ​ർ​പ​സ്, ബൊ​ഗേ​ൻ​വി​ല്ല, ഫീ​ക്ക​സ്, പാം​സ് എ​ന്നി​വ​യ്ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

ടോ​പ്പി​യ​റി ചെ​യ്ത മ​ൾ​ട്ടി ക​ളേ​ർ​ഡ് ബൊ​ഗേ​ണ്‍​വി​ല്ല​യാ​ണ് വി​പ​ണി​യി​ലെ താ​രം. ആ​ൽ​വ​ർ​ഗ​ത്തി​ൽ​പെ​ട്ട ടോ​പ്പി​യ​റി ചെ​യ്ത ഫീ​ക്ക​സ് മ​ര​ങ്ങ​ൾ​ക്കു ല​ക്ഷ​ങ്ങ​ളാ​ണ് മാ​ർ​ക്ക​റ്റ് വി​ല. പു​ൽ​ത്ത​കി​ടി​യി​ൽ പേ​ൾ ഗ്രാ​സാ​ണ് എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ചി​ത​ലി​ന്‍റെ​യോ കു​മി​ളി​ന്‍റെ​യോ ശ​ല്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ച​ര​ണം കു​റ​ച്ചു​മ​തി. മെ​ക്സി​ക്ക​ൻ ഗ്രാ​സ്, ബ​ഫ​ലോ ഗ്രാ​സ് എ​ന്നി​വ​യ്ക്കു പ​ക​ര​മാ​ണ് പേ​ൾ ഗ്രാ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കൂ​ടാ​തെ, ആ​ർ​ട്ടി​ഫി​ഷ​ൽ ഗ്രാ​സി​നും ചെ​ടി​ക​ൾ​ക്കും ന​ല്ല ഡി​മാ​ൻ​ഡു​ണ്ട്. കൃ​ഷി അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ ഉ​ദ്യാ​ന​പ​രി​പാ​ല​നം ലാ​ഭ​ക​ര​മാ​യ സം​രം​ഭ​മേ​ഖ​ല​യാ​ണ്.

Agriculture

മ​ല​മു​ക​ളി​ലെ ചെ​റു​നാ​ര​ക കൃ​ഷി

കാ​ട്ടു​മൃ​ഗ​ശ​ല്യ​വും റ​ബ​ർ കൃ​ഷി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളാ​യ​പ്പോ​ൾ പ​ര​ന്പ​രാ​ഗ​ത വി​ള​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​തു​കൃ​ഷി​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പ്പാ​ടം മു​ല്ല​മം​ഗ​ലം ബേ​ബി എ​ന്ന ക​ർ​ഷ​ക​ൻ.

കോ​ട്ടേ​കു​ളം പൂ​ത​ന​ക്ക​യം മ​ല​ഞ്ചെ​രി​വി​ലാ​ണ് ബേ​ബി​യു​ടെ ചെ​റു​നാ​ര​ക കൃ​ഷി. മ​ല​മു​ക​ളി​ൽ ക​വു​ങ്ങ് കൃ​ഷി ത​ന്നെ പു​തു​മ​യു​ള്ള​താ​ണ്. ഇ​തി​നൊ​പ്പ​മാ​ണ് ചെ​റു​നാ​ര​ക​ത്തെ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന് ഏ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യാ​ണ് ക​വു​ങ്ങും നാ​ര​ക കൃ​ഷി​യും.

ഇ​തി​നാ​യി നാ​ട​ൻ തൈ​ക​ൾ​ക്കു പു​റ​മെ ആ​ന്ധ്ര​യി​ൽ​നി​ന്നും ഹൈ​ബ്രീ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട 300 ബ​ഡ് നാ​ര​ക​തൈ എ​ത്തി​ച്ചാ​ണ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. തൈ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​മാ​കും മു​ന്പെ പൂ​വി​ട്ട് കാ​യ്ക്കാ​ൻ തു​ട​ങ്ങി.

ചെ​ടി​യു​ടെ വ​ള​ർ​ച്ച​യും ക​രു​ത്തും കാ​ണു​ന്പോ​ൾ അ​ടു​ത്ത സീ​സ​ണോ​ടെ വി​ല്പ​ന​ക്കാ​യി കൂ​ടു​ത​ൽ നാ​ര​ങ്ങ വി​ള​യു​മെ​ന്നാ​ണ് ബേ​ബി​യു​ടെ പ്ര​തീ​ക്ഷ. ഇ​ന​വും പ​രി​ച​ര​ണ​വും ന​ന്നാ​കു​ന്പോ​ൾ വി​ള​വി​ലും കു​റ​വു വ​രാ​നി​ട​യി​ല്ല.

തൈ​ക​ൾ​ക്ക് നാ​ലു വ​ർ​ഷ​മാ​കുമ്പോ​ൾ ഒ​രു തൈ​യി​ൽ​നി​ന്നു​ത​ന്നെ ഒ​രു സീ​സ​ണി​ൽ 15 കി​ലോ വ​രെ നാ​ര​ങ്ങ കി​ട്ടു​മെ​ന്നാ​ണ് ക​ണ​ക്ക്. പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഒ​രു നാ​ര​ക മ​ര​ത്തി​ൽ​നി​ന്ന് എ​ണ്‍​പ​ത് മു​ത​ൽ നൂ​റ് കി​ലോ വ​രെ​യാ​കും വി​ള​വ്.

ചെ​റി​യ തോ​തി​ൽ വി​ള​വ് തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ആ​വ​ശ്യ​ക്കാ​രു​ടെ ബ​ഹ​ള​മാ​ണെ​ന്ന് ബേ​ബി പ​റ​യു​ന്നു. എ​ത്ര​യു​ണ്ടാ​യാ​ലും ഒ​ന്നി​ച്ച് എ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വാ​ക്ക് ഉ​റ​പ്പി​ച്ച് പോ​കു​ന്ന​വ​രു​മു​ണ്ട്.

 

Agriculture

ജൈ​വ​കൃ​ഷി​യി​ലെ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ങ്ങ​ൾ

ടാ​റ്റാ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് പ​ച്ച​ക്ക​റി കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ യു​വാ​വ് ഇ​ന്നു ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്നു. തൂ​ശ​നി​ല​യും പ​ച്ച​ക്ക​റി​ക​ളും വെ​ള്ള​രി എ​ന്ന ബ്രാ​ൻ​ഡി​ൽ ഓ​ണ്‍​ലൈ​ൻ, ഓ​ഫ്ലൈ​ൻ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന ആ​ല​പ്പു​ഴ പു​ത്ത​ന​ന്പ​ലം ഭാ​ഗ്യ​യി​ൽ ഭാ​ഗ്യ​രാ​ജ് എ​ന്ന യു​വ​ക​ർ​ഷ​ക​ൻ കാ​ർ​ഷി​ക കേ​ര​ള​ത്തി​നും യു​വാ​ക്ക​ൾ​ക്കും മാ​തൃ​ക​യാ​ണ്.

ഇ​ല​യ്ക്കും കു​ല​യ്ക്കു​മാ​യി പ​തി​നാ​യി​ര​ത്തോ​ളം ഞാ​ലി​പ്പൂ​വ​ൻ വാ​ഴ​ക​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ചേ​ർ​ത്ത​ല​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ​യും ഹോ​ട്ട​ലു​കാ​ർ​ക്ക് എ​ല്ലാ ദി​വ​സ​വും ഭാ​ഗ്യ​രാ​ജ് ഇ​ല​ക​ൾ എ​ത്തി​ക്കു​ന്നു​ണ്ട്.

365 ദി​വ​സ​വും വി​ള​വെ​ടു​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. സ്വ​ന്തം ഭൂ​മി​യി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്തു​മാ​ണ് കൃ​ഷി. ചേ​ർ​ത്ത​ല​യി​ലെ​യും എ​റ​ണാ​കു​ള​ത്തെ​യും സ്വ​ന്തം ക​ട വ​ഴി​യും പ​ച്ച​ക്ക​റി വി​ല്പ​ന ന​ട​ത്തു​ന്നു​ണ്ട്.

കൃ​ഷി​യി​ലി​റ​ങ്ങാ​ൻ ജോ​ലി ഉ​പേ​ക്ഷി​ച്ചു

ബി​കോം ബി​രു​ദ​വും എ​ച്ച്ആ​ർ ആ​ൻ​ഡ് ഫി​നാ​ൻ​സി​ൽ എം​ബി​എ​യും നേ​ടി​യ ഭാ​ഗ്യ​രാ​ജ് കൃ​ഷി​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ലാ​ണ് ജോ​ലി ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലെ​ത്തി​യ​ത്.

പൂ​ന ടാ​റ്റാ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ച് കൃ​ഷി​യി​ലേ​ക്കു തി​രി​യാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ആ​ദ്യം എ​തി​രാ​യി​രു​ന്നു.

എ​ങ്കി​ലും തീ​രു​മാ​ന​ത്തി​നൊ​പ്പം ഉ​റ​ച്ചു​നി​ന്നു. കൂ​റ്റു​വേ​ലി സ്കൂ​ളി​നു സ​മീ​പം 80 സെ​ന്‍റ് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ആ​രം​ഭി​ച്ചു. ചീ​ര​യും വെ​ണ്ട​യും ആ​യി​രു​ന്നു ആ​ദ്യ കൃ​ഷി.

ആ​ദ്യ​ത്തെ ലാ​ഭം​കൊ​ണ്ട് സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന​ടു​ത്തു​ള്ള ഒ​രു ഏ​ക്ക​റി​ലേ​ക്ക് കൃ​ഷി വ്യാ​പി​ച്ചു. ഇ​വി​ടെ നെ​യ്കു​ന്പ​ളം ആ​യി​രു​ന്നു വി​ള.

 

Agriculture

സോ​ജി​യു​ടെ 25 ജൈ​വ വ​ർ​ഷ​ങ്ങ​ൾ

അ​പ്ര​തീ​ക്ഷി​ത​മാ​യ ആ ​മാ​റ്റം സം​ഭ​വി​ച്ച​തു ര​ണ്ടാ​യി​ര​ത്തി​ലാ​ണ്. മ​ണ്ണി​നെ അ​റി​യു​ന്ന കു​ടും​ബ​ത്തി​ലെ സ​ന്ത​തി മ​ണ്ണി​നെ സ്നേ​ഹി​ക്കു​വാ​ൻ തു​ട​ങ്ങി​യ​തി​ൽ ആ​രും അ​ദ്ഭു​തം ഒ​ന്നും ക​ണ്ടി​ല്ല. പ​ക്ഷേ, അ​യാ​ൾ മ​ണ്ണി​നെ പ്ര​ണ​യി​ച്ച്, താ​ലോ​ലി​ച്ച് കൃ​ഷി ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ച​തി​ൽ എ​ല്ലാ​വ​രി​ലും എ​തി​ർ​പ്പു​ള​വാ​ക്കി.

അ​പ്പ​നാ​യി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​തെ​ല്ലാം മ​ക​നാ​യി ന​ശി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ​വ​രാ​ണ​ധി​ക​വും. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഒ​ക്കെ. പ​ക്ഷെ അ​യാ​ൾ പി​ൻ​വാ​ങ്ങി​യി​ല്ല. ജൈ​വ​കൃ​ഷി​യു​ടെ പാ​ഠ​ങ്ങ​ൾ പ​ഠി​ച്ചു​കൊ​ണ്ട് അ​യാ​ൾ കൃ​ഷി​യു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​യി.

ആ ​യാ​ത്ര ഇ​പ്പോ​ൾ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ആ ​യു​വാ​വി​ന്‍റെ തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നി​ല്ല എ​ന്നു കാ​ലം എ​തി​ർ​ത്ത​വ​രേ​കൊ​ണ്ടൊ​ക്കെ പ​റ​യി​പ്പി​ച്ചു. അ​താ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ലം സ്വ​ദേ​ശി സോ​ജി മാ​ത്യു എ​ന്ന ജൈ​വ ക​ർ​ഷ​ക​ൻ.

ക​ർ​ഷ​ക​നാ​യ പി​താ​വ് പു​തു​പ്പ​റ​ന്പി​ൽ മാ​ത്യു ജോ​സ​ഫി​ന്‍റെ ശാ​രീ​രി​ക അ​വ​ശ​ത​ക​ളാ​ണ് കം​പ്യൂ​ട്ട​ർ അ​ധ്യാ​പ​ക​നാ​യ സോ​ജി​യെ പൂ​ർ​ണ സ​മ​യ കൃ​ഷി​യി​ലേ​ക്കു വ​ഴി തി​രി​ച്ചു​വി​ട്ട​ത്. അ​ക്കാ​ല​ത്ത് നാ​ച്വ​റ​ൽ വാ​നി​ല​യ്ക്കു വി​പ​ണി​യി​ൽ ന​ല്ല വി​ല​യു​ണ്ടാ​യി​രു​ന്നു.

സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും രാ​സ കീ​ട​നാ​ശി​നി​ക​ളു​ടെ ഉ​പ​യോ​ഗം ഇ​ല്ലാ​ത്ത നാ​ച്വ​റ​ൽ വാ​നി​ല​യ്ക്കു വ​ലി​യ​തോ​തി​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് സോ​ജി​യെ ജൈ​വ വാ​നി​ല കൃ​ഷി​യി​ലേ​ക്ക് എ​ത്തി​ച്ചു.

ഒ​പ്പം ത​ന്‍റെ ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് ജൈ​വ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ആ ​ശ്ര​മ​ങ്ങ​ളെ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ൽ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​വാ​ൻ സോ​ജി​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ജൈ​വ കൃ​ഷി ഉ​പേ​ക്ഷി​ക്കു​വാ​ൻ ത​യാ​റാ​യി​ല്ല. ജൈ​വ കൃ​ഷി​യി​ലേ​ക്കു​ള്ള മാ​റ്റം ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​രാ​ശ​യാ​ണ് ന​ൽ​കി​യ​ത്. വി​ള​വ് വ​ൻ തോ​തി​ൽ കു​റ​ഞ്ഞു.

കൂ​ട്ടു​കാ​രും നാ​ട്ടു​കാ​രും സോ​ജി​യെ പി​ന്തി​രി​പ്പി​ക്കു​വാ​നും ഉ​പ​ദേ​ശി​ക്കു​വാ​നും തു​ട​ങ്ങി. പ​ക്ഷേ, അ​യാ​ൾ മ​ണ്ണി​നൊ​പ്പം നി​ന്നു. ഇ​നി ജൈ​വ രീ​തി​യി​ലു​ള്ള കൃ​ഷി​യു​മാ​യി​ത​ന്നെ മു​ന്നോ​ട്ടു പോ​കു​മെ​ന്ന് എ​ല്ലാ​വ​രോ​ടും ഉ​റ​ച്ചു പ​റ​ഞ്ഞു.

ആ ​തീ​രു​മാ​ന​വും മു​ന്നോ​ട്ടു പോ​ക​ലും വി​ജ​യ​ത്തി​ലേ​ക്കു​ള്ള തു​ട​ക്ക​മാ​യി​രു​ന്നു. പ്രീ​മി​യം ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ത്രം ഉ​ല്പാ​ദി​പ്പി​ക്കു​ന്ന മി​ക​ച്ച കൃ​ഷി​യി​ട​മാ​യി സോ​ജി​യു​ടെ കൃ​ഷി​യി​ടം മാ​റി. ഈ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ലും ഇ​ന്നു വ​ലി​യ ഡി​മാ​ന്‍റ് ഉ​ണ്ട്.

 

Agriculture

കൃ​ഷി ഓ​ഫീ​സ​റു​ടെ കൃ​ഷി​യി​ട​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ

ആ​യി​ര​ങ്ങ​ൾ​ക്ക് കൃ​ഷി​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി​യ ഇ​ടു​ക്കി ജി​ല്ലാ റി​ട്ട. കൃ​ഷി ഓ​ഫീ​സ​റും കൃ​ഷി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യ ഷാ​ജി എം. ​മ​ണ​ക്കാ​ട്ട് ഇ​ന്നു തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി കാ​ർ​ഷി​ക സ​മൃ​ദ്ധി​യു​ടെ വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്നു.

ഒ​രു വ​ർ​ഷം ഡി​ടി​പി​സി സെ​ക്ര​ട്ട​റി​യാ​യും ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക-​ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ അ​നു​ഭ​വ​ജ്ഞാ​നം കോ​ർ​ത്തി​ണ​ക്കി വി​ള​വൈ​വി​ധ്യ​ത്തി​ന്‍റെ​യും പ്ലാ​ന്‍റേ​ഷ​ൻ ടൂ​റി​സ​ത്തി​ന്‍റെ​യും സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന കൃ​ഷി​യി​ടം കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ത്തി​ന്‍റെ മി​ക​ച്ച മാ​തൃ​ക കൂ​ടി​യാ​ണ്.

മ​ഴ​മ​റ​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി

ഇ​ടു​ക്കി ജി​ല്ല​യി​ൽ തൊ​ടു​പു​ഴ മാ​രി​യി​ൽ​ക​ലു​ങ്കി​നു സ​മീ​പം 20 സെ​ന്‍റി​ലും കോ​ട്ട​യം ജി​ല്ല​യി​ൽ നീ​ലൂ​രി​നു സ​മീ​പം മേ​രി​ലാ​ന്‍റി​ൽ അ​ഞ്ചേ​ക്ക​റി​ലു​മാ​ണ് വി​വി​ധ​യി​നം കൃ​ഷി​ക​ൾ ന​ട​ത്തി വ​രു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ലെ വീ​ടി​നോ​ടു ചേ​ർ​ന്ന് കോ​വ​ൽ, പാ​വ​ൽ, പ​യ​ർ, നേ​ന്ത്ര​വാ​ഴ എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. മേ​രി​ലാ​ന്‍റി​ൽ മൂ​ന്നു മ​ഴ​മ​റ​യ്ക്കു​ള്ളി​ൽ പാ​വ​ൽ, പ​യ​ർ, സാ​ല​ഡ് കു​ക്കും​ബ​ർ, ത​ക്കാ​ളി തു​ട​ങ്ങി​യ​വ​യു​ടെ വി​പു​ല​മാ​യ കൃ​ഷി​യു​ണ്ട്.

കീ​ട​ബാ​ധ​യെ ചെ​റു​ക്കു​ന്ന​തി​നാ​യി കാ​ന്താ​രി​മു​ള​ക് ചെ​ടി​യി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്ത ത​ക്കാ​ളി​യും വ​ള​ർ​ത്തു​ന്നു​ണ്ട്. ത​ക്കാ​ളി​ത്തൈ​ക​ൾ ത​ഴ​ച്ചു വ​ള​ർ​ന്ന് പ​ന്ത​ലി​ൽ പ​ട​ർ​ന്നു പ​ഴു​ത്ത് പാ​ക​മാ​യി കി​ട​ക്കു​ന്ന​തു​ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു പോ​കും.

വീ​ടി​നോ​ട് ചേ​ർ​ന്ന് അ​ക്വാ​പോ​ണി​ക്സ് സം​വി​ധാ​ന​ത്തി​ൽ കാ​ന്ത​ല്ലൂ​ർ ചീ​ര, കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ർ എ​ന്നി​വ മ​ണ്ണി​ല്ലാ​തെ ചെ​റി​യ ച​ര​ൽ മെ​റ്റ​ലി​ൽ കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡ് കാ​ല​ത്താ​ണ് കൃ​ഷി വ്യാ​പ​ക​മാ​യി ആ​രം​ഭി​ച്ച​ത്.

ബ്രാ​ന്‍റ​ഡ് പ​ച്ച​ക്ക​റി​യി​ന​ങ്ങ​ൾ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ

റം​ബു​ട്ടാ​ൻ, മം​ഗോ​സ്റ്റി​ൻ, പു​ലാ​സാ​ൻ, അ​വ​ക്കാ​ഡോ, പ​പ്പാ​യ, കോ​ട്ടൂ​ർ​ക്കോ​ണം, മൂ​വാ​ണ്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട മാ​വ്, ബം​ഗ്ലൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ർ​ട്ടി ക​ൾ​ച്ച​റി​ൽ​നി​ന്ന് എ​ത്തി​ച്ച ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, വി​യ​റ്റ്നാം ഏ​ർ​ലി, ജെ-33, ​സി​ദ്ദു, കം​ബോ​ഡി​യ​ൻ ഓ​റ​ഞ്ച്, സീ​ഡ്ല​സ്, നാ​ട​ൻ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട പ്ലാ​വ് എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

15 സെന്‍റോ​ളം സ്ഥ​ല​ത്ത് പാ​ഷ​ൻ​ഫ്രൂ​ട്ട് ന​ട്ടു വ​ള​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ജി​ഐ പൈ​പ്പ സ്ഥാ​പി​ച്ച് നൂ​ൽ​ക്ക​മ്പി​യും പ്ലാ​സ്റ്റി​ക് വ​ള്ളി​യും ഉ​പ​യോ​ഗി​ച്ച് പ​ന്ത​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

മ​റ്റു വി​ള​ക​ൾ

ജാ​തി, ഗ്രാ​ഫ്റ്റ് ചെ​യ്ത കു​ന്പു​ക്ക​ൻ, ക​രി​മു​ണ്ട പ​ന്നി​യൂ​ർ-1 ഇ​നം കു​രു​മു​ള​ക്, ഡിഃ​ടി, നാ​ട​ൻ ഇ​നം തെ​ങ്ങ്, കാ​സ​ർ​ഗോ​ഡ​ൻ, മോ​ഹി​ന്ത്ന​ഗ​ർ ഇ​നം ക​മു​ക്, റ​ബ​ർ എ​ന്നി​വ​യും കൃ​ഷി ചെ​യ്തി​ട്ടു​ണ്ട്.

ഗു​ണ​മേന്മയു​ള്ള തൈ​ക​ളും വി​ത്തു​ക​ളും​മാ​ത്ര​മേ ന​ടീ​ൽ വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ളു. ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും കാ​ണി​ക്കാ​റി​ല്ലെ​ന്നാ​ണ് മു​ൻ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​റു​ടെ നി​ല​പാ​ട്.

Agriculture

അ​ട്ട​പ്പാ​ടി​യി​ലെ മി​ല്ല​റ്റ് വി​പ്ല​വം

പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ചെ​റു​ധാ​ന്യ​കൃ​ഷി​യി​ൽ വേ​റി​ട്ട മാ​തൃ​ക​യാ​ണ് അ​ട്ട​പ്പാ​ടി അ​ഗ​ളി സ്വ​ദേ​ശി ശ​ര​ത് നാ​രാ​യ​ണ​ൻ. ഡ​ൽ​ഹി​യി​ലെ കോ​ർ​പ​റേ​റ്റ് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് ഇ​ദ്ദേ​ഹം അ​ട്ട​പ്പാ​ടി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും മി​ല്ല​റ്റ് (ചെ​റു​ധാ​ന്യം) കൃ​ഷി ന​ട​ത്തു​ന്ന​ത്.

അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ആ​ദി​വാ​സി ഉൗ​രു​ക​ൾ സ​ന്ദ​ർ​ശി​ച്ച​തി​ലൂ​ടെ കി​ട്ടി​യ അ​റി​വു​ക​ളാ​ണ് മി​ല്ല​റ്റ് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​നം ല​ഭി​ച്ച​ത്. അ​ട്ട​പ്പാ​ടി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്തി​രു​ന്ന​ത് ചെ​റു​ധാ​ന്യ​ങ്ങ​ൾ ആ​യി​രു​ന്നു.

കാ​ല​ക്ര​മേ​ണ ആ​ദി​വാ​സി​ക​ൾ​ത​ന്നെ ഈ ​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യും സ​ർ​ക്കാ​രി​ന്‍റെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ മു​ഖ്യ ആ​ഹാ​രം ആ​കു​ക​യും ചെ​യ്തു. ഇ​ത് പോ​ഷ​കാ​ഹാ​ര കു​റ​വി​ലേ​ക്കും ശി​ശു മ​ര​ണ​ങ്ങ​ളി​ലേ​ക്കു​മൊ​ക്കെ ന​യി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി.

മി​ല്ല​റ്റ് മി​ഷ​ന്‍റെ അ​ട്ട​പ്പാ​ടി​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ല്ല​റ്റ് കൃ​ഷി​ക്ക് വീ​ണ്ടും പ്ര​ചാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. 2023 യു​എ​ൻ അ​ന്താ​രാ​ഷ്ട്ര മി​ല്ല​റ്റ് വ​ർ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ച​തു​മൊ​ക്കെ മി​ല്ല​റ്റി​നെ​പ്പ​റ്റി കൂ​ടു​ത​ൽ പ​ഠി​ക്കു​വാ​ൻ സ​ഹാ​യി​ച്ചു.

തു​ട​ക്ക​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ൽ ല​ഭ്യ​മാ​യ വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​വി​ടെ ത​ന​ത് വി​ത്തു​ക​ൾ ഉ​പ​യോ​ഗി​ച്ചു കൃ​ഷി ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം.

എ​ന്നാ​ൽ, അ​ത്ത​രം വി​വി​ധ ത​രം വി​ത്തു​ക​ൾ കൂ​ടു​ത​ലാ​യി ഇ​വി​ടെ ല​ഭ്യ​മ​ല്ല എ​ന്ന് അ​റി​ഞ്ഞ​തു​കൊ​ണ്ട് മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു.

മി​ല്ല​റ്റ് തേ​ടി ഒ​ഡീ​ഷ​യി​ൽ

2025ലെ ​മി​ല്ല​റ്റ് ക്യൂ​ൻ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റാ​യി​മ​തി ഗു​രി​യ​യെ​പ്പ​റ്റി അ​റി​യു​ക​യും അ​വ​രു​ടെ നാ​ടാ​യ ഒ​ഡീ​ഷ​യി​ലെ കൊ​റ​പ്പു​ട്ടി​ൽ പോ​കു​ക​യും അ​വ​രി​ൽ​നി​ന്നു ചെ​റു​ധാ​ന്യ​ങ്ങ​ളി​ലെ വി​വി​ധ ഇ​ന​ങ്ങ​ളെ​പ്പ​റ്റി​യും അ​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ളെ​പ്പ​റ്റി​യു​മൊ​ക്കെ വി​ശ​ദ​മാ​യി മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു.

അ​വ​രു​ടെ കൃ​ഷി രീ​തി​ക​ൾ മ​ന​സി​ലാ​ക്കി അ​വ​രി​ൽ​നി​ന്നു കു​റ​ച്ചു വി​ത്തു​ക​ൾ ശേ​ഖ​രി​ച്ച് അ​തി​ൽ നി​ന്നാ​ണ് വി​വി​ധ​യി​നം ചെ​റു​ധാ​ന്യ​ങ്ങ​ൾ അ​ട്ട​പ്പാ​ടി​യി​ൽ കൃ​ഷി​ചെ​യ്ത​ത്.

ഒ​ഡീ​ഷ​യി​ലേ​ക്കു​ള്ള താ​മ​സ​വും ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യു​മു​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ സ​ഹാ​യ​വും ചെ​യ്ത​ത് കൊ​റാ​പ്പു​ട്ടി​ലെ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സേ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്.

റാ​യി​മ​തി ഗു​രി​യ അ​വി​ടെ അ​വ​രു​ടെ ഗ്രാ​മ​ത്തി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ഒ​രു ഫാം ​സ്കൂ​ൾ ന​ട​ത്തു​ന്നു​ണ്ട്. അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സേ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നാ​ണ്.

അ​വ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ അ​വി​ടെ മി​ല്ല​റ്റ് കൃ​ഷി​യെ​ക്കു​റി​ച്ചും മി​ല്ല​റ്റ് കൊ​ണ്ട് ഉ​ണ്ടാ​ക്കാ​വു​ന്ന മൂ​ല്യ വ​ർ​ധി​ത ഉ​ല്പ​ന്ന നി​ർ​മാ​ണ​വു​മൊ​ക്കെ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്.

ജൈ​വ​കൃ​ഷി

മി​ല്ല​റ്റ് കൃ​ഷി​യി​ൽ വി​ള​വെ​ടു​പ്പി​നാ​ണ് കൂ​ടു​ത​ൽ അ​ധ്വാ​നം വേ​ണ്ട​ത്. വി​ള​വെ​ടു​പ്പി​നും സം​സ്ക​ര​ണ​ത്തി​നും കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മു​ണ്ട്. എ​ങ്കി​ലും മി​ല്ല​റ്റ് കൃ​ഷി വ​ള​രെ​യ​ധി​കം ലാ​ഭ​ക​ര​മാ​ണ്. മി​ല്ല​റ്റി​നെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​ച്ചു വ​രു​ന്ന​തി​നാ​ൽ വി​പ​ണ​നം പ്ര​യാ​സ​മി​ല്ല.

അ​ട്ട​പ്പാ​ടി​യി​ൽ ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന ചെ​റു​ധാ​ന്യ​ങ്ങ​ൾ​ക്ക് വ​ലി​യ തോ​തി​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ട്. ശ​ര​ത് നാ​രാ​യ​ണ​ൻ കൃ​ഷി​യോ​ടൊ​പ്പം മ​റ്റു ക​ർ​ഷ​ക​രി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന ചെ​റു​ധാ​ന്യ​ങ്ങ​ൾ വ​ര​ഗാ​ർ ഓ​ർ​ഗാ​നി​ക്സ് ​എ​ന്ന ലേ​ബ​ലി​ൽ മാ​ർ​ക്ക​റ്റ് ചെ​യ്യു​ന്നു​ണ്ട്.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ള്ള മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന് സ്ഥി​ര​മാ​യി ഇ​വി​ടെ​നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ അ​യ​ച്ചു ന​ൽ​കാ​റു​ണ്ട്. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ നേ​രി​ട്ടു വി​പ​ണ​നം ചെ​യ്യു​ന്ന​തി​നാ​ൽ ന​ല്ല ലാ​ഭ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചെ​റു ധാ​ന്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു പോ​ഷ​ക സ​മൃ​ദ്ധ​മാ​യ മി​ല്ല​റ്റ് സൂ​പ്പ് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ള പ​രി​ശീ​ല​നം ഒ​ഡീ​ഷ​യി​ൽ​നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്. വ​ൻ​തോ​തി​ൽ സൂ​പ്പ് ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കു​മ്പോൾ മ​റ്റു ക​ർ​ഷ​ക​രി​ൽ​നി​ന്നും മി​ക​ച്ച വി​ല​യ്ക്ക് മി​ല്ല​റ്റ് വാ​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നും ശ​ര​ത് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

ശ​ര​ത് നാ​രാ​യ​ണ​ൻ ഫോ​ണ്‍: 9871462312

Kerala

ഭ​ക്ഷ്യ​സു​ര​ക്ഷ​; കാ​ർ​ഷി​ക ബി​രു​ദ​ധാ​രി​ക​ൾക്ക് ഉത്തരവാദിത്വമെന്ന് ഗ​വ​ർ​ണ​ർ

തൃ​​​ശൂ​​​ർ: കാ​​​ർ​​​ഷി​​​ക​​​ബി​​​രു​​​ദം നേ​​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നു കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​റും കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ചാ​​​ൻ​​​സ​​​ല​​​റു​​​മാ​​​യ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ.

ദേ​​​ശീ​​​യ​​​ഗീ​​​തം ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന സു​​​ജ​​​ലാം സു​​​ഫ​​​ലാം എ​​​ന്ന സ​​​ങ്ക​​​ല്പം യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​ൻ ന​​​ല്ല ജ​​​ല​​​വും ന​​​ല്ല ഫ​​​ല​​​ങ്ങ​​​ളും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​ക​​​ണ​​​മെ​​​ന്നും പു​​​ഴ​​​യ്ക്ക​​​ൽ ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 2025 വ​​​ർ​​​ഷ​​​ത്തെ ബി​​​രു​​​ദ​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു​​​കൊ​​​ണ്ട് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ.​​​ബി. അ​​​ശോ​​​ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. 1108 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബി​​​രു​​​ദം ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​തി​​​ൽ 89 ഡോ​​​ക്ട​​​റേ​​​റ്റു​​​ക​​​ളും 254 ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​ങ്ങ​​​ളും 628 ബി​​​രു​​​ദ​​​ങ്ങ​​​ളും 94 ഡി​​​പ്ലോ​​​മ​​​ക​​​ളും 43 പി​​​ജി ഡി​​​പ്ലോ​​​മ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.
പ​​​ഠ​​​ന​​​മി​​​ക​​​വ് പു​​​ല​​​ർ​​​ത്തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ബി. ​​​അ​​​മൃ​​​ത​​​ശ്രീ, ആ​​​ക്സ എ​​​ലി​​​സ​​​ബ​​​ത്ത് ജോ​​​സ്, ജി. ​​​ന​​​വ്യ, ആ​​​ലി​​​സ് ആ​​​ൻ സ​​​ജി​​​ത്ത്, എം. ​​​ആ​​​ദി​​​ത്യ ര​​​ഘു​​​നാ​​​ഥ​​​ൻ, മ​​​ഞ്ജി​​​മ ഷാ​​​ജി, ടി.​​​എ​​​ൽ. മി​​​ഖ കോ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്കു സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ൽ മെ​​​ഡ​​​ലു​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു.

ബി​​​എ​​​സ്‌​​​സി(​​​അ​​​ഗ്രി) ഒ​​​ന്നാം​​​റാ​​​ങ്ക് നേ​​​ടി​​​യ ബി. ​​​അ​​​മൃ​​​ത​​​ശ്രീ​​​ക്ക് ഡോ. ​​​ടി.​​​പി. മ​​​നോ​​​മോ​​​ഹ​​​ൻ​​​ദാ​​​സ് സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡും പി.​​​ജി. കാ​​​ർ​​​ഷി​​​ക​​​കീ​​​ട​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഒ​​​ന്നാം​​​റാ​​​ങ്ക് നേ​​​ടി​​​യ എ​​​സ്. അ​​​ഞ്ജു​​​വി​​​ന് ഡോ. ​​​എം.​​​ആ​​​ർ.​​​ജി.​​​കെ. നാ​​​യ​​​ർ സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡും എം. ​​​അ​​​ഞ്ജ​​​ന​​​ല​​​ക്ഷ്മി, സോ​​​ന ജെ​​​യ്സ​​​ണ്‍ എ​​​ന്നി​​​വ​​​ർ​​​ക്കു ഫെ​​​മി ജോ​​​സ് മെ​​​റി​​​റ്റ് അ​​​വാ​​​ർ​​​ഡും എ​​​സ്. വി​​​ഷ്ണു ച​​​ന്ദ്ര​​​ൻ, അ​​​ഖി​​​ല അ​​​ശോ​​​ക​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കു ഡോ.​​​പി.​​​കെ.​​​ആ​​​ർ. നാ​​​യ​​​ർ അ​​​വാ​​​ർ​​​ഡും സ​​​മ്മാ​​​നി​​​ച്ചു.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​ർ ഡോ.​​​എ. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ, വി​​​ദ്യാ​​​ഭ്യാ​​​സ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​യാ​​​മി​​​നി വ​​​ർ​​​മ, ഡീ​​​ൻ ഓ​​​ഫ് ഫാ​​​ക്ക​​​ൽ​​​റ്റി (അ​​​ഗ്രി) ഡോ. ​​​ജേ​​​ക്ക​​​ബ് ജോ​​​ണ്‍, ഡീ​​​ൻ ഓ​​​ഫ് ഫാ​​​ക്ക​​​ൽ​​​റ്റി (അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്) ഡോ.​​​പി.​​​ആ​​​ർ. ജ​​​യ​​​ൻ, ഡോ.​​​ഇ.​​​ജി. ര​​​ഞ്ജി​​​ത്ത് കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​മു​​​ഖ വ​​​യ​​​ലി​​​നി​​​സ്റ്റ് ഇ​​​ട​​​പ്പ​​​ള്ളി അ​​​ജി​​​ത്കു​​​മാ​​​റി​​​ന്‍റെ സം​​​ഗീ​​​ത​​​ക്ക​​​ച്ചേ​​​രി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Agriculture

ന​ഴ്സിം​ഗ് ജോ​ലി ഉ​പേ​ക്ഷി​ച്ച് സ​മ്മി​ശ്ര കൃ​ഷി​യി​ലേ​ക്ക്

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തെ അ​തി​ജീ​വി​ച്ച് മ​ത്സ്യ​കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി വി​ള​യി​ച്ച് മാ​തൃ​ക​യാ​വു​യാ​ണ് കോ​ത​വ​ഴി​ക്ക​ൽ സി​ന്ധു ജോ​ബി​ഷ്. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വേ​ലി​യ​ന്പ​ത്ത് വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന 16 ഏ​ക്ക​ർ കൃ​ഷി​സ്ഥ​ല​ത്തെ നാ​ലേ​ക്ക​റി​ലെ ര​ണ്ടു കു​ള​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ്യ​കൃ​ഷി.

മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ്യ​കൃ​ഷി ന​ട​ത്തി വ​രു​ന്ന​ത്. തി​ലോ​പ്പി​യ, ചെ​ന്പ​ല്ലി, ഗ്രാ​സ് കാ​ർ​പ്പ്, വ​രാ​ൽ, കാ​രി, ക​രി​മീ​ൻ, ന​ട്ട​ർ എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ മ​ത്സ്യ​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്ത് വ​രു​ന്ന​ത്. പ്ര​ധാ​ന​മാ​യി വ​രാ​ലും വി​വി​ധ​യി​നം തി​ലോ​പ്പി​യ​യു​മാ​ണ് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ത്തി​ൽ കൃ​ഷി ചെ​യ്ത് വ​രു​ന്ന​ത്.

കു​ള​ത്തി​നോ​ടു​ചേ​ർ​ന്ന പാ​ട​ത്ത് നെ​ൽ​കൃ​ഷി​ക്കൊ​പ്പം മീ​ൻ വ​ള​ർ​ത്തു​ന്ന രീ​തി​യും ഇ​വി​ടെ അ​വ​ലം​ബി​ച്ചി​ട്ടു​ണ്ട്. വ​ന​ത്തി​ൽ​നി​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​മാ​യി കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ത്സൃ​കൃ​ഷി​യി​ലേ​ക്ക് തി​രി​യാ​ൻ കാ​ര​ണ​മാ​യ​ത്.

വി​ദേ​ശ​ത്തെ ന​ഴ്സിം​ഗ് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് സി​ന്ധു വേ​റി​ട്ട രീ​തി​ക​ൾ അ​വ​ലം​ബി​ച്ച് കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ നി​ര​വ​ധി ക​ർ​ഷ​ക​പു​ര​സ്കാ​ര​ങ്ങ​ളും ഈ ​വീ​ട്ട​മ്മ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ് ജോ​ബി​ഷി​നോ​ടൊ​പ്പം ചേ​ർ​ന്ന് മ​ത്സ്യ​കൃ​ഷി കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ർ.

12 മാ​സ​വും വി​ള​വെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലു​ള്ള കൃ​ഷി​രീ​തി​യാ​ണ് ഇ​വി​ടെ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. ദി​വ​സ​വും നി​ര​വ​ധി​യാ​ളു​ക​ൾ മ​ത്സ്യം വാ​ങ്ങാ​ൻ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. അ​ധി​കം വൈ​കാ​തെ മ​ത്സ്യ​വി​പ​ണ​ത്തി​നാ​യി ഒൗ​ട്ട് ലെ​റ്റ് സ്ഥാ​പി​ക്കു​മെ​ന്നും സി​ന്ധു പ​റ​ഞ്ഞു.

മ​ത്സ്യ​കൃ​ഷി​ക്കു പു​റ​മേ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും ന​ട്ടു പ​രി​പാ​ലി​ക്കു​ന്നു​ണ്ട്. മ​ത്സ്യ​കു​ള​ത്തി​ന​രി​കി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​യി 56ഓ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള മു​ള​ക​ളും കൃ​ഷി ചെ​യ്തു വ​രു​ന്നു.

ആ​ന്ധ്രാ, പൂ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും പു​ൽ​പ്പ​ള്ളി​യി​ലെ ജോ​ണ്‍​സ​ണ്‍ തൊ​ട്ടി​യി​ലി​ന്‍റെ മു​ള​ശേ​ഖ​ര​ത്തി​ൽ​നി​ന്നു​മാ​ണ് അ​പൂ​ർ​വ​ങ്ങ​ളാ​യ മു​ള​ക​ൾ എ​ത്തി​ച്ച​ത്.

 

Agriculture

ബിന്ദു ഷാജി; വയനാടിന്‍റെ അഭിമാനം

സൗ​ത്ത് സോ​ണി​ലെ 2025ലെ ​മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​യാ​യി ഇ​ന്ത്യ​ൻ ഡ​യ​റി അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്ത എം.​പി. ബി​ന്ദു(​ബി​ന്ദു ഷാ​ജി)​വ​യ​നാ​ടി​ന് അ​ഭി​മാ​ന​മാ​യി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ഡ​യ​റി ഇ​ൻ​ഡ​സ്ട്രി കോ​ണ്‍​ഫ​റ​ൻ​സ് ആ​ൻ​ഡ് എ​ക്സി​ബി​ഷ​നി​ൽ കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​നി​ൽ​നി​ന്നാ​ണ് ബി​ന്ദു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

പ്ല​സ് ടു ​പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ് ബി​ന്ദു ക്ഷീ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. വി​വാ​ഹ​ശേ​ഷ​വും ക്ഷീ​ര​വൃ​ത്തി തു​ട​ർ​ന്ന അ​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ 2018ലാ​ണ് മാ​ണ്ടാ​ടി​ൽ ഡ​യ​റി ഫാം ​ആ​രം​ഭി​ച്ച​ത്. നാ​ല് ഏ​ക്ക​ർ 30 സെ​ന്‍റ് വ​രു​ന്ന​താ​ണ് ഫാം. ​

ബി​ന്ദു​വി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്ഷീ​ര​വൃ​ത്തി തൊ​ഴി​ലി​നു​പ​രി സ്വാ​ശ്ര​യ​ത്വം, സ​ന്തോ​ഷം, സ​മൂ​ഹ​ത്തി​ന് ഗു​ണ​മേ​ൻ​മ​യു​ള്ള പാ​ൽ ന​ൽ​ക​ണ​മെ​ന്ന പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ ആ​ധാ​ര​മാ​ക്കി​യ ജീ​വി​ത​ശൈ​ലി​യാ​ണെ​ന്ന് മാ​ണ്ടാ​ട് നി​വാ​സി​ക​ൾ പ​റ​യു​ന്നു.

2018 മു​ത​ൽ തേ​നേ​രി ക്ഷീ​ര​സം​ഘം അം​ഗ​മാ​ണ് ബി​ന്ദു. ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ൽ പൂ​ർ​ണ​മാ​യും സ​ഹ​ക​ര​ണ സം​ഘ​ത്തി​നാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ ശാ​സ്ത്രീ​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന ഡ​യ​റി യൂ​ണി​റ്റി​ൽ ക​റ​വ​യു​ള്ള 67ഉം ​വ​റ്റു​ക​റ​വ​യി​ലു​ള്ള 14ഉം ​പ​ശു​ക്ക​ളും 13 കി​ടാ​രി​ക​ളും ആ​റ് മൂ​രി​ക്കു​ട്ട​ൻ​മാ​രും 13 പ​ശു​ക്കു​ട്ടി​ക​ളും ഒ​ന്നു​വീ​തം കാ​ള​യും പോ​ത്തും ഉ​ണ്ട്.

ദി​നേ​ന ശ​രാ​ശ​രി 850 ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബി​ന്ദു​വി​ന്‍റെ ഫാം ​പ്ര​ദേ​ശ​ത്തെ ശ്ര​ദ്ധേ​യ ഡ​യ​റി യൂ​ണി​റ്റു​ക​ളി​ലൊ​ണ്. കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ൽ 11 ഏ​ക്ക​ർ പൂ​ർ​ണ​മാ​യും തീ​റ്റ​പ്പു​ൽ​ക്കൃ​ഷി​ക്കാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.

 

Agriculture

വേ​ന​ല്‍​ക്കാ​ല​ത്ത് പ​ച്ച​ക്ക​റി പ​രി​പാ​ലി​ക്കു​ന്ന വി​ധം

വേ​ന​ല്‍​ക്കാ​ല​ത്ത് (മാ​ര്‍​ച്ച്‌ - മേ​യ്) പ​ച്ച​ക്ക​റി കൃ​ഷി വി​ജ​യ​ക​ര​മാ​ക്കാ​ന്‍ ശ​രി​യാ​യ പ​രി​പാ​ല​നം വ​ള​രെ പ്ര​ധാ​ന​മാ​ണ്. കാ​ര​ണം ചൂ​ടും ജ​ല​ക്ഷാ​മ​വും വി​ള​യെ ബാ​ധി​ക്കും. ഇ​താ എ​ളു​പ്പ​ത്തി​ല്‍ പാ​ലി​ക്കാ​വു​ന്ന മാ​ര്‍​ഗ​ങ്ങ​ള്‍

1. ജ​ല​സേ​ച​നം

  • ദി​വ​സ​വും രാ​വി​ലെ നേ​ര​ത്തെ​യും വൈ​കു​ന്നേ​ര​വും വെ​ള്ളം ന​ല്‍​കു​ക.
  • ഉ​ച്ച​യ്ക്ക് വെ​ള്ളം ഒ​ഴി​ക്ക​രു​ത് (വേ​രു​ക​ള്‍​ക്ക് ക്ഷ​തം വ​രാം).
  • ഡ്രി​പ്പ് ഇ​റി​ഗേ​ഷ​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ ഏ​റ്റ​വും ന​ല്ല​ത്.
  • മ​ണ്ണ് മു​ഴു​വ​ന്‍ ന​ന​യ​ണം, പ​ക്ഷേ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്ക​രു​ത്.

2. മ​ള്‍​ച്ചിം​ഗ്

  • ചൂ​ട് കു​റ​യ്ക്കാ​നും ഈ​ര്‍​പ്പം നി​ല​നി​ര്‍​ത്താ​നും സ​ഹാ​യി​ക്കും.
  • ഉ​ണ​ങ്ങി​യ ഇ​ല​ക​ള്‍, പു​ല്ല്, തേ​ങ്ങ​ച്ചീ​പ്പ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്കു​ക.
  • ഇ​ത് വെ​ള്ളം കു​റ​ച്ച് ഉ​പ​യോ​ഗി​ച്ചും ന​ല്ല വ​ള​ര്‍​ച്ച ന​ല്‍​കും.

3. ത​ണ​ല്‍ ഒ​രു​ക്ക​ല്‍

  • 50 ശ​ത​മാ​നം ഷേ​ഡ് നെ​റ്റ് ഉ​പ​യോ​ഗി​ച്ചാ​ല്‍ ന​ല്ല​ത്.
  • നേ​രി​ട്ട് ക​ന​ത്ത സൂ​ര്യ​പ്ര​കാ​ശം ഒ​ഴി​വാ​ക്കു​ക.
  • ചെ​റു ചെ​ടി​ക​ള്‍​ക്ക് പ്ര​ത്യേ​കി​ച്ച് ത​ണ​ല്‍ ആ​വ​ശ്യ​മാ​ണ്.

4. വ​ള​പ്ര​യോ​ഗം

  • ജൈ​വ​വ​ളം കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ക:
  • കാ​ള​വ​ളം, കോ​മ്പോ​സ്റ്റ്, വേ​ര്‍​മി ക​മ്പോ​സ്റ്റ് 10-15 ദി​വ​സ​ത്തി​ന് ഒ​രി​ക്ക​ല്‍ ന​ല്‍​കാം.
  • ജൈ​വ ലി​ക്വി​ഡ് വ​ള​ങ്ങ​ള്‍ (പ​ഞ്ച​ഗ​വ്യം, ജീ​വാ​മൃ​തം) ന​ല്ല​താ​ണ്.

5. കീ​ട​രോ​ഗ നി​യ​ന്ത്ര​ണം

വേ​ന​ലി​ല്‍ കീ​ട​ങ്ങ​ള്‍ കൂ​ടു​ത​ലാ​കും. നീം ​ഓ​യി​ല്‍ 7-10 ദി​വ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ത​ളി​ക്കു​ക. ക​റു​ത്ത ചീ​ങ്ക​ണ്ണി, വെ​ള്ള​പ്പൂ​ച്ച എ​ന്നി​വ ശ്ര​ദ്ധി​ക്കു​ക. രാ​സ​വ​ള​ങ്ങ​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക.

6. മ​ണ്ണ് പ​രി​പാ​ല​നം

  • മ​ണ്ണ് ഉ​ണ​ങ്ങാ​തി​രി​ക്കാ​ന്‍ ഇ​ട​യ്ക്കി​ടെ ന​ന​വ് നി​ല​നി​ര്‍​ത്തു​ക
  • മ​ണ്ണ് പൊ​ടി​ഞ്ഞ നി​ല​യി​ല്‍ വേ​ണം
  • കു​ഴി​യി​ട​ല്‍ / ഇ​ട​വി​ട്ട് മ​ണ്ണ് അ​ല​സി​പ്പി​ക്ക​ല്‍ ചെ​യ്യു​ക

7. ത​ണ്ടു കെ​ട്ട​ല്‍ & പി​ന്തു​ണ

  • ത​ക്കാ​ളി, പ​യ​ര്‍ പോ​ലു​ള്ള ചെ​ടി​ക​ള്‍​ക്ക് തു​ണി / സ്റ്റി​ക്ക് ഉ​പ​യോ​ഗി​ച്ച് പി​ന്തു​ണ ന​ല്‍​കു​ക. ഇ​ത് വി​ള​വെ​ടു​പ്പ് വ​ര്‍​ധി​പ്പി​ക്കും

8. പ്ര​ത്യേ​ക ശ്ര​ദ്ധ

  • ഉ​ച്ച​ചൂ​ട് കൂ​ടു​ത​ലാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വെ​ള്ളം കു​റ​ച്ച് കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കു​ക.
  • ഉ​ണ​ങ്ങി​യ ഇ​ല​ക​ള്‍ ഉ​ട​ന്‍ നീ​ക്കം ചെ​യ്യു​ക.
  • ചെ​റു ചെ​ടി​ക​ള്‍​ക്ക് അ​ധി​ക സം​ര​ക്ഷ​ണം ന​ല്‍​കു​ക
  • 'വെ​ള്ളം + ത​ണ​ല്‍ + ജൈ​വ​വ​ളം' = വേ​ന​ല്‍​ക്കാ​ല വി​ജ​യ കൃ​ഷി.

Agriculture

മാ​വും തെ​ങ്ങും കൊ​ക്കോ​യും; അ​നി​മോ​ന്‍റെ സ്വ​ർ​ഗ​രാ​ജ്യം

കു​ല​കു​ത്തി കാ​യ്ച്ചു​കി​ട​ക്കു​ന്ന മാ​ന്തോ​ട്ടം, തൊ​ട്ട​ടു​ത്ത് പ​പ്പാ​യ​ത്തോ​ട്ടം, മൂ​ന്നു കി​ലോ​മീ​റ്റ​ർ മാ​റി വീ​ടി​നോ​ടു ചേ​ർ​ന്ന് തെ​ങ്ങും മാ​വും ക​മു​കും പ​ച്ച​ക്ക​റി​കൃ​ഷി​യും.

ഇ​ത് പാ​ല​ക്കാ​ട് മു​ത​ല​മ​ട പെ​രി​യ​പ​തി​ക്കാ​ട് ജോ​സ് പി. ​ജേ​ക്ക​ബ് എ​ന്ന അ​നി​മോ​ന്‍റെ കൃ​ഷി വി​ശേ​ഷ​മാ​ണ്. മു​പ്പ​തേ​ക്ക​റോ​ളം മാ​ന്തോ​ട്ടം ലീ​സി​നെ​ടു​ത്തും അ​നി​മോ​ൻ കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. മാ​ന്തോ​ട്ട​ത്തി​നോ​ടു ചേ​ർ​ന്നാ​ണ് പ​പ്പാ​യ​കൃ​ഷി ന​ട​ത്തു​ന്ന​ത്.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തി​നാ​ൽ ഇ​ത്ത​വ​ണ മാ​ങ്ങ കു​റ​വാ​ണ്. കൂ​ടാ​തെ വ​ന്യ​മൃ​ഗ​ശ​ല്യ​വു​ണ്ട്. തോ​ട്ട​ത്തി​ൽ എ​ത്തു​ന്ന മാ​നും മ​യി​ലും ശ​ല്യ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് അ​നി​മോ​ൻ പ​റ​ഞ്ഞു.

സി​ന്ദൂ​രം, അ​ൽ​ഫോ​ണ്‍​സ, ബം​ഗ​ന​പ്പ​ള്ളി, ഹി​മാ​പ​സ​ന്ത്, മ​ല്ലി​ക, നീ​ല​ൻ, കാ​ലാ​പ്പാ​ടി തു​ട​ങ്ങി 18 വെ​റൈ​റ്റി മാ​വു​ക​ൾ തോ​ട്ട​ത്തി​ൽ ഉ​ണ്ട്. മാ​വ് കാ​യ്ക്കു​ന്ന​തി​ന് മു​ന്പു​ത​ന്നെ തോ​ട്ടം ലീ​സി​ന് എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ലീ​സ് തു​ക മൂ​ന്നു ഗ​ഡു​ക്ക​ളാ​യി ഉ​ട​മ​സ്ഥ​ന് ന​ൽ​കും. മാ​വി​ന് ആ​വ​ശ്യ​മാ​യ വ​ള​വും ജ​ല​സേ​ച​ന​വും തോ​ട്ടം എ​ടു​ക്കു​ന്ന​വ​രാ​ണ് ന​ൽ​കു​ന്ന​ത്. മാ​വി​ന് പ്ര​ധാ​ന​മാ​യും ക​വാ​ത്ത് (പ്രൂ​ണിം​ഗ്) ന​ട​ത്ത​ണം.

ചാ​ണ​കം, കോ​ഴി​വ​ളം എ​ന്നി​വ​യും ബോ​റോ​ണും മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റു​ക​ളും ന​ൽ​കും. മാ​വ് പൂ​ക്കു​ന്ന​തി​ന് മ​രു​ന്ന് അ​ടി​ക്കും. മാ​ങ്ങാ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ല​മ​ട​യി​ലാ​ണ്.

ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലും വി​ദേ​ശ​ത്തേ​ക്കും മാ​ങ്ങ ക​യ​റി പോ​കു​ന്നു​ണ്ട്. ഓ​രോ ഇ​ന​ത്തി​നും പ്ര​ത്യേ​ക​മാ​യാ​ണ് വി​ള​വ് എ​ടു​ക്കു​ന്ന​ത്. കി​ളി​മൂ​ക്ക്, മൂ​വാ​ണ്ട​ൻ മാ​വു​ക​ൾ ആ​ദ്യം കാ​യ്ച്ചാ​ൽ മി​ക​ച്ച വി​ല ല​ഭി​ക്കും. വൈ​കി​യാ​ൽ വി​ല കു​റ​വാ​യി​രി​ക്കും.

പ​പ്പാ​യ കൃ​ഷി

റെ​ഡ്ലേ​ഡി, ഡ​ബ്ല്യു​എ​സ് 41 എ​ന്നീ ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ര​ണ്ടാ​യി​ര​ത്തോ​ളം തൈ​ക​ളാ​ണ് ന​ട്ടി​രി​ക്കു​ന്ന​ത്. പ​പ്പാ​യ കൃ​ഷി​യി​ലും വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ണ്ട്.

പ​പ്പാ​യ കൃ​ഷി​ക്കാ​യി ആ​ദ്യം ത​ട​മെ​ടു​ത്ത് ചാ​ണ​കം, കോ​ഴി​ക്കാ​ഷ്ഠം, ജൈ​വ​വ​ളം എ​ന്നി​വ​യി​ട്ട് മൂ​ടും. ത​ട​ത്തി​നു മു​ക​ളി​ൽ മ​ൾ​ച്ചിം​ഗ് ഷീ​റ്റ് വി​ര​ച്ച ശേ​ഷ​മാ​ണ് പ​പ്പാ​യ ന​ട്ടി​രി​ക്കു​ന്ന​ത്.

ആ​റാം മാ​സം തൊ​ട്ട് വി​ള​വ് എ​ടു​ക്കാ​ൻ സാ​ധി​ക്കും. വി​എ​ഫ്പി​സി​കെ വ​ഴി​യാ​ണ് പ​പ്പാ​യ വി​ൽ​ക്കു​ന്ന​ത്. ജ​ല​സേ​ച​ന​ത്തി​നാ​യി തോ​ട്ട​ത്തി​ൽ കു​ഴ​ൽ കി​ണ​റു​ക​ൾ ഉ​ണ്ട്.

തു​ള്ളി​ന​ന സം​വി​ധാ​ന​ത്തി​ലാ​ണ് ജ​ല​സേ​ച​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ന്തോ​ട്ട​ത്തി​ൽ നേ​രി​ട്ട് പൈ​പ്പി​ൽ​നി​ന്നാ​ണ് ന​ന​യ്ക്കു​ന്ന​ത്.

പു​ര​യി​ട​ത്തി​ൽ തെ​ങ്ങും കു​രു​മു​ള​കും

വീ​ടി​നോ​ടു ചേ​ർ​ന്ന് മൂ​ന്ന​ര​യേ​ക്ക​ർ സ്ഥ​ല​ത്ത് തെ​ങ്ങ്, ക​മു​ക്, കൊ​ക്കോ, മാ​വ്, കു​രു​മു​ള​ക് കൃ​ഷി​ക​ളും പ​ച്ച​ക്ക​റി കൃ​ഷി​യു​മു​ണ്ട്. സീ​സ​ണ്‍ അ​നു​സ​രി​ച്ചാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. തോ​ട്ട​ത്തി​ൽ ഇ​രു​നൂ​റി​ൽ മേ​ലേ തെ​ങ്ങു​ക​ൾ ഉ​ണ്ട്.

തെ​ങ്ങി​ന്‍റെ ഇ​ട​വി​ള​യാ​യി കൊ​ക്കോ​യും ക​മു​കും ന​ട്ടി​ട്ടു​ണ്ട്.സ​മ്മി​ശ്ര​കൃ​ഷി ആ​യ​തി​നാ​ൽ, ഒ​ന്നി​ൽ ഉ​ത്പാ​ദ​നം കു​റ​ഞ്ഞാ​ലും മ​റ്റൊ​ന്നി​ൽ​നി​ന്നു കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തി​നാ​ൽ ന​ഷ്ട​മി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​നി​മോ​ൻ പ​റ​ഞ്ഞു.

രാ​സ​വ​ള​വും ജൈ​വ​വ​ള​വും ന​ൽ​കു​ന്നു​ണ്ട്. ചാ​ണ​ക​വും കോ​ഴി​വ​ള​വു​മാ​ണ് ജൈ​വ​വ​ള​മാ​യി ന​ൽ​കു​ന്ന​ത്. തേ​ങ്ങാ​യ്ക്കു വി​ല​യു​ള്ള​തു​കൊ​ണ്ട് തെ​ങ്ങു​കൃ​ഷി ലാ​ഭ​ക​ര​മാ​ണ്. മ​ണ്ഡ​രി​രോ​ഗം തോ​ട്ട​ത്തി​ൽ ഉ​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​ശ്ന​മി​ല്ല. വെ​ള്ളീ​ച്ച​ശ​ല്യ​മാ​ണ് പ്ര​ധാ​ന​പ്ര​തി​സ​ന്ധി. തോ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ് തേ​ങ്ങ ഇ​ടു​ന്ന​ത്.

തെ​ങ്ങി​ൽ ക​യ​റാ​ത്ത​തി​നാ​ൽ, എ​ല്ലാ തെ​ങ്ങി​ലും കു​രു​മു​ള​ക് പ​ട​ർ​ത്തി​യി​ട്ടു​ണ്ട്. കു​തി​ര​വാ​ലി, പ​ന്നി​യൂ​ർ, ക​രി​മു​ണ്ട, നീ​ല​മു​ടി ഇ​ന​ങ്ങ​ളാ​ണ് കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

തെ​ങ്ങി​ന്‍റെ ഇ​ട​വി​ള​യാ​യി ചെ​യ്യു​ന്ന കൊ​ക്കോ കൃ​ഷി നി​ല​വി​ൽ ലാ​ഭ​ക​ര​മാ​ണ്. കൊ​ക്കോ തൊ​ണ്ടോ​ടു​കൂ​ടി​യും ഉ​ണ​ക്കി​യു​മാ​ണ് വി​ൽ​ക്കു​ന്ന​ത്. തോ​ട്ട​ത്തി​ൽ കാ​ട്ടു​പ​ന്നി, മാ​ൻ, മ​ല​യ​ണ്ണാ​ൻ, മ​ര​പ്പ​ട്ടി ശ​ല്യ​മു​ണ്ട്.

തോ​ട്ട​ത്തി​നു ചു​റ്റും വേ​ലി തീ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും നു​ഴ​ഞ്ഞു​ക​യ​റ്റ ഭീ​ഷ​ണി​യു​ണ്ട്.

 

Agriculture

ഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗുംഇം​ഗ്ലീ​ഷ് കു​ക്കും​ബ​ർ: സം​സ്ക​ര​ണ​വും മാ​ർ​ക്ക​റ്റിം​ഗും

പോ​ളി​ഹൗ​സി​ൽ വ​ള​ർ​ത്തു​ന്ന ഇം​ഗ്ലീ​ഷ് സാ​ല​ഡ് കു​ക്കും​ബ​റു​ക​ൾ ഉ​യ​ർ​ന്ന ഗു​ണ​മേ·​യും സു​ര​ക്ഷി​ത​ത്വ​വു​മു​ള്ള​തും ഹോ​ട്ട​ലു​ക​ൾ, റീ​ട്ടെ​യി​ൽ ഷോ​പ്പു​ക​ൾ, സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ആ​വ​ശ്യ​ക്കാ​രു​ള്ള​തു​മാ​ണ്.

 
കാ​യ്ക​ൾ പ​റി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷം പ്രീ-​കൂ​ളിം​ഗ്, ശ​രി​യാ​യ പാ​ക്കിം​ഗ്, യൂ​ണി​ഫോം സൈ​സിം​ഗ്, കൂ​ൾ ചെ​യി​നിം​ഗ് എ​ന്നി​വ ഉ​റ​പ്പാ​ക്കു​മ്പോ​ഴാ​ണ് മി​ക​ച്ച വി​ല​യും സ്ഥി​ര​മാ​യ മാ​ർ​ക്ക​റ്റും ല​ഭി​ക്കു​ന്ന​ത്.

ബ്രാ​ൻ​ഡിം​ഗ്, ഹൈ​ജീ​ൻ, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ കൂ​ടി ന​ൽ​കി​യാ​ൽ നി​ങ്ങ​ളു​ടെ ഉ​ത്പ​ന്നം പ്രീ​മി​യം മാ​ർ​ക്ക​റ്റി​ൽ മു​ന്നേ​റ്റം നേ​ടും.


സ​ലാ​ഡ് കു​ക്കും​ബ​റി​ന്‍റെ തൊ​ലി വ​ള​രെ ക​ട്ടി​കു​റ​ഞ്ഞ​താ​യ​തി​നാ​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം  അ​വ​യി​ലെ ഈ​ർ​പ്പം ന​ഷ്ട​പ്പെ​ട്ട് പെ​ട്ടെ​ന്ന് മൃ​ദു ആ​കു​ന്നു. അ​തി​നാ​ൽ വി​ള​വെ​ടു​പ്പി​നു​ശേ​ഷം 15 മി​നി​റ്റി​ൽ കൂ​ടു​ത​ൽ വെ​യി​ല​ത്തു വെ​യ്ക്ക​രു​ത്. 


അ​പ്പോ​ൾ ത​ന്നെ പാ​യ്ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ കാ​യ്ക​ൾ വെ​യി​ലു​കൊ​ള്ളാ​തെ സു​ഷി​ര​ങ്ങ​ളു​ള്ള ട്രേ​ക​ളി​ൽ ആ​ക്കി വെ​യ്ക്ക​ണം. സ​ലാ​ഡ് കു​ക്കുമ്പ​ർ രാ​വി​ലെ 7.30 ന് ​മു​ൻ​പ് പൊ​ട്ടി​ച്ചെ​ടു​ത്ത് 2 മ​ണി​ക്കൂ​റി​നു​ള്ളി​ൽ വി​പ​ണി​യി​ലെ​ത്തി​ച്ചാ​ൽ അ​വ​യു​ടെ ജ​ലാം​ശം ന​ഷ്ട​പ്പെ​ട്ട് ഭാ​രം കു​റ​യു​ന്ന​ത് കു​റ​ക്കാ​നാ​കും. 


സ​ലാ​ഡ് കു​ക്കുമ്പ​ർ പ​റി​ച്ചെ​ടു​ത്ത​ശേ​ഷം കോ​ട്ട​ണ്‍ തു​ണി ഉ​പ​യോ​ഗി​ച്ച് തു​ട​ച്ച് വൃ​ത്തി​യാ​ക്ക​ണം (ക​ഴു​ക​രു​ത്). കാ​യ്ക​ൾ ഗു​ണ​മേന്മ അ​നു​സ​രി​ച്ച്  ത​രം​തി​രി​ക്ക​ണം. കാ​യു​ടെ വ​ലി​പ്പം, തൊ​ലി​യു​ടെ ക​ള​ർ, തി​ള​ക്കം, ആ​കൃ​തി എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ത​രം തി​രി​ക്കേ​ണ്ട​ത്. 


പ​റി​ച്ചെ​ടു​ത്ത കാ​യ്ക​ൾ വാ​യു സ​ഞ്ചാ​ര​മു​ള്ള പെ​ട്ടി​ക​ളി​ലാ​ക്കി​യാ​ണ് വി​പ​ണി​യി​ൽ കൊ​ണ്ടു​പോ​കേ​ണ്ട​ത് (ഒ​രു ബോ​ക്സി​ൽ 10  മു​ത​ൽ 25 കി. ​ഗ്രാം വ​രെ വ​യ്ക്കാം). പ്ലാ​സ്റ്റി​ക് ക​വ​റി​ലോ കാ​റ്റു ക​ട​ക്കാ​ത്ത പെ​ട്ടി​ക​ളി​ലോ വെ​യ്ക്ക​രു​ത്. 


അ​ങ്ങ​നെ ചെ​യ്താ​ൽ ചൂ​ടു​മൂ​ലം തൊ​ലി​യു​ടെ ക​ള​ർ മ​ങ്ങി കാ​യ മൃ​ദു​വാ​യി മാ​റു​ന്നു. കാ​യ്ക​ൾ പെ​ട്ടി​യി​ലാ​ക്കു​ന്ന​തി​നു മു​ൻ​പ് ഓ​രോ​ന്നും വെ​വ്വേ​റെ ഷ്രിം​ഗ് റാ​പ്പ് ഫി​ലിം കൊ​ണ്ട് പാ​ക്ക് ചെ​യ്താ​ൽ ഈ​ർ​പ്പ​ന​ഷ്ടം ഒ​ഴി​വാ​ക്കാ​നും ഗു​ണ​മേന്മ നി​ല​നി​ർ​ത്താ​നും ക​ഴി​യും.


ഇം​ഗ്ലീ​ഷ് സാ​ല​ഡ് കു​ക്കും​ബ​റി​ന്‍റെ Pre-Cooling Methods  1. Room Cooling (Shade Cooling / Ambient Pre-cooling)  ഏ​റ്റ​വും എ​ളു​പ്പ​വും സാ​ധാ​ര​ണ പ്ര​യോ​ഗി​ക്കു​ന്ന രീ​തി​യാ​ണി​ത്.

വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ് 15-20 മി​നി​റ്റി​നു​ള്ളി​ൽ സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്ന് മാ​റ്റി ഷേ​ഡി​ൽ വെ​ക്കു​ക. ന്ന, ​വാ​തി​ൽ​തു​റ​ന്ന ശു​ചി​ത്വ​മു​ള്ള ഒ​രു cool room/packing shed വെ​ക്കു​ക. വെ​ന്‍റി​ലേ​റ്റ​ഡ് പെ​ട്ടി​ക​ളി​ലാ​ക്കി 12 മ​ണി​ക്കൂ​ർ natural cooling. 

Agriculture

സാ​ല​ഡ് വെ​ള്ള​രി കൃ​ഷി​രീ​തി​ക​ൾ

സ​ലാ​ഡ് വെ​ള്ള​രി (ഇം​ഗ്ലീ​ഷ് കു​ക്കു​മ്പ​ർ) കൃ​ഷി ചെ​യ്യു​മ്പോൾ ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ന​ല്ല വി​ള​വ് ത​രു​ന്ന​തും ന​ല്ല ഗു​ണ​മേ​ന്മ​യും സ്വീ​കാ​ര്യ​ത ഉ​ള്ള​തു​മാ​യ ഇ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഗൈ​നോ​സി​യ​സ്, പാ​ർ​ത്ത​നോ​കാ​ർ​പി​ക്, F1ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് പോ​ളി​ഹൗ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്. Powedery mildewവി​നെ​തി​രെ​യും കു​ക്കു​മ്പ​ർ മൊ​സൈ​ക്കി​നെ​തി​രെ​യും വാ​ട്ട​ർ മെ​ല​ൻ മൊ​സൈ​ക്കി​നെ​തി​രെ​യും പ്ര​തി​രോ​ധ​ശ​ക്തി​യു​ള്ള എ1 ​ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് മി​ക്ക​വാ​റും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

കാ​ലാ​വ​സ്ഥ

പ്ര​കാ​ശം, അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല, ഈ​ർ​പ്പം എ​ന്നി​വ​യി​ലു​ണ്ടാ​കു​ന്ന ചെ​റി​യ മാ​റ്റ​ങ്ങ​ൾ പോ​ലും കു​ക്കു​മ്പ​റി​ന്‍റെ വ​ള​ർ​ച്ച​യെ​യും ഉ​ത്പാ​ദ​ന​ക്ഷ​മ​യെ​യും ബാ​ധി​ക്കു​ന്നു.

ചെ​ടി​ക​ൾ​ക്ക​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ അ​ന്ത​രീ​ക്ഷ ക്ര​മീ​ക​ര​ണ​വും പോ​ഷ​ക​മൂ​ല​ക​ങ്ങ​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യാ​ൽ മാ​ത്ര​മേ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​നം നി​ല​നി​ർ​ത്താ​നാ​കൂ.

കു​ക്കു​ന്പ​ർ മി​തോ​ഷ്ണ​മേ​ഖ​ല​യി​ൽ വ​ള​രു​ന്ന സ​സ്യ​മാ​ണ്. അ​നു​യോ​ജ്യ​മാ​യ താ​പ​നി​ല​യും ആ​ർ​ദ്ര​ത​യും ദീ​പ്ത​മാ​യ പ്ര​കാ​ശ​വും ഇ​വ​യു​ടെ ശ​രി​യാ​യ വ​ള​ർ​ച്ച​ക്ക് ആ​വ​ശ്യ​മാ​ണ്.

അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും മ​തി​യാ​യ പോ​ഷ​ക​മൂ​ല​ക​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യാ​ൽ അ​വ മ​റ്റു പ​ച്ച​ക്ക​റി വി​ള​ക​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ക​യും ധാ​രാ​ളം ഫ​ല​ങ്ങ​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ക​ൽ സ​മ​യ​ത്ത്, 250c - 300c ഉം ​രാ​ത്രി​സ​മ​യ​ത്ത് 180c - 220c ഉം ​താ​പ​നി​ല ഇ​വ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് യോ​ജി​ച്ച​താ​ണ്. ദി​വ​സം കു​റ​ച്ചു​നേ​രം 300c - 350c ആ​യാ​ലും ഇ​വ​യ്ക്ക് വ​ലി​യ പ്ര​ശ്നം ഉ​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ന്ന താ​പ​നി​ല (> 320c) ആ​ണെ​ങ്കി​ൽ കാ​യ്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കും. രാ​ത്രി​യി​ലെ താ​പ​നി​ല 180c യി​ൽ താ​ഴാ​തി​രു​ന്നാ​ൽ ഇ​വ വ​ള​രെ വേ​ഗം വ​ള​ർ​ന്ന് പു​ഷ്പി​ക്കു​ന്നു.

താ​പ​നി​ല 180c ൽ ​താ​ഴ്ന്നാ​ൽ ബ​ഡ് ഉ​ണ്ടാ​കു​ന്ന​തി​നെ ബാ​ധി​ക്കും. അ​തേ​സ​മ​യം 380cൽ ​ഉ​യ​ർ​ന്നാ​ൽ പു​ഷ്പി​ക്കു​ന്ന​ത് കു​റ​യു​ക​യും കാ​യ പൊ​ഴി​ഞ്ഞു​പോ​കു​ക​യും ചെ​യ്യും.

ഹ​രി​ത​ഗൃ​ഹ​ത്തി​ലെ ആ​ർ​ദ്ര​ത 60-70% ആ​യി​രി​ക്കു​ന്ന​താ​ണ് ഇ​വ​യു​ടെ ശ​രി​യാ​യ വ​ള​ർ​ച്ച​ക്ക് ന​ല്ല​ത്. പ്ര​കാ​ശ​ത്തി​ന്‍റെ സാ​ന്ദ്ര​ത 80000-60000 ല​ക്സ് ആ​യി​രു​ന്നാ​ൽ ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​കും.

Agriculture

വീ​ട്ടാ​വ​ശ്യ​ത്തി​നും വ്യ​വ​സാ​യ​ത്തി​നും നൂ​ത​ന കൃ​ഷി​രീ​തി​ക​ൾ

കേ​ര​ള​ത്തി​ൽ പ​ച്ച​ക്ക​റി​യു​ടെ ആ​വ​ശ്യ​ക​ത​യും ല​ഭ്യ​ത​യും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ട്. ര​ണ്ട് മ​ഴ സീ​സ​ണു​ക​ൾ ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ൽ, പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടാ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഗ്രീ​ൻ​ഹൗ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​ണ്ണി​ലും മ​ണ്ണി​ത​ര മാ​ധ്യ​മ​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ളും പൂ​ക്ക​ളും കൃ​ഷി​ചെ​യ്യാ​വു​ന്ന​താ​ണ്.

സം​ര​ക്ഷി​ത കൃ​ഷി​രീ​തി (ഗ്രീ​ൻ​ഹൗ​സു​ക​ളി​ലെ കൃ​ഷി) അ​വ​ലം​ബി​ക്കു​ക വ​ഴി വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വും ഏ​തു കാ​ലാ​വ​സ്ഥ​യി​ലും കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യും. താ​പ​നി​ല​യും ഈ​ർ​പ്പം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന ഗ്രീ​ൻ​ഹൗ​സു​ക​ളി​ൽ ഏ​തു വി​ള​യും കൃ​ഷി​ചെ​യ്യാ​നാ​കും.

വീ​ട്ടാ​വ​ശ്യ​ത്തി​നും വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലും ഹ​രി​ത ഗൃ​ഹ​ങ്ങ​ളി​ൽ മ​ണ്ണി​ലും മ​ണ്ണി​ത​ര മാ​ധ്യ​മ​ങ്ങ​ളി​ലും (ഹൈ​ഡ്രോ​പോ​ണി​ക്സ്, അ​ക്വാ​പോ​ണി​ക്സ് കൃ​ഷി​രീ​തി​ക​ൾ) കൃ​ഷി ചെ​യ്യാ​വു​ന്ന​താ​ണ്.

ഹ​രി​ത​ഗൃ​ഹ കൃ​ഷി

ഒ​രു വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത് 20 മു​ത​ൽ 40 ച. ​മീ. വി​സ്തീ​ർ​ണ​മു​ള്ള ഹ​രി​ത​ഗൃ​ഹം മ​തി​യാ​കും. ഹ​രി​ത​ഗൃ​ഹ​ത്തി​ന്‍റെ എ​ല്ലാ​വ​ശ​വും പൂ​ർ​ണ​മാ​യും ഇ​ൻ​സെ​ക്റ്റ് പ്രൂ​ഫ് നെ​റ്റു​കൊ​ണ്ട് ആ​വ​ര​ണം ചെ​യ്തി​രി​ക്ക​ണം.

യു​വി ഷീ​റ്റ് മു​ക​ളി​ൽ ആ​വ​ര​ണം ചെ​യ്യാ​ൻ മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി. പാ​വ​ൽ, പ​ട​വ​ലം പോ​ലു​ള്ള പ​ര​പ​രാ​ഗ​ണം വേ​ണ്ട കൃ​ഷി​യി​ന​ങ്ങ​ളും ഹ​രി​ത​ഗൃ​ഹ​ത്തി​ൽ കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കും. ഒ​രു ദി​വ​സം ഇ​ത്ത​രം വി​ള​ക​ളി​ൽ പ​ര​മാ​വ​ധി 5 മു​ത​ൽ 10 പെ​ണ്‍ പൂ​ക്ക​ൾ മാ​ത്ര​മേ വി​രി​യൂ.

ആ​ണ്‍ പൂ​വ് പൊ​ട്ടി​ച്ച് പെ​ണ്‍​പൂ​വി​ൽ തൊ​ട്ടാ​ൽ പ​രാ​ഗ​ണം സാ​ധ്യ​മാ​കും. ഇ​തി​ന് അ​ഞ്ചു മി​നി​റ്റ് സ​മ​യം മാ​ത്ര​മേ ഒ​രു ദി​വ​സം വേ​ണ്ടി വ​രൂ. ചെ​ടി​ക​ൾ​ക്ക് വെ​ള്ള​വും വ​ള​വും ഡ്രി​പ്പ​റു​ക​ളി​ലൂ​ടെ കൊ​ടു​ക്കാ​വു​ന്ന​താ​ണ്.

എ​ല്ലാ ദി​വ​സ​വും കൃ​ത്യ​മാ​യി വ​ള​വും വെ​ള്ള​വും കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ടും മ​ഴ, ശ​ക്തി​യാ​യ കാ​റ്റ്, ശ​ക്തി​യാ​യ സൂ​ര്യ​താ​പം, രോ​ഗ​കീ​ട ബാ​ധ, പ​ക്ഷി​ക​ൾ, അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്നു ചെ​ടി​ക​ൾ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തു​കൊ​ണ്ടും ന​ല്ല ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും ഉ​ത്പാ​ദ​ന ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​യും.

വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഹ​രി​ത​ഗൃ​ഹ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളും (സാ​ല​ഡ് ഇ​ന​ങ്ങ​ൾ, ഇ​ല​ക്ക​റി​ക​ൾ, ഫ​ല​വ​ൾ​ഗ​ങ്ങ​ൾ) പൂ​ക്ക​ളും ലാ​ഭ​ക​ര​വും എ​ളു​പ്പ​ത്തി​ലും ചെ​യ്യാ​നാ​കും. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന ഗു​ണ​മേ· ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ മാ​ർ​ക്ക​റ്റി​ൽ താ​ര​ത​മ്യേ​ന ന​ല്ല വി​ല ല​ഭി​ക്കും.

ഹ​രി​ത​ഗൃ​ഹ​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന ശ​രി​യാ​യി​ല്ലെ​ങ്കി​ൽ ചെ​ടി​ക​ൾ ശ​രി​യാ​യി വ​ള​രു​ക​യോ കാ​യു​ണ്ടാ​കു​ക​യോ ചെ​യ്യി​ല്ല. ഹ​രി​ത​ഗൃ​ഹ​കൃ​ഷി​യി​ൽ സ്ട്ര​ക്ച്ച​റി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യ്ക്ക് വ​ള​രെ വ​ലി​യ സ്ഥാ​ന​മാ​ണു​ള്ള​ത്.

വ​ള​മോ മ​റ്റു സം​ര​ക്ഷ​ണോ​പാ​ധി​ക​ളി​ലോ എ​ന്തെ​ങ്കി​ലും പാ​ക​പ്പി​ഴ വ​ന്നാ​ൽ ആ ​വി​ള​യെ മാ​ത്ര​മേ ബാ​ധി​ക്കു​ക​യു​ള്ളു. എ​ന്നാ​ൽ സ്ട്ര​ക്ച്ച​ർ ശ​രി​യാ​യി പ​ണി ക​ഴി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഹ​രി​ത​ഗൃ​ഹ​ത്തി​ലെ താ​പ​നി​ല​യും ഈ​ർ​പ്പ​വും ചെ​ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​താ​യി മാ​റു​ക​യും എ​ല്ലാ വി​ള​യേ​യും സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ചി​ല​പ്പോ​ൾ കാ​യ് ഉ​ണ്ടാ​യി​ല്ലെ​ന്നു ത​ന്നെ വ​രാം. ഹ​രി​ത​ഗൃ​ഹ​ത്തി​ൽ; ത​ടം ത​യ്യാ​റാ​ക്ക​ൽ, ഹൈ-​ടെ​ക് നേ​ഴ്സ​റി ത​യ്യാ​റാ​ക്ക​ൽ, വി​ള​ക​ളു​ടെ പ​രി​ച​ര​ണം തു​ട​ങ്ങി എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും സാ​ധാ​ര​ണ കൃ​ഷി​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്.

വ​ള​രെ​ക്കു​റ​ച്ചു സ്ഥ​ല​ത്തു നി​ന്ന് ഏ​റ്റ​വും കു​റ​വ് വെ​ള്ള​വും മ​റ്റു സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി ഉ​ത്പാ​ദ​നം ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യം വെ​ച്ചാ​ണ് ഹ​രി​ത ഗൃ​ഹ​കൃ​ഷി അ​വ​ലം​ബി​ക്കേ​ണ്ട​ത്.

ട്രെ​ല്ലി​സിം​ഗ് സി​സ്റ്റം, വെ​ർ​ട്ടി​ക്ക​ൽ ഫാ​ർ​മിം​ഗ് എ​ന്നി​വ​പോ​ലെ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ പ​ല ചെ​ടി​ക​ളും പു​റ​ത്തു 8000 ച. ​മീ​റ്റ​റി​ൽ കൃ​ഷി ചെ​യ്യാ​വു​ന്ന അ​ത്ര ചെ​ടി​ക​ൾ; ഹ​രി​ത​ഗൃ​ഹ​ത്തി​ൽ 1000 ച. ​മീ​റ്റ​റി​ൽ കൃ​ഷി ചെ​യ്യാ​നാ​കും.

വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ൾ 1000-2500 ച. ​മീ. വി​സ്തീ​ർ​ണ​മു​ള്ള ഹ​രി​ത​ഗൃ​ഹ​മെ​ങ്കി​ലും നി​ർ​മി​ച്ചാ​ലേ ലാ​ഭ​ക​ര​മാ​യി കൊ​ണ്ടു പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. ശ​രി​യാ​യ പ​രി​ച​ര​ണ​മു​റ​ക​ൾ അ​നു​ഷ്ഠി​ച്ചാ​ൽ മൂ​ന്നു മു​ത​ൽ 10 ഇ​ര​ട്ടി വ​രെ വി​ള​വ് ല​ഭി​ക്കും.

ഉ​യ​ർ​ന്ന ഫ്ളാ​റ്റു​ക​ളി​ലും വ​ള​രെ പ​രി​മി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലും ജീ​വി​ക്കു​ന്ന​വ​ർ​ക്ക് കൃ​ഷി​ചെ​യ്യു​ന്ന​തി​ന് മ​ണ്ണോ ച​കി​രി​ച്ചോ​റോ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​വ​ർ​ക്കു കൃ​ഷി​ചെ​യ്യു​ന്ന​തി​ന് വെ​ള്ള​ത്തെ മാ​ത്ര​മേ ആ​ശ്ര​യി​ക്കാ​നാ​കൂ.

ഇ​വ​ർ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടും വി​ധം ഹൈ​ഡ്രോ​പോ​ണി​ക്സ്, അ​ക്വാ​പോ​ണി​ക്സ് എ​ന്നീ കൃ​ഷി രീ​തി​ക​ളും ഹ​രി​ത ഗൃ​ഹ​ങ്ങ​ളി​ൽ അ​വ​ലം​ബി​ക്കാ​വു​ന്ന​താ​ണ്. അ​ക്വാ​പോ​ണി​ക്സ് രീ​തി അ​വ​ലം​ബി​ക്കു​ന്ന​വ​ർ​ക്ക് പ​ച്ച​ക്ക​റി​യോ​ടൊ​പ്പം മീ​നും ല​ഭി​ക്കും.

Agriculture

സ്വ​ന്ത​മാ​യി ഭൂ​മി​യി​ല്ലെ​ങ്കി​ലും മോ​ഹ​ന​ൻ കൃ​ഷി​യി​റ​ക്കു​ന്ന​ത് 50 ഏ​ക്ക​റി​ൽ

സ്വ​ന്ത​മാ​യി ഒ​രു തു​ണ്ടു കൃ​ഷി ഭൂ​മി പോ​ലു​മി​ല്ലാ​ത്ത പാ​ല​ക്കാ​ട്ടെ നെ​ല്ല​റ​യി​ലെ വ​ട​ക്ക​ഞ്ചേ​രി അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ക​ണ്യാ​ർ​ക്കു​ന്ന​ത്ത് മോ​ഹ​ന​ൻ ഓ​രോ സീ​സ​ണി​ലും നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​ത് 50 ഏ​ക്ക​ർ സ്ഥ​ല​ത്ത്.

മം​ഗ​ലം തെ​ക്കേ​ത്ത​റ​യി​ലും അ​ണ​ക്ക​പ്പാ​റ ച​ല്ലു​പ​ടി​യി​ലു​മാ​യാ​ണ് ഇ​ക്കു​റി ര​ണ്ടാം വി​ള കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. ഇ​ത്ര​യും പ്ര​ദേ​ശ​ത്തെ ന​ടീ​ൽ പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി 63 കാ​ര​നാ​യ മോ​ഹ​ന​ന്‍റെ കൃ​ഷി രീ​തി​ക​ളാ​ണ് ഇ​ത്.

ചെ​റു​പ്പം മു​ത​ലെ ട്രാ​ക്ട​ർ ഓ​ടി​ക്കാ​നാ​യി​രു​ന്നു മോ​ഹ​ന​ന് മോ​ഹം. ഈ ​ഇ​ഷ്ട​ക്കൂ​ടു​ത​ലി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ൽ സേ​ന​യി​ൽ ചേ​ർ​ന്ന​ത്. അ​തി​ൽ ട്രാ​ക്ട​ർ ഡ്രൈ​വ​റാ​യി. പ​ക്ഷേ, സേ​ന​യ്ക്ക് ദീ​ർ​ഘാ​യു​സു​ണ്ടാ​യി​ല്ല. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.

എ​ന്നാ​ൽ, പാ​ട​ങ്ങ​ളി​ലെ കു​റ​ഞ്ഞ കാ​ല​ത്തെ ഡ്രൈ​വ​ർ ജോ​ലി​യി​ൽ മോ​ഹ​ന​ന്‍റെ മ​ന​സ് നെ​ൽ​കൃ​ഷി​യി​ലു​ട​ക്കി. സ്വ​ന്ത​മാ​യി ഒ​രു തു​ണ്ടു ഭൂ​മി​യി​ല്ലാ​ത്ത താ​ൻ എ​ങ്ങ​നെ കൃ​ഷി ചെ​യ്യും എ​ന്ന​താ​യി മു​ന്നി​ലെ പ്ര​തി​സ​ന്ധി.

അ​ങ്ങ​നെ മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത് ഒ​രേ​ഏ​ക്ക​റോ​ളം സ്ഥ​ലം ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി പൊ​ന്ത​ക്കാ​ടു മൂ​ടി​ക്കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. സ്ഥ​ല​മു​ട​മ​യോ​ട് അ​നു​മ​തി വാ​ങ്ങി ചെ​റി​യ പാ​ട്ട​ത്തു​ക​യി​ൽ ഭൂ​മി​യെ​ടു​ത്തു.

കാ​ടു​വെ​ട്ടി​യൊ​തു​ക്കി നി​ലം ഉ​ഴു​തു മ​റി​ച്ച് കൃ​ഷി​യി​റ​ക്കാ​ൻ സ്ഥ​ല​മൊ​രു​ക്കി. നെ​ൽ​കൃ​ഷി ചെ​യ്തു. അ​ന്പ​ര​പ്പി​ക്കു​ന്ന വി​ള​വ്. ആ​ദ്യ പ​രീ​ക്ഷ​ണം ത​ന്നെ വി​ജ​യം. പി​ന്നെ മ​റ്റൊ​ന്നും നോ​ക്കി​യി​ല്ല. നാ​ട്ടി​ൽ എ​വി​ടെ​യെ​ല്ലാം ത​രി​ശാ​യി കൃ​ഷി​ഭൂ​മി ക​ണ്ടാ​ലും മോ​ഹ​ന​ൻ ഉ​ട​മ​യെ ക​ണ്ട് കൃ​ഷി​ക്കാ​യു​ള്ള സ​മ്മ​തം വാ​ങ്ങും.

വ​ട​ക്ക​ഞ്ചേ​രി​യി​ലെ കൃ​ഷി ഓ​ഫീ​സ​റാ​യി​രു​ന്ന ര​ശ്മി​യും കൃ​ഷി അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന ജോ​ണ്‍​സ​നും മോ​ഹ​ന​ന്‍റെ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്കെ​ല്ലാം സ​ർ​വ പി​ന്തു​ണ​യും ന​ൽ​കി കൂ​ടെ നി​ന്നു.

നെ​ൽ​കൃ​ഷി വ​ലി​യ ന​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ് ക​ർ​ഷ​ക​രെ​ല്ലാം കൃ​ഷി ഉ​പേ​ക്ഷി​ക്കുമ്പോഴും മോ​ഹ​ന​ൻ ഓ​രോ സീ​സ​ണി​ലും കൂ​ടു​ത​ൽ ത​രി​ശു​ഭൂ​മി ക​ണ്ടെ​ത്തി കൃ​ഷി ഇ​റ​ക്കു​ന്ന തി​ര​ക്കു​ക​ളി​ലാ​ണി​പ്പോ​ൾ.

നെ​ൽ​കൃ​ഷി​യെ നെ​ഞ്ചോ​ടു ചേ​ർ​ത്ത് സ്നേ​ഹി​ക്കു​ന്ന അ​പൂ​ർ​വം ക​ർ​ഷ​ക​രി​ലൊ​രാ​ളാ​ണ് ത​രി​ശു മോ​ഹ​ന​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന മോ​ഹ​ന​ൻ. ഒ​രു വി​ള​യി​ൽ ന​ഷ്ടം വ​ന്നാ​ൽ അ​ത് അ​ടു​ത്ത​തി​ൽ പ​രി​ഹ​രി​ച്ച് മു​ന്നോ​ട്ടു​പോ​കും.

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്ന് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ന്പ​ത്തും ഉ​ണ്ടാ​യ​ത് നെ​ൽ​കൃ​ഷി​യി​ൽ നി​ന്നാ​ണെ​ന്ന് നി​റ​ഞ്ഞ സം​തൃ​പ്തി​യോ​ടെ മോ​ഹ​ന​ൻ പ​റ​യു​ന്നു. ഭാ​ര്യ സ​ര​സ്വ​തി​യും പി​എ​സ്‌​സി പ​രീ​ക്ഷ​യ്ക്ക് ഒ​രു​ങ്ങു​ന്ന മ​ക​ൻ മ​നു​വും മോ​ഹ​ന​ന് ഒ​പ്പ​മു​ണ്ട്.

ചെ​ളി​യി​ലും പൊ​ടി​യി​ലും അ​ധ്വാ​നി​ക്കാ​നു​ള്ള മ​ന​സു​ണ്ടെ​ങ്കി​ൽ കൃ​ഷി​യെ​പ്പോ​ലെ ലാ​ഭ​ക​ര​മാ​യ ജോ​ലി വേ​റെ​യി​ല്ലെ​ന്നാ​ണ് വ​ലി​യ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലാ​ത്ത മോ​ഹ​ന​ന്‍റെ കൃ​ഷി ശാ​സ്ത്രം. പാ​ട​വ​ര​ന്പി​ൽ കു​ട ചൂ​ടി​നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കു​ന്ന ക​ർ​ഷ​ക​നാ​ണെ​ങ്കി​ൽ നെ​ൽ​കൃ​ഷി ന​ഷ്ട​മാ​കും.

തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം തൊ​ഴി​ലാ​ളി​യാ​ക​ണ​മെ​ന്ന് ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട കൃ​ഷി അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ മോ​ഹ​ന​ൻ പ​റ​യു​ന്നു. നാ​ട്ടി​ലെ ത​രി​ശു​ഭൂ​മി​യെ​ല്ലാം ഓ​ടി​ന​ട​ന്ന് കൃ​ഷി​ഭൂ​മി​യാ​ക്കു​ന്ന മോ​ഹ​ന​നെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ​വ​ർ​ഷ​വും ചി​ങ്ങ​മാ​സം ഒ​ന്നി​ന് കൃ​ഷി​ഭ​വ​ൻ ആ​ദ​രി​ക്കു​ന്ന ക​ർ​ഷ​ക​രി​ൽ ഒ​രാ​ൾ മോ​ഹ​ന​നാ​കും. സാ​ധി​ക്കാ​വു​ന്ന കാ​ലം കൃ​ഷി​യു​മാ​യി മു​ന്നോ​ട്ടു പോ​ക​ണം എ​ന്നു​ത​ന്നെ​യാ​ണ് മോ​ഹ​ന​ന്‍റെ ആ​ഗ്ര​ഹം.

എ​ന്നാ​ൽ, സ​ർ​ക്കാ​ർ ക​ർ​ഷ​ക​രോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന പ​ല​പ്പോ​ഴും ഏ​റെ വി​ഷ​മി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് മോ​ഹ​ന​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നെ​ല്ല​റ​യാ​യ പാ​ല​ക്കാ​ട്ടെ ക​ർ​ഷ​ക​ർ കൂ​ട്ട​ത്തോ​ടെ പ​റ​യു​ന്നു.

ശേ​ഷി​ച്ചി​ട്ടു​ള്ള ക​ർ​ഷ​ക​രെ​യും കൃ​ഷി ഭൂ​മി​യും സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു സ​ത്വ​ര ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഏ​റ്റ​വും അ​ടു​ത്ത ഭാ​വി​യി​ൽ​ത​ന്നെ നെ​ല്ല​റ ക​ല്ല​റ​യാ​കു​ന്ന ഗു​രു​ത​ര സ്ഥി​തി​വി​ശേ​ഷ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ മാ​റും എ​ന്ന മു​ന്ന​റി​യി​പ്പാ​ണ് ക​ർ​ഷ​ക​ർ ന​ൽ​കു​ന്ന​ത്.

ഓ​രോ വി​ള​വെ​ടു​പ്പും ന​ടീ​ലും ഏ​തു സ​മ​യ​ത്തു ന​ട​ക്കും എ​ന്നൊ​ക്കെ നേ​ര​ത്തെ​ത​ന്നെ അ​റി​യാ​വു​ന്ന​താ​ണ്. ഇ​തി​ന​നു​സ​രി​ച്ച് നെ​ല്ല് സം​ഭ​ര​ണ ന​ട​പ​ടി​ക​ളും നെ​ല്ലി​ന്‍റെ വി​ല ത​ത്സ​മ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നും ന​ട​പ​ടി ഉ​ണ്ടാ​കേ​ണ്ട​താ​ണ്.

അ​ത​ല്ലെ​ങ്കി​ൽ നെ​ൽ​ക്കൃ​ഷി​യി​ൽ​നി​ന്നു ക​ർ​ഷ​ക​ർ കൂ​ട്ട​ത്തോ​ടെ പി​ന്മാ​റാ​ൻ കാ​ര​ണ​മാ​കും. അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ നെ​ല്ലു വി​റ്റാ​ൽ അ​തി​ന്‍റെ വി​ല കി​ട്ടാ​ൻ മാ​സ​ങ്ങ​ളേ​റെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത് അ​സം​ഘ​ടി​ത​രാ​യ ക​ർ​ഷ​ക​രോ​ടു കാ​ണി​ക്കു​ന്ന വ​ലി​യ ച​തി​യാ​ണ്.

നെ​ല്ലി​ന്‍റെ വി​ല ബാ​ങ്കി​ൽ​നി​ന്നു വാ​യ്പ എ​ടു​ക്കു​ന്ന​ത് പോ​ലെ ന​ൽ​കു​ന്ന സം​വി​ധാ​നം ത​ന്നെ മാ​റ്റ​ണം. മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളോ പ്രോ​ത്സാ​ഹ​ന​ങ്ങ​ളോ ഔ​ദാ​ര്യ​മോ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വേ​ണ്ട.

കൃ​ഷി ചെ​യ്തു​ണ്ടാ​ക്കു​ന്ന നെ​ല്ലി​നു ന്യാ​യ​മാ​യ വി​ല​യും വി​പ​ണി​യും ഉ​ണ്ടാ​യാ​ൽ സ്വ​യ​മേ​വ കൂ​ടു​ത​ൽ പേ​ർ കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചു വ​രും.

അ​ത്ത​രം മി​നി​മം സ​ഹാ​യ​മെ​ങ്കി​ലും ക​ർ​ഷ​ക​രോ​ട് ചെ​യ്യ​ണം എ​ന്ന​താ​ണ് പാ​ല​ക്കാ​ട്ടെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് സ​ർ​ക്കാ​രി​നോ​ട് അ​പേ​ക്ഷി​ക്കാ​നു​ള്ള​ത്.

ഇ​ക്കു​റി ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​പ്പു വ​ന്ന​തി​നാ​ൽ ഒ​ന്നാം വി​ള നെ​ല്ലി​ന്‍റെ വി​ല ഏ​റെ മാ​സ​ങ്ങ​ൾ വൈ​കാ​തെ കു​റേ ക​ർ​ഷ​ക​ർ​ക്കെ​ങ്കി​ലും കി​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പി​ല്ലെ​ങ്കി​ൽ കൊ​ടു​ത്ത നെ​ല്ലി​ന്‍റെ വി​ല കി​ട്ടാ​ൻ ഏ​റെ കാ​ല​ത്തെ കാ​ത്തി​രി​പ്പു വേ​ണ​മാ​യി​രു​ന്നെ​ന്നാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ക​ർ​ഷ​ക​രു​ടെ അ​നു​ഭ​വം.

Agriculture

മ​ണ്ണ​റി​ഞ്ഞ മ​ന​സും പൊ​ന്നു​വി​ള​യു​ന്ന പാ​ട​വും

അ​തി​രാ​വി​ലെ ച​ങ്ങ​നാ​ശേ​രി​യു​ടെ ആ​കാ​ശം തെ​ളി​യു​ന്ന​തി​ന് മു​ൻ​പേ വ​ട്ട​ക്ക​ളം ജോ​ർ​ജ് മാ​ത്യു എ​ന്ന എ​ഴു​പ​തു​കാ​ര​ൻ ഉ​ണ​രും. മ​ഞ്ഞു വീ​ണ വ​ഴി​ക​ളി​ലൂ​ടെ ത​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ട​ശേ​ഖ​ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി അ​ദ്ദേ​ഹം ന​ട​ന്നു തു​ട​ങ്ങും.

ഒ​രു ക​ർ​ഷ​ക​ന് ത​ന്‍റെ വി​ള​ക​ൾ വെ​റും ചെ​ടി​ക​ള​ല്ല, മ​ക്ക​ളാ​ണെ​ന്ന സ​ത്യം ആ ​ന​ട​ത്ത​ത്തി​ൽ കാ​ണാം. ഓ​ടേ​റ്റി വ​ട​ക്കേ ബ്ലോ​ക്ക്, തെ​ക്കേ ബ്ലോ​ക്ക്, ക​ട​ന്പാ​ടം, കു​ഴി​ക്കേ​രി എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി പ​ട​ർ​ന്നു കി​ട​ക്കു​ന്ന ത​ന്‍റെ 37 ഏ​ക്ക​ർ കൃ​ഷി​സാ​മ്രാ​ജ്യ​ത്തി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തു​ന്പോ​ൾ സൂ​ര്യ​ൻ ഉ​ദി​ച്ചു വ​രു​ന്ന​തേ​യു​ള്ളൂ.

ഓ​രോ നെ​ൽ​ച്ചെ​ടി​യു​ടെ​യും അ​രി​കി​ലെ​ത്തി അ​വ​യു​ടെ വ​ള​ർ​ച്ച നേ​രി​ട്ടു ക​ണ്ടു ബോ​ധ്യ​പ്പെ​ട​ണം അ​ദ്ദേ​ഹ​ത്തി​ന്. എ​വി​ടെ​യെ​ങ്കി​ലും ഒ​രു മ​ഞ്ഞ​ളി​പ്പോ കീ​ട​ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ളോ ഉ​ണ്ടോ എ​ന്ന് ആ ​ക​ണ്ണു​ക​ൾ സൂ​ക്ഷ്മ​മാ​യി തി​ര​യും.

"മ​ണ്ണി​നെ സ്നേ​ഹി​ക്കു​ന​വ​നെ മ​ണ്ണ് കൈ​വി​ടി​ല്ല,’ ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ വാ​ക്കു​ക​ളി​ൽ ഉ​റ​ച്ച വി​ശ്വാ​സം. ഓ​രോ ചെ​ടി​യെ​യും തൊ​ട്ടും പ​രി​പാ​ലി​ച്ചും അ​ദ്ദേ​ഹം പാ​ട​വ​ര​ന്പു​ക​ളി​ലൂ​ടെ നീ​ങ്ങു​ന്നു.

പ​രമ്പ​ര​ക​ളാ​യി

ജോ​ർ​ജ് മാ​ത്യു​വി​ന് കൃ​ഷി എ​ന്ന​ത് ര​ക്ത​ത്തി​ൽ അ​ലി​ഞ്ഞു​ചേ​ർ​ന്ന ഒ​ന്നാ​ണ്. കൃ​ഷി പാ​ര​ന്പ​ര്യ​മാ​യി ല​ഭി​ച്ച​താ​ണെ​ന്നും ചെ​റു​പ്പം മു​ത​ലേ അ​പ്പ​ച്ച​ന്‍റെ കൂ​ടെ പാ​ട​ത്തി​റ​ങ്ങി കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​ക്കു​ന്നു.

ക​ഴി​ഞ്ഞ 55 വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി കൃ​ഷി കാ​ര്യ​ങ്ങ​ൾ നോ​ക്കി ന​ട​ത്തു​ന്നു. പാ​ര​ന്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്തി​ന് പു​റ​മെ, കൃ​ഷി​യോ​ടു​ള്ള താ​ല്പ​ര്യം​കൊ​ണ്ട് കൂ​ടു​ത​ൽ നി​ലം വാ​ങ്ങു​ക​യും മ​റ്റു ക​ർ​ഷ​ക​രി​ൽ നി​ന്ന് പാ​ട്ടം എ​ടു​ക്കു​ക​യും ചെ​യ്തു.

പാ​ട​ത്ത് തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​ത്തു​ട​ങ്ങു​മ്പോഴേ​ക്കും അ​ദ്ദേ​ഹം ക​ർ​മ്മ​നി​ര​ത​നാ​കും. വ​ള​മി​ടേ​ണ്ട രീ​തി​യെ​ക്കു​റി​ച്ചും വെ​ള്ളം ക്ര​മീ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ൽ​കും.

വെ​റു​മൊ​രു നി​ർ​ദ്ദേ​ശ​ക​ന​ല്ല അ​ദ്ദേ​ഹം; തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം വെ​യി​ലി​ലും മ​ഴ​യ​ത്തും പാ​ട​ത്തു​ണ്ടാ​കു​ന്ന ഒ​രു ക​ർ​മ്മ​യോ​ഗി കൂ​ടി​യാ​ണ്. നെ​ൽ​കൃ​ഷി ഇ​ന്ന് അ​ത്ര ആ​ദാ​യ​ക​ര​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം തു​റ​ന്നു സ​മ്മ​തി​ക്കു​ന്നു.

എ​ങ്കി​ലും കൃ​ഷി​യെ ഉ​പേ​ക്ഷി​ക്കാ​ൻ അ​ദ്ദേ​ഹം ത​യ്യാ​റ​ല്ല. "ന​മു​ക്ക് വേ​റെ പ​ണി​യൊ​ന്നും ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​ത് ചെ​യ്യു​ന്നു എ​ന്നു​ള്ള​തേ​യു​ള്ളൂ' എ​ന്ന് ല​ളി​ത​മാ​യി പ​റ​യു​ന്പോ​ഴും, കൃ​ഷി​യോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ർ​പ്പ​ണ​ബോ​ധം അ​തി​ൽ പ്ര​ക​ട​മാ​ണ്.

കൃ​ഷി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ അ​റി​വു​ള്ള​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ കു​റ​ച്ചു​കൂ​ടി ലാ​ഭ​ക​ര​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ത​നി​ക്ക് സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. 

Agriculture

ക​ട​ക്കെ​ണി​യി​ലും നെ​ൽ​കൃ​ഷി​യെ ത​ള്ളാ​തെ പാ​ല​ക്കാ​ട്ടെ സ്വാ​മി​മാ​ർ

ക​ർ​ഷ​ക​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ലും ക​ട​ക്കെ​ണി​യി​ലും നെ​ൽ​കൃ​ഷി​യെ ത​ള്ളി​പ്പ​റ​യാ​തെ മ​ക്ക​ളെ​യെ​ന്ന​പ്പോ​ലെ കൃ​ഷി​യെ താ​ലോ​ലി​ക്കു​ന്ന നെ​ൽ​ക്ക​ർ​ഷ​ക​ർ ഇ​ന്നും നെ​ല്ല​റ​യാ​യ പാ​ല​ക്കാ​ട്ടു​ണ്ട്.

ന്യൂ​ന​പ​ക്ഷ​മാ​യി ചു​രു​ങ്ങു​ന്ന ഈ ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​ണ് ഇ​ന്നും പ​ഴ​യ പ്ര​താ​പം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്. രാ​പ്പ​ക​ൽ അ​ധ്വാ​നി​ച്ച് പാ​ട​ങ്ങ​ളി​ൽ ക​ന​കം വി​ള​യി​ക്കു​ന്ന​വ​രാ​ണ് ഇ​വ​ർ.

ന​ഷ്ട​ക്ക​ണ​ക്കു​ക​ൾ കു​റി​ച്ചു​വ​യ്ക്കാ​തെ പാ​ര​ന്പ​ര്യ​മാ​യി കൃ​ഷി ചെ​യ്തു​വ​രു​ന്ന ക​ർ​ഷ​ക​രാ​ണ് ഇ​ന്നു നെ​ല്ല​റ​യി​ൽ ശേ​ഷി​ക്കു​ന്ന​ത്. നെ​ല്ല​റ​യു​ടെ മു​ഖം മി​നു​ക്കു​ന്ന ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ലെ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ന​ടു​ത്ത് പ​ടി​ഞ്ഞാ​റെ ക​ള​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​സ്വാ​മി​ക്കും ശ​ങ്ക​ര​ൻ സ്വാ​മി​ക്കും ജീ​വ​നാ​ണ് നെ​ൽ​കൃ​ഷി.

അ​ത് ത​ങ്ങ​ൾ ധ​രി​ക്കു​ന്ന വെ​ള്ള വ​സ്ത്രം പോ​ലെ പ​രി​ശു​ദ്ധ​മാ​ക​ണ​മെ​ന്ന് ഇ​രു​വ​ർ​ക്കും നി​ർ​ബ​ന്ധ​വു​മാ​ണ്. ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ പോ​ലെ ശു​ദ്ധ​മാ​ണ് ഈ ​സ്വാ​മി​മാ​രു​ടെ മ​ന​സു​ക​ളും.

77 വ​യ​സു​ള്ള രാ​മ​കൃ​ഷ്ണ​സ്വാ​മി​യാ​ണ് മൂ​ത്ത​യാ​ൾ. 73 വ​യ​സു​ണ്ട് അ​നു​ജ​ൻ ശ​ങ്ക​ര​ൻ സ്വാ​മി​ക്കും. നെ​ൽ​കൃ​ഷി ഇ​ല്ലാ​തെ​യു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഇ​വ​ർ​ക്ക് ചി​ന്തി​ക്കാ​നേ ക​ഴി​യി​ല്ല.

അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് വ​ലി​യ ആ​റ​ക്ക ന​ന്പ​ർ ശ​ന്പ​ള​മു​ള്ള വൈ​റ്റ് കോ​ള​ർ ജോ​ലി​യെ​ല്ലാം ഉ​പേ​ക്ഷി​ച്ച് ഇ​രു​വ​രും കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​തും. കൃ​ഷി​യോ​ടു​ള്ള മോ​ഹം മൂ​ത്ത് ബാ​ങ്ക് ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് അ​ര​നൂ​റ്റാ​ണ്ടു മു​മ്പ് കൊ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യി​ട്ടു​ള്ള രാ​മ​കൃ​ഷ്ണ​സ്വാ​മി ഈ ​രം​ഗ​ത്തെ ത്തു​ന്ന​ത്.

ബി​എ​സ്‌​സി ഫി​സി​ക്സി​ൽ ബി​രു​ദ​മു​ള്ള ശ​ങ്ക​ര​ൻ സ്വാ​മി​യെ ബാ​ങ്കു​ജോ​ലി തേ​ടി​യെ​ത്തി​യെ​ങ്കി​ലും കൃ​ഷി വി​ട്ടു ബാ​ങ്ക് ജോ​ലി​ക്ക് പോ​കാ​ൻ ശ​ങ്ക​ര​ൻ സ്വാ​മി​ക്കും മ​ന​സു വ​ന്നി​ല്ല.

മ​ണ്ണി​ന്‍റെ മ​ണ​വും ശു​ദ്ധ​വാ​യു​വും ഇ​ല്ലാ​തെ എ​ങ്ങ​നെ ഇ​ത്ര​യും മ​ണി​ക്കൂ​റു​ക​ൾ ഓ​ഫീ​സി​ൽ ഇ​രി​ക്കു​മെ​ന്ന ആ​ധി​യാ​യി​രു​ന്നു ജോ​ലി നി​യ​മ​ന​വു​മാ​യി ബാ​ങ്കു​കാ​ർ വീ​ട്ടി​ൽ വ​രു​ന്പോ​ഴെ​ക്കെ ശ​ങ്ക​ര​ൻ സ്വാ​മി​യെ അ​ല​ട്ടി​യി​രു​ന്ന​ത്.

ജൈ​വ​കൃ​ഷി​യു​ടെ മു​ന്നോ​ക്ക​കാ​രാ​ണ് ഈ ​ബ്രാ​ഹ്മ​ണ സ​ഹോ​ദ​ര​ങ്ങ​ൾ. ഇ​വ​രു​ടെ വീ​ടി​നു പി​റ​കി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ 18 ഹെ​ക്ട​റി​ലു​ള്ള ജൈ​വ നെ​ൽ​കൃ​ഷി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​തും ഇ​വ​ർ ത​ന്നെ​യാ​ണ്.

ഇ​തി​ൽ കൂ​ടു​ത​ൽ കൃ​ഷി​ഭൂ​മി​യും സ്വാ​മി​മാ​രു​ടെ​താ​ണ്. വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് ശ​ങ്ക​ര​ൻ സ്വാ​മി. കൃ​ഷി​പോ​ലെ ഇ​ത്ര​യും ശ്രേ​ഷ്ഠ​മാ​യ ജോ​ലി വേ​റെ എ​ന്താ​ണു​ള്ള​തെ​ന്നാ​ണ് രാ​മ​കൃ​ഷ്ണ​സ്വാ​മി ചോ​ദി​ക്കു​ന്ന​ത്.

പ്ര​കൃ​തി​യോ​ട് സ​ല്ല​പി​ച്ച് കൂ​ട്ടി​രി​ക്കു​ന്പോ​ൾ കി​ട്ടു​ന്ന അ​നു​ഭൂ​തി മ​റ്റെ​വി​ടെ​നി​ന്നു കി​ട്ടും. ബാ​ങ്ക് ജോ​ലി ഉ​പേ​ക്ഷി​ച്ച് കൃ​ഷി ജീ​വി​ത​മാ​ർ​ഗ​മാ​ക്കി​യ​തി​ൽ ഇ​ന്നും നി​രാ​ശ​യോ വി​ഷ​മ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ്വാ​മി​മാ​ർ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു.

വെ​ച്ചൂ​ർ, കാ​സ​ർ​ഗോ​ട​ൻ കു​ള്ള​ൻ തു​ട​ങ്ങി കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 23 പ​ശു​ക്ക​ളും ഇ​വ​രു​ടെ പ​ഴ​യ പ​ത്താ​യ​പ്പു​ര​ക്കു പി​റ​കി​ലു​ണ്ട്. ഔ​ഷ​ധ സ​സ്യ​ങ്ങ​ളെ കു​റി​ച്ച് വ​ള​രെ ആ​ഴ​ത്തി​ൽ അ​റി​വു​ള്ള കാ​ട്ടു​ശേ​രി സ്വ​ദേ​ശി മ​ണി​യാ​ണ് പ​ണി​ക​ളി​ലെ സ​ഹാ​യി.

പാ​ട​ത്തെ ജൈ​വ കൃ​ഷി​യു​ടെ​യെ​ല്ലാം ക​രു​ത്ത് ചാ​ണ​ക​വും ഗോ​മൂ​ത്ര​വു​മാ​ണെ​ന്ന് ഇ​വ​ർ സ​മ​ർ​ഥി​ക്കു​ന്നു. 2007 മു​ത​ൽ തു​ട​ർ​ച്ച​യാ​യി പൂ​ർ​ണ​മാ​യും ജൈ​വ​രീ​തി​യി​ലാ​ണ് പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി.

2008 ൽ ​ജൈ​വ നെ​ൽ​കൃ​ഷി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വാ​ർ​ഡും വ​ട​ക്ക​ഞ്ചേ​രി പാ​ട​ശേ​ഖ​ര​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ജൈ​വ നെ​ല്ല് അ​രി​യാ​ക്കി വി​ല്പ​ന​യു​മു​ണ്ട്. പു​ട്ടു​പൊ​ടി​യും അ​വി​ലും ഇ​വി​ടു​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ്.

വി​ദേ​ശ​ത്തു​ള്ള​വ​ർ നാ​ട്ടി​ലെ​ത്തി തി​രി​ച്ചു പോ​കുമ്പോൾ സ്വാ​മി​മാ​രു​ടെ വീ​ട്ടി​ൽ​നി​ന്നു ത​വി​ടു​ക​ള​യാ​ത്ത അ​രി വാ​ങ്ങി​യാ​ണ് തി​രി​ച്ചു പോ​വു​ക. പാ​ട​ശേ​ഖ​ര​ത്തി​ന് ഓ​ർ​ഗാ​നി​ക് കൗ​ണ്‍​സി​ലി​ന്‍റെ പി​ജി​എ​സ് (പാ​ർ​ട്ടി​സി​പ്പേ​റ്റ​റി ഗാ​ര​ണ്ടി സി​സ്റ്റം​സ്) സ​ർ​ട്ടി​ഫി​ക്ക​റ്റു​മു​ണ്ട്.

നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തും സം​സ്ഥാ​ന​ത്തു ത​ന്നെ വ​ള​രെ കു​റ​ച്ചു പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കാ​കും. ഉ​ത്പ​ന്ന​ത്തി​ൽ വി​ഷാം​ശ​മോ മ​റ്റു കെ​മി​ക്ക​ലു​ക​ളോ ഇ​ല്ലെ​ന്ന​തി​ന്‍റെ സ​ർ​ക്കാ​ർ സാ​ക്ഷ്യ​പ​ത്ര​മാ​ണി​ത്. 202 ത​രം കെ​മി​ക്ക​ൽ​സും ഇ​ല്ലെ​ന്നു​ള്ള​ത് ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് ഈ ​അം​ഗീ​കാ​രം.

18 വ​ർ​ഷ​ത്തോ​ള​മാ​യി രാ​സ​വ​ള​ങ്ങ​ളോ കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ പ​ഴ​യ കാ​ല​ത്ത് പാ​ട​ങ്ങ​ളി​ൽ സു​ല​ഭ​മാ​യി കാ​ണ​പ്പെ​ട്ടി​രു​ന്ന നീ​ർ​ക്കോ​ലി പാ​മ്പും നാ​ട​ൻ മ​ത്സ്യ​ങ്ങ​ളും അ​ന്യം നി​ന്നു​പോ​കു​ന്ന നാ​ട​ൻ ത​വ​ള​ക​ൾ, ഞ​ണ്ട്, ഞ​വി​ഞ്ഞി, മ​റ്റു ജ​ല​ജീ​വി​ക​ൾ, മ​ണ്ണി​ര തു​ട​ങ്ങി എ​ല്ലാം ഇ​വി​ടെ സ​മൃ​ദ്ധ​മാ​ണ്.

മ​ഞ്ഞ​ളി​പ്പ്, ഓ​ല​ക​രി​ച്ചി​ൽ, മു​ഞ്ഞ​ബാ​ധ, ചാ​ഴി​ക്കേ​ട് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് സ്വാ​മി​മാ​ർ പ​റ​ഞ്ഞു. കൃ​ഷി​യി​ലൂ​ടെ യ​ഥാ​ർ​ഥ സ​ഹോ​ദ​ര സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക കൂ​ടി നാ​ട്ടു​കാ​ർ​ക്ക് കാ​ണി​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട് ഈ ​ക​ർ​ഷ​ക സ​ഹോ​ദ​ര​ങ്ങ​ൾ.

പ​ര​സ്പ​രം ബ​ഹു​മാ​നി​ച്ചും അം​ഗീ​ക​രി​ച്ചും ആ​ദ​രി​ച്ചു​മാ​ണ് ഇ​വ​രു​ടെ ജീ​വി​ത യാ​ത്ര​ക​ളും. എ​ന്താ​ണ് അ​ങ്ങ​നെ ചെ​യ്ത​ത് എ​ന്നൊ​രു വാ​ക്ക് ഇ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ടാ​കി​ല്ല.

കൃ​ഷി വി​ജ​യ​ങ്ങ​ളു​ടെ​യും ഒ​ന്നി​ച്ചു​ള്ള സം​തൃ​പ്ത​മാ​യ കു​ടും​ബ ജീ​വി​ത​ത്തി​ന്‍റെ​യും ര​ഹ​സ്യ​വും ഇ​തു​ത​ന്നെ​യാ​ക​ണം. അ​വി​വാ​ഹി​ത​നാ​ണ് മൂ​ത്ത​യാ​ൾ രാ​മ​കൃ​ഷ്ണ​സ്വാ​മി. അ​നു​ജ​ൻ ശ​ങ്ക​ര​ൻ സ്വാ​മി വി​വാ​ഹി​ത​നാ​ണ്.

ഭാ​ര്യ: ല​ക്ഷ്മി. ന​ര​സിം​ഹ​നും പ​ത്മ​യും മ​ക്ക​ൾ. കു​സാ​റ്റി​ൽ നി​ന്നും ഫി​സി​ക്സി​ൽ പി​ജി ക​ഴി​ഞ്ഞി​ട്ടു​ള്ള മ​ക​ൻ അ​ച്ഛ​നൊ​പ്പം കൃ​ഷി​പ​ണി​ക​ളി​ലു​ണ്ട്. മ​ക​ൾ പ​ത്മ അ​സി​സ്റ്റ​ന്‍റ് ഫ്ര​ഫ​സ​റാ​യി ചേ​ർ​ത്ത​ല​യി​ലെ കോ​ള​ജി​ൽ ജോ​ലി ചെ​യ്യു​ന്നു.

Agriculture

കൃ​ഷി​യി​ട​ത്തി​ലെ ഇ​ന്ദ്ര​ജാ​ലം

ഒ​രേ​ക്ക​റോ​ളം പ​റ​മ്പ്. അ​തി​ൽ 350 ഇ​നം കു​രു​മു​ള​ക്. 22 ഇ​നം കാ​പ്പി. ഇ​തി​നി​ട​യി​ൽ മ​റ്റു കൃ​ഷി​ക​ൾ. കു​ടും​ബം പോ​റ്റു​ന്ന​തി​നും ഭേ​ദ​പ്പെ​ട്ട തു​ക മി​ച്ചം പി​ടി​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന വാ​ർ​ഷി​ക വ​രു​മാ​നം. ഇ​തൊ​രു ഇ​ല്ലാ​ക്ക​ഥ​യ​ല്ല. വ​യ​നാ​ട് മു​ട്ടി​ൽ വാ​ര്യാ​ടു​കു​ന്നി​ലെ പു​തു​ക്കു​ടി മു​ഹ​മ്മീ​ദ് അ​ലി കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യാ​ൽ അ​നു​ഭ​വി​ച്ച​റി​യാം കൃ​ഷി​യി​ട​ത്തി​ലെ ഇ​ന്ദ്ര​ജാ​ലം.

അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​പ്പു​നി​ർ​ത്തി കൈ​ക്കോ​ട്ടും ക​ത്തി​യു​മാ​യി മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​ണ് മു​ഹ​മ്മ​ദ് അ​ലി. അ​ത് വെ​റു​തെ​യാ​യി​ല്ല. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ വ​യ​നാ​ടി​നാ​കെ അ​ഭി​മാ​ന​ത്തോ​ടെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​വു​ന്ന ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി മു​ഹ​മ്മ​ദ് മാ​റി. ഈ ​നേ​ട്ട​ത്തി​നു മു​ന്പി​ൽ ആ​രാ​ധ​ന​യോ​ടെ ശി​ര​സ് ന​മി​ക്കു​ക​യാ​ണ് കാ​ർ​ഷി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ.

തൊ​ടി​യി​ലെ കു​രു​മു​ള​ക്, കാ​പ്പി ഇ​ന​ങ്ങ​ളി​ൽ പ​ല​തും ഇ​രു​ത്തം​വ​ന്ന ഗ​വേ​ഷ​ക​ന്‍റെ സാ​മ​ർ​ഥ്യ​ത്തോ​ടെ മു​ഹ​മ്മ​ദ് സ്വ​യം വി​ക​സി​പ്പി​ച്ച​താ​ണ്. കു​രു​മു​ള​ക് ഇ​ന​ങ്ങ​ളി​ൽ ഏ​ഴു​വ​ര​യ​ൻ, മൈ​ലാ​ടു​മു​ണ്ടി, ബോ​ൾ​ട്ട് എ​ന്നി​വ​യ്ക്ക് പേ​റ്റ​ന്‍റ് സ്വ​ന്തം പേ​രി​ൽ കു​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഈ ​ക​ർ​ഷ​ക​ൻ.

നാ​ലു​വ​ർ​ഷം​മു​ന്പ് മു​ഹ​മ്മ​ദ് അ​ലി​യു​ടെ കൃ​ഷി​ഭൂ​മി​യി​ൽ 126 ഇ​നം കു​രു​മു​ള​ക് ചെ​ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് നി​ര​ന്ത​ര അ​ധ്വാ​ന​ത്തി​ലൂ​ടെ 350 ആ​യി ഉ​യ​ർ​ത്തി​യ​ത്. ഇ​തി​ൽ 80 എ​ണ്ണം കു​റ്റി​ക്കു​രു​മു​ള​ക് ഇ​ന​ങ്ങ​ളാ​ണ്.

ജ്വാ​ല, വ​ന​മു​ണ്ടി, പ​ന്നി​യൂ​ർ മോ​ഹി, പാ​മ്പൻ, വൈ​ഗ, വൈ​ശാ​ലി, പി​ബി വ​ണ്‍, മു​ത്തു​മ​ണി, മേ​ൻ​മ, സൂ​പ്പ​ർ ബോ​ൾ​ട്ട്, ജീ​വ, യ​വ​ന​പ്രി​യ, ഗ​രു​ഡ​മു​ണ്ടി, വൈ​ര​മു​ണ്ടി, ഇ​ല​നാ​ന്പ​ൻ, വീ​ര​മു​ണ്ടി, വാ​ലി, സൂ​പ്പ​ർ ഗോ​ൾ​ഡ്.... ഇ​ങ്ങ​നെ നീ​ളു​ന്ന​താ​ണ് മു​ഹ​മ്മ​ദ് വി​ക​സി​പ്പി​ച്ച കു​രു​മു​ള​ക് ഇ​ന​ങ്ങ​ൾ.

ര​ണ്ടു മാ​സം ഇ​ട​വി​ട്ട് വി​ള​വെ​ടു​ക്കാ​വു​ന്ന​താ​ണ് പ​ല ക​രു​മു​ള​ക് ഇ​ന​ങ്ങ​ളും. ആ​ണ്ടു​തോ​റും കു​റ്റി​ക്കു​രു​മു​ള​ക് ചെ​ടി​ക​ളി​ൽ​നി​ന്നു ഏ​ക​ദേ​ശം ര​ണ്ട​ര ക്വി​ന്‍റ​ലും മ​റ്റി​ന​ങ്ങ​ളി​ൽ​നി​ന്നു അ​ഞ്ച് ക്വി​ന്‍റ​ലി​ന​ടു​ത്തും വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് പ​റ​യു​ന്നു.

അ​റ​ബി​ക്ക, റോ​ബ​സ്റ്റ, കാ​ളി​ന്ദി, എ​ച്ച്ആ​ർ​സി തു​ട​ങ്ങി​യ​വ പ​റ​ന്പി​ലെ കാ​പ്പി ഇ​ന​ങ്ങ​ളാ​ണ്. 37 ചാ​ക്ക് ഉ​ണ്ട​ക്കാ​പ്പി​യാ​ണ് ഒ​രു വ​ർ​ഷം ശ​രാ​ശ​രി വി​ള​വ്. പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പ് മു​ഹ​മ്മ​ദ് പു​ൽ​പ്പ​ള്ളി​ക്ക​ടു​ത്ത് പാ​ടി​ച്ചി​റ​യി​ൽ കു​രു​മു​ള​ക് വി​ള​വെ​ടു​പ്പ് ജോ​ലി​ക്കു പോ​യി​രു​ന്നു.

അ​ക്കാ​ല​ത്ത് മ​ന​സി​ൽ നാ​ന്പി​ട്ട​താ​ണ് സ്വ​ന്ത​മാ​യി ഇ​ത്ത​രി മ​ണ്ണു​ണ്ടാ​കു​ന്പോ​ൾ കു​രു​മു​ള​ക് കൃ​ഷി ന​ട​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹം. 21-ാം വ​യ​സി​ൽ വി​വാ​ഹി​ത​നാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഹ​മ്മ​ദ് അ​ലി ഭൂ​വു​ട​മ​യാ​യ​ത്.

ഭാ​ര്യ​വീ​ട്ടു​കാ​ർ വി​വാ​ഹ സ​മ്മാ​ന​മാ​യി 50 സെ​ന്‍റ് ഭൂ​മി​യാ​ണ് ന​ൽ​കി​യ​ത്. പി​ന്നീ​ട് മാ​ണ്ടാ​ടി​ൽ കു​ടും​ബ​സ്വ​ത്തി​ന്‍റെ വി​ഹി​ത​മാ​യും കു​റ​ച്ചു ഭൂ​മി ല​ഭി​ച്ചു.

സ്വ​ന്തം മ​ണ്ണി​ൽ വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന​തി​നി​ടെ കു​ട​കി​ൽ ഇ​ഞ്ചി​ക്കൃ​ഷി​ക്കു പോ​യ​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് പു​തി​യ കാ​പ്പി, കു​രു​മു​ള​ക് ഇ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു മു​ഹ​മ്മ​ദ് ഓ​ർ​ക്കു​ന്നു.

 

Agriculture

ക​ശു​മാ​വ് കൃ​ഷി തി​രി​ച്ചു​വ​രുമ്പോൾ

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്ത് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കേ​ര​ള കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ൽ അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫാ​മാ​ണ് ആ​ദൂ​ർ ഗാ​ളി​മു​ഖ കാ​ഷ്യു പ്രോ​ജ​നി ഓ​ർ​ച്ചാ​ർ​ഡ്.

മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ക​യാ​ണ് ഫാ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഈ ​സ്ഥാ​പ​നം നേ​ടി​യ​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള ഒ​രു ഫാം ​ഇ​ത്ര​യും ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.

ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം മാ​ത്രം വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 1.17 ല​ക്ഷം ക​ശു​മാ​വി​ൻ തൈ​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി മു​ഖേ​ന സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ഇ​പ്പോ​ൾ വി​ല്പ​ന​യ്ക്ക് ത​യാ​റാ​യി നി​ൽ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു​മെ​ല്ലാം ഇ​വി​ടെ​നി​ന്നും ക​ശു​മാ​വി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും റ​ബ​ർ​കൃ​ഷി വ്യാ​പി​ച്ച കാ​ല​ത്ത് തീ​ർ​ത്തും കു​റ​ഞ്ഞു​പോ​യ ക​ശു​മാ​വ് കൃ​ഷി ഇ​പ്പോ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് എ​ങ്ങും കാ​ണു​ന്ന​തെ​ന്ന് ഫാ​മി​ന്‍റെ ഭ​ര​ണ​ചു​മ​ത​ല വ​ഹി​ക്കു​ന്ന ക​ശു​വ​ണ്ടി വി​ക​സ​ന ഓ​ഫീ​സ​ർ മ​നു ന​രേ​ന്ദ്ര​നും ഫാം ​ഓ​ഫീ​സ​ർ എ​ൻ. സൂ​ര​ജും പ​റ​യു​ന്നു.

ഇ​വി​ടെ​നി​ന്നു​ള്ള മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​പ്പെ​ടാ​ൻ പോ​ലും പ്ര​യാ​സ​മാ​യ ഈ ​സ്ഥ​ല​ത്തേ​ക്ക് മേ​ൽ​ത്ത​രം ക​ശു​മാ​വി​ൻ തൈ​ക​ൾ അ​ന്വേ​ഷി​ച്ചു​മാ​ത്രം എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്.

250 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫാ​മി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ ധ​ന, ധ​ര​ശ്രീ, പ്രി​യ​ങ്ക എ​ന്നി​വ​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഭാ​സ്ക​ര​യു​മ​ട​ക്കം അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ളും ഇ​വ​യു​ടെ മാ​തൃ സ​സ്യ​ങ്ങ​ളും സം​ര​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്.

ക​ശു​മാ​വി​ന് പു​റ​മേ ഒ​ട്ടു​മാ​വി​ൻ തൈ​ക​ൾ, കു​റി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ, ഒ​ട്ടു​പ്ലാ​വ്, വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വ്, പേ​ര, കു​രു​മു​ള​ക്, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തു​ട​ങ്ങി​യ​വ​യും ശാ​സ്ത്രീ​യ​വും ജൈ​വ​വു​മാ​യ രീ​തി​യി​ൽ ഇ​വി​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു​ണ്ട്.

ഫാ​മി​നും ന​ഴ്സ​റി​ക്കും കേ​ന്ദ്ര കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കാ​ഷ്യു​ന​ട്ട് ആ​ൻ​ഡ് കൊ​ക്കോ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫാ​മി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച ഫാം ​ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ര​ത്തേ സൂ​ര​ജി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന് അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ൽ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ ഒ​രു ക​ശു​മാ​വ് ഗ​വേ​ഷ​ണ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​വി​ടെ പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മി​ക​ച്ച ഉ​ല്പാ​ദ​ന​ശേ​ഷി​യും വ​ലി​പ്പ​വും മ​റ്റു ഗു​ണ​ങ്ങ​ളു​മു​ള്ള നേ​ത്ര ജം​ബോ, നേ​ത്ര​ഗം​ഗ, ഉ​ദ​യ തു​ട​ങ്ങി​യ സ​വി​ശേ​ഷ ഇ​ന​ങ്ങ​ളു​ടെ തൈ​ക​ൾ ആ​ദൂ​രി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

മാ​ട​ക്ക​ത്ത​റ, പൂ​ർ​ണി​മ, അ​ക്ഷ​യ, നി​ഹാ​ര തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ​യു​ള്ള സ​ങ്ക​ര​യി​ന​ങ്ങ​ളും ഇ​വി​ടെ പി​റ​വി​കൊ​ള്ളു​ന്നു. ഇ​വ​യി​ലേ​റെ​യും ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ൻ പ്രാ​പ്ത​മാ​യ​വ​യാ​ണ്.

സ​ങ്ക​ര​യി​നം തൈ​ക​ൾ ബ​ഡ് ചെ​യ്ത് ത​യ്യാ​റാ​ക്കു​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി വി​ശാ​ല​മാ​യ പോ​ളി ഹൗ​സു​ക​ൾ ഇ​വി​ടെ​യു​ണ്ട്. രാ​സ​കീ​ട​നാ​ശി​നി​ക​ൾ പൂ​ർ​ണ​മാ​യും രാ​സ​വ​ള​ങ്ങ​ൾ പ​ര​മാ​വ​ധി​യും ഒ​ഴി​വാ​ക്കി ജൈ​വ​മാ​ർ​ഗ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ചാ​ണ് ഇ​വി​ടെ ക​ശു​മാ​വി​ൻ​തൈ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്.

സ​മ്മി​ശ്ര കൃ​ഷി​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല​ത്തും ഭാ​വി​യി​ലും ന​മ്മു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ശു​മാ​വി​നും ന​ല്ലൊ​രു സ്ഥാ​ന​മു​ണ്ടെ​ന്ന കാ​ര്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ക​യാ​ണ് ആ​ദൂ​ർ ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​നേ​ട്ട​ങ്ങ​ൾ.

Agriculture

മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ "ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം'

കു​ട്ടി​ക​ളി​ൽ കാ​ർ​ഷി​ക സം​സ്കാ​ര​വും സ്വ​യം​പ​ര്യാ​പ്ത​ത​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മേ​പ്പാ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ "ന​മ്മു​ടെ കൃ​ഷി​ത്തോ​ട്ടം’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ജൈ​വ​കൃ​ഷി മാ​തൃ​കാ​പ​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു.

പ​ഠ​ന​ത്തി​ലെ നി​ഷ്ക്രി​യ​ത്വ​ത്തി​ൽ​നി​ന്ന് പ്രാ​യോ​ഗി​ക​വും അ​നു​ഭ​വ​പ​ര​മാ​യ വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ ന​യി​ക്കു​ന്ന ഈ ​പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്. സ്കൂ​ളി​ലെ ഒ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളാ​ക്കി മാ​റ്റി​യും ചെ​ടി​ച്ച​ട്ടി​ക​ളി​ൽ മ​ണ്ണ് നി​റ​ച്ചു​മാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്.

വ​ഴു​ത​ന, പ​യ​ർ, ബീ​ൻ​സ്, കാ​ബേ​ജ്, ത​ക്കാ​ളി, കോ​ളി​ഫ്ള​വ​ർ, ക​ക്ക​രി, വാ​ഴ, ഇ​ഞ്ചി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​രോ വ​ർ​ഷ​വും ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.

കൃ​ഷി​ഭ​വ​ൻ, ആ​ർ.​എ.​ആ​ർ.​എ​സ്. എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഗു​ണ​മേന്മ​യു​ള്ള വി​ത്തു​ക​ളും തൈ​ക​ളു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം പ്ര​യോ​ഗി​ച്ച് രാ​വി​ലെ​യും വൈ​കി​ട്ടും ഇ​ട​വേ​ള സ​മ​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി പ​രി​പാ​ല​നം ന​ട​ത്തു​ന്നു.

പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ർ ഫി​ലോ​മി​ന ലീ​ന, കോ​ർ​ഡി​നേ​റ്റ​ർ ശാ​രി​ക മ​ങ്ങാ​ട്ട് എ​ന്നി​വ​രാ​ണ് ജൈ​വ​കൃ​ഷി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സ്കൂ​ൾ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, പി​ടി​എ അം​ഗ​ങ്ങ​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്തു വി​ള​വെ​ടു​പ്പ് ഫ​ല​പ്ര​ദ​മാ​ക്കു​ന്നു.

Agriculture

പു​ളി വി​ള​യും മ​ണ്ണ് പു​ളി​ക്ക​ത്ത​ടം

കേ​ര​ള​ത്തി​ൽ കു​ടം​പു​ളി മാ​ത്രം കൃ​ഷി ചെ​യ്യു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട്. അ​തി​ന്‍റെ പേ​രാ​ണ് പു​ളി​ക്ക​ത്ത​ടം. പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ലെ മ​ല​യോ​ര ഗ്രാ​മം.

തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം-​വാ​ഗ​മ​ണ്‍ റോ​ഡി​ൽ ഇ​ടാ​ടു​നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ പു​ളി​ക്ക​ത്ത​ടം ഗ്രാ​മ​മാ​യി. മൂ​ല​മ​റ്റ​ത്തു നി​ന്ന് 13.5 കി​ലോ​മീ​റ്റ​ർ മാ​ത്രം.

ഇ​വി​ടെ എ​ല്ലാ​വ​രും കൂ​ടി ഒ​രു വ​ർ​ഷം വി​ള​വെ​ടു​ക്കു​ന്ന​ത് 35 ട​ണ്‍ കു​ടം​പു​ളി.

ഉ​പ​ജീ​വ​ന​മാ​ർ​ഗം

ഈ ​ഗ്രാ​മ​ത്തി​ലെ നാ​ൽ​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ അ​ന്ന​മൂ​ട്ടു​ന്ന​ത് കു​ടം​പു​ളി​യാ​ണ്. 50 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കു​ടം​പു​ളി ത​ഴ​ച്ചു വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 7075 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് പു​ളി​ക്ക​ത്ത​ടം നി​വാ​സി​ക​ൾ​ക്ക് കു​ടം​പു​ളി സ​മ്മാ​നി​ക്കു​ന്ന​ത്.

പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ച മ​നോ​ഹാ​രി​ത ആ​വോ​ള​മു​ണ്ട് ഈ ​ഗ്രാ​മ​ത്തി​ന്. പ​ച്ച​പ്പ​ട്ട​ണി​ഞ്ഞ് ത​ണ​ൽ വി​രി​ച്ചു നി​ൽ​ക്കു​ന്ന നൂ​റു ക​ണ​ക്കി​ന് പു​ളി​മ​ര​ങ്ങ​ൾ. ഇ​തി​നു സ​മീ​പം ക​ള​ക​ളാ​ര​വം മു​ഴ​ക്കി പാ​ല​രു​വി​യാ​യി ഒ​ഴു​കി​യി​റ​ങ്ങു​ന്ന നീ​ർ​ച്ചാ​ലു​ക​ൾ.

മ​ഞ്ഞി​ൽ ന​ന​യു​ന്ന പ്ര​ഭാ​ത​ങ്ങ​ൾ. ചെ​ന്നെ​ത്തി​യാ​ൽ പി​ന്നെ മ​ട​ങ്ങാ​ൻ തോ​ന്നാ​ത്ത​ത്ര വ​ശ്യ സൗ​ന്ദ​ര്യ​മു​ള്ള ഇ​ടം.

പു​ളി വ​ന്ന വ​ഴി

പു​ളി​ക്ക​ത്ത​ടം​കാ​രു​ടെ പു​ളി​പ്രേ​മം ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല. 125 വ​ർ​ഷം മു​ന്പേ അ​വ​ർ ഇ​തി​ന്‍റെ രു​ചി​യും ര​സ​വും ഗു​ണ​വും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു എ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്.

പ​ണ്ടെ​ങ്ങോ പ​ക്ഷി​ക​ൾ കൊ​ത്തി​ക്കൊ​ണ്ടു​വ​ന്ന കാ​യ്ക​ൾ വീ​ണാ​ണ് പു​ളി​ക്ക​ത്ത​ട​ത്ത് പു​ളി​മ​ര​ങ്ങ​ൾ കി​ളി​ർ​ത്തു തു​ട​ങ്ങി​യ​ത്. ന​ല്ല വി​ള​വും വ​രു​മാ​ന​വും ല​ഭി​ച്ച​തോ​ടെ ഇ​വി​ട​ത്തു​കാ​ർ കൂ​ടു​ത​ൽ പു​ളി​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഡ് ചെ​യ്ത ഒ​രു പു​ളി പോ​ലും ഇ​വി​ടെ​യി​ല്ല. ബ​ഡ്പു​ളി മൂ​ന്നാം വ​ർ​ഷം കാ​യ്ഫ​ലം ന​ൽ​കു​മെ​ങ്കി​ലും തൂ​ക്ക​ക്കു​റ​വും കേ​ടു വ​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ജ​നു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് പൂ​വി​ടു​ന്ന​ത്. മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​ണ് വി​ള​വെ​ടു​പ്പെ​ങ്കി​ൽ ഇ​വി​ടെ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് സീ​സ​ണ്‍. ക​ടു​ത്ത വേ​ന​ലി​ൽ​പ്പോ​ലും ഇ​വി​ടു​ത്തെ പു​ളി​മ​ര​ങ്ങ​ളു​ടെ ഇ​ല​ക​ൾ പൊ​ഴി​യാ​റി​ല്ല.

 

 

Agriculture

ഇ​ല​മൂ​ടി പൂ​വി​ട്ട് മാ​വു​ക​ൾ; മാ​മ്പഴ​ക്കാ​ലം വരവായി

ധ​നു​മാ​സ​ക്കു​ളി​ര് മ​ക​ര​ത്തി​ലേ​ക്കും നീ​ണ്ട​തോ​ടെ നാ​ട്ടു​മാ​വു​ക​ള്‍ ഇ​ല​മൂ​ടും​വി​ധം പൂ​വി​ട്ടു. ഇ​ക്കൊ​ല്ലം നാ​ട​ന്‍ മാ​ങ്ങ​യും മാ​മ്പ​ഴ​വും സു​ല​ഭ​മാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​ന്ന​ര മാ​സം വൈ​കി​യാ​ണ് മാ​വു​ക​ള്‍ പൂ​വി​ട്ട​തെ​ങ്കി​ലും മ​ഴ പെ​യ്യാ​ത്ത​തി​നാ​ല്‍ പൂ​ക്ക​ളും തി​രി​യും പൊ​ടി​മാ​ങ്ങ​ക​ളും അ​ധി​കം കൊ​ഴി​യു​ന്നു​മി​ല്ല.

നാ​ട​ന്‍​മാ​വു​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ണ്ണി​മാ​ങ്ങ വി​രി​ഞ്ഞു​തു​ട​ങ്ങി​. പ​ടി​ഞ്ഞാ​റ​ന്‍ തോ​ടു​ക​ള്‍​ക്കും പാ​ട​ങ്ങ​ള്‍​ക്കും ചേ​ര്‍​ന്ന് നേ​ര​ത്തെ പൂ​ത്ത മാ​വു​ക​ളി​ല്‍ മാ​ങ്ങ പാ​ക​മാ​യി തു​ട​ങ്ങി. സാ​ധാ​ര​ണ നി​ല​യി​ല്‍ മാ​വും പ്ലാ​വും പൂ​ക്ക​ണ​മെ​ങ്കി​ല്‍ ത​ണു​പ്പും മ​ഞ്ഞു​വീ​ഴ്ച​യും വേ​ണം.

ഇ​ക്കൊ​ല്ലം മി​ക്ക മാ​വു​ക​ളി​ലും കൊ​മ്പി​ല്‍ മാ​ത്ര​മ​ല്ല ത​ടി​യി​ല്‍ വ​രെ കാ​യ​പി​ടി​ത്ത​മു​ണ്ട്. മ​ഞ്ഞു​വീ​ഴ്ച കു​റ​ഞ്ഞെ​ങ്കി​ലും രാ​വി​ലെ മോ​ശ​മ​ല്ലാ​ത്ത ത​ണു​പ്പ് ഇ​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​രു​ന്ന മാ​മ്പ​ഴ​ങ്ങ​ളേ​ക്കാ​ള്‍ രു​ചി​യും ഗു​ണ​മേ​ന്മ​യു​മു​ള്ള​താ​ണ് നാ​ട​ന്‍ മാ​മ്പ​ഴ​ങ്ങ​ള്‍. പ​ഴ​യ ച​ക്ക​ര​മാ​വി​ന്‍റെ​യും ത​നി നാ​ട​ന്‍ ഇ​ന​ങ്ങ​ളു​ടെ​യും ക​ണ്ണി​മാ​ങ്ങ​യാ​ണ് അ​ച്ചാ​റി​നു കേ​മം.

Agriculture

ക​ശു​മാ​വ് കൃ​ഷി തി​രി​ച്ചു​വ​രു​മ്പോ​ൾ

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ കി​ഴ​ക്കേ​യ​റ്റ​ത്ത് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​മേ​ഖ​ല​യി​ൽ കേ​ര​ള കൃ​ഷി​വ​കു​പ്പി​നു കീ​ഴി​ൽ അ​ര നൂ​റ്റാ​ണ്ടോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫാ​മാ​ണ് ആ​ദൂ​ർ ഗാ​ളി​മു​ഖ കാ​ഷ്യു പ്രോ​ജ​നി ഓ​ർ​ച്ചാ​ർ​ഡ്. മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ ഉ​ല്പാ​ദി​പ്പി​ക്കു​ക​യാ​ണ് ഫാ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഈ ​സ്ഥാ​പ​നം നേ​ടി​യ​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലു​ള്ള ഒ​രു ഫാം ​ഇ​ത്ര​യും ഉ​യ​ർ​ന്ന വ​രു​മാ​നം നേ​ടു​ന്ന​ത് അ​ത്യ​പൂ​ർ​വ​മാ​ണ്.

ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം മാ​ത്രം വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 1.17 ല​ക്ഷം ക​ശു​മാ​വി​ൻ തൈ​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി മു​ഖേ​ന സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ട​ത്.

ഒ​രു ല​ക്ഷ​ത്തോ​ളം തൈ​ക​ൾ ഇ​പ്പോ​ൾ വി​ല്പ​ന​യ്ക്ക് ത​യാ​റാ​യി നി​ൽ​ക്കു​ന്നു. ക​ർ​ണാ​ട​ക​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു​മെ​ല്ലാം ഇ​വി​ടെ​നി​ന്നും ക​ശു​മാ​വി​ൻ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും റ​ബ​ർ​കൃ​ഷി വ്യാ​പി​ച്ച കാ​ല​ത്ത് തീ​ർ​ത്തും കു​റ​ഞ്ഞു​പോ​യ ക​ശു​മാ​വ് കൃ​ഷി ഇ​പ്പോ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് എ​ങ്ങും കാ​ണു​ന്ന​തെ​ന്ന് ഫാ​മി​ന്‍റെ ഭ​ര​ണ​ചു​മ​ത​ല വ​ഹി​ക്കു​ന്ന ക​ശു​വ​ണ്ടി വി​ക​സ​ന ഓ​ഫീ​സ​ർ മ​നു ന​രേ​ന്ദ്ര​നും ഫാം ​ഓ​ഫീ​സ​ർ എ​ൻ. സൂ​ര​ജും പ​റ​യു​ന്നു.

ഇ​വി​ടെ​നി​ന്നു​ള്ള മി​ക​ച്ച​യി​നം ക​ശു​മാ​വി​ൻ​തൈ​ക​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലേ​ക്കും ഇ​പ്പോ​ൾ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​പ്പെ​ടാ​ൻ പോ​ലും പ്ര​യാ​സ​മാ​യ ഈ ​സ്ഥ​ല​ത്തേ​ക്ക് മേ​ൽ​ത്ത​രം ക​ശു​മാ​വി​ൻ തൈ​ക​ൾ അ​ന്വേ​ഷി​ച്ചു​മാ​ത്രം എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്.

250 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഫാ​മി​ൽ കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പു​റ​ത്തി​റ​ക്കി​യ ധ​ന, ധ​ര​ശ്രീ, പ്രി​യ​ങ്ക എ​ന്നി​വ​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള ഭാ​സ്ക​ര​യു​മ​ട​ക്കം അ​ത്യു​ല്പാ​ദ​ന ശേ​ഷി​യു​ള്ള ഇ​ന​ങ്ങ​ളും ഇ​വ​യു​ടെ മാ​തൃ സ​സ്യ​ങ്ങ​ളും സം​ര​ക്ഷി​ച്ചു​വ​രു​ന്നു​ണ്ട്.

ക​ശു​മാ​വി​ന് പു​റ​മേ ഒ​ട്ടു​മാ​വി​ൻ തൈ​ക​ൾ, കു​റി​യ ഇ​നം തെ​ങ്ങി​ൻ തൈ​ക​ൾ, ഒ​ട്ടു​പ്ലാ​വ്, വി​യ​റ്റ്നാം ഏ​ർ​ലി പ്ലാ​വ്, പേ​ര, കു​രു​മു​ള​ക്, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട് തു​ട​ങ്ങി​യ​വ​യും ശാ​സ്ത്രീ​യ​വും ജൈ​വ​വു​മാ​യ രീ​തി​യി​ൽ ഇ​വി​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്നു​ണ്ട്.

ഫാ​മി​നും ന​ഴ്സ​റി​ക്കും കേ​ന്ദ്ര കൃ​ഷി​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് കാ​ഷ്യു​ന​ട്ട് ആ​ൻ​ഡ് കൊ​ക്കോ ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫാ​മി​ന് ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന കൃ​ഷി വ​കു​പ്പി​ന്‍റെ മി​ക​ച്ച ഫാം ​ഓ​ഫീ​സ​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ര​ത്തേ സൂ​ര​ജി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.

ഇ​വി​ടെ​നി​ന്ന് അ​ധി​കം അ​ക​ലെ​യ​ല്ലാ​തെ ക​ർ​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ൽ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​നു കീ​ഴി​ൽ ഒ​രു ക​ശു​മാ​വ് ഗ​വേ​ഷ​ണ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​വി​ടെ പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത മി​ക​ച്ച ഉ​ല്പാ​ദ​ന​ശേ​ഷി​യും വ​ലി​പ്പ​വും മ​റ്റു ഗു​ണ​ങ്ങ​ളു​മു​ള്ള നേ​ത്ര ജം​ബോ, നേ​ത്ര​ഗം​ഗ, ഉ​ദ​യ തു​ട​ങ്ങി​യ സ​വി​ശേ​ഷ ഇ​ന​ങ്ങ​ളു​ടെ തൈ​ക​ൾ ആ​ദൂ​രി​ൽ ഉ​ല്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

മാ​ട​ക്ക​ത്ത​റ, പൂ​ർ​ണി​മ, അ​ക്ഷ​യ, നി​ഹാ​ര തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നു​ത​ന്നെ​യു​ള്ള സ​ങ്ക​ര​യി​ന​ങ്ങ​ളും ഇ​വി​ടെ പി​റ​വി​കൊ​ള്ളു​ന്നു. ഇ​വ​യി​ലേ​റെ​യും ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് വി​ള​വെ​ടു​ക്കാ​ൻ പ്രാ​പ്ത​മാ​യ​വ​യാ​ണ്.

സ​ങ്ക​ര​യി​നം തൈ​ക​ൾ ബ​ഡ് ചെ​യ്ത് ത​യാ​റാ​ക്കു​ക​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി വി​ശാ​ല​മാ​യ പോ​ളി ഹൗ​സു​ക​ൾ ഇ​വി​ടെ​യു​ണ്ട്. രാ​സ​കീ​ട​നാ​ശി​നി​ക​ൾ പൂ​ർ​ണ​മാ​യും രാ​സ​വ​ള​ങ്ങ​ൾ പ​ര​മാ​വ​ധി​യും ഒ​ഴി​വാ​ക്കി ജൈ​വ​മാ​ർ​ഗ​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ച്ചാ​ണ് ഇ​വി​ടെ ക​ശു​മാ​വി​ൻ​തൈ​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ത്.

സ​മ്മി​ശ്ര കൃ​ഷി​യു​ടെ വ​ർ​ത്ത​മാ​ന​കാ​ല​ത്തും ഭാ​വി​യി​ലും ന​മ്മു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ശു​മാ​വി​നും ന​ല്ലൊ​രു സ്ഥാ​ന​മു​ണ്ടെ​ന്ന കാ​ര്യ​ത്തി​ന് അ​ടി​വ​ര​യി​ടു​ക​യാ​ണ് ആ​ദൂ​ർ ഫാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​നേ​ട്ട​ങ്ങ​ൾ.

Agriculture

പ​ള്ളി​ക്കാ​മു​റി​യി​ലെ എ​ള്ള് വി​പ്ല​വം

നാ​ട്ടി​ൽ​നി​ന്നും ഏ​റെ​ക്കു​റെ അ​പ്ര​ത്യ​ക്ഷ​മാ​യ എ​ള്ളു​കൃ​ഷി തി​രി​കെ കൊ​ണ്ടു​വ​ന്നു വി​പ്ല​വം സൃ​ഷ്ടി​ക്കു​ക​യാ​ണ് ര​ണ്ടു യു​വ​ക​ർ​ഷ​ക​ർ. ക​രി​മ​ണ്ണൂ​ർ പ​ള്ളി​ക്കാ​മു​റി സ്വ​ദേ​ശി​യാ​യ പ​റ​യി​ട​ത്തി​ൽ അ​ഡ്വ. ഷി​ബു ജോ​സ​ഫും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്ത് റോ​യി കൊ​ടു​വേ​ലി​യു​മാ​ണ് എ​ള്ളു​കൃ​ഷി​യി​ലൂ​ടെ പു​തു​ച​രി​ത്ര​മെ​ഴു​തു​ന്ന​ത്.

പ​ഴ​യ​കാ​ല​ത്ത് നി​ര​വ​ധി ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ൽ എ​ള്ളു​കൃ​ഷി സ​ർ​വ്വ​സാ​ധാ​ര​ണ​മാ​യി​രു​ന്നു. നെ​ൽ​കൃ​ഷി സ​മൃ​ദ്ധ​മാ​യി​രു​ന്ന വേ​ള​യി​ൽ മ​ക​ര​ക്കൊ​യ്ത്തി​നു​ശേ​ഷം ത​രി​ശു​പാ​ട​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ​യാ​യി എ​ള്ളു​കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, നെ​ൽ​കൃ​ഷി അ​ന്യം​നി​ന്നു​പോ​യ​തോ​ടെ ഏ​ക്ക​ർ​ക​ണ​ക്കി​നു പാ​ട​ങ്ങ​ൾ ഇ​ന്നു വ​ൻ​നി​ർ​മി​തി​ക​ളാ​യി മാ​റി.

ഇ​തി​നു​പു​റ​മെ തെ​ങ്ങും ക​മു​കും പൈ​നാ​പ്പി​ളും റം​ബു​ട്ടാ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​ടം​നേ​ടു​ക​യും ചെ​യ്തു. മി​ക​ച്ച സൂ​ര്യ​പ്ര​കാ​ശ​വും ഏ​റെ വ​ള​ക്കൂ​റു​മു​ള്ള മ​ണ്ണി​ലാ​ണ് സാ​ധാ​ര​ണ എ​ള്ള് സ​മൃ​ദ്ധ​മാ​യി വി​ള​യു​ന്ന​ത്. ഇ​തി​നു​പ​റ്റി​യ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​രു​ടേ​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ​നി​ന്ന് ഈ ​കൃ​ഷി അ​ന്യം​നി​ന്നു പോ​കാ​ൻ കാ​ര​ണ​മാ​യി.

ഇ​തി​നി​ടെ​യാ​ണ് ഷി​ബു​വും റോ​യി​യും എ​ള്ളു​കൃ​ഷി​യി​ൽ ഒ​രു കൈ ​പ​യ​റ്റാ​ൻ ത​യാ​റെ​ടു​ത്ത് മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്.

ഒ​രേ​ക്ക​ർ ത​രി​ശ് ഭൂ​മി​യി​ൽ

റ​ബ​ർ​തോ​ട്ടം വെ​ട്ടി ഹൗ​സ് പ്ലോ​ട്ട് തി​രി​ച്ച് വി​ൽ​പ​ന​യ്ക്കാ​യി​ട്ടി​രു​ന്ന ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് കാ​രെ​ള്ള് കൃ​ഷി ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഷി​ബു​വി​ന്‍റെ ബ​ന്ധു​വി​ന്‍റെ സ്ഥ​ല​മാ​യി​രു​ന്ന​തി​നാ​ൽ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം അ​റി​യി​ച്ച​തോ​ടെ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി.

സ്ഥ​ല​ത്തെ കാ​ടും​പ​ട​ലും നീ​ക്കി മ​ണ്ണ് ഉ​ഴു​തെ​ടു​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ ജോ​ലി. തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ചാ​ൽ ത​ങ്ങ​ളു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​കു​മെ​ന്ന തി​രി​ച്ച​റി​വി​ൽ ഭൂ​രി​ഭാ​ഗം ജോ​ലി​ക​ളും സ്വ​ന്തം നി​ല​യ്ക്കു ചെ​യ്യാ​നാ​യി​രു​ന്നു ഇ​വ​രു​ടെ തീ​രു​മാ​നം.

മ​റ്റു കൃ​ഷി​ക​ളും വീ​ട്ടി​ലെ അ​സൗ​ക​ര്യ​ങ്ങ​ളും മൂ​ലം കൂ​ടു​ത​ൽ​സ​മ​യം ചെ​ല​വ​ഴി​ക്കാ​നും പ​രി​മി​തി​യു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ യ​ന്ത്ര​വ​ത്ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യെ​ന്ന രീ​തി​യാ​ണ് ഇ​വ​ർ സ്വീ​ക​രി​ച്ച​ത്. ഒ​രേ​ക്ക​റി​ൽ 600 ഗ്രാം ​വി​ത്താ​ണ് വി​ത​ച്ച​ത്.

ശാ​സ്ത്രീ​യ വ​ള​പ്ര​യോ​ഗം

ശാ​സ്ത്രീ​യ​മാ​യ വ​ള​പ്ര​യോ​ഗ​മാ​ണ് കൃ​ഷി​യി​ട​ത്തി​ൽ സ്വീ​ക​രി​ച്ച​ത്. ആ​റു ത​വ​ണ വ​ളം ന​ൽ​കി​യെ​ങ്കി​ലും ഒ​രു ത​വ​ണ പോ​ലും ചെ​ടി​ക​ളു​ടെ ചു​വ​ട്ടി​ൽ നേ​രി​ട്ട് ന​ൽ​കി​യി​ല്ല. മി​സ്റ്റ് ബ്ലോ​വ​ർ ഉ​പ​യോ​ഗി​ച്ച് ഇ​ല​വ​ളം (ഫോ​ളി​യാ​ർ ഫെ​ർ​ട്ടി​ലൈ​സേ​ഷ​ൻ) സ്പ്രേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​ലൂ​ടെ വ​ളം​അ​ൽ​പം പോ​ലും ന​ഷ്ട​പ്പെ​ടാ​തെ കൃ​ത്യ​മാ​യി ഓ​രോ ചെ​ടി​ക്കും ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ള പ​റി​ക്കാ​ൻ​മാ​ത്ര​മാ​ണ് മ​നു​ഷ്യാ​ധ്വാ​നം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​തും ഇ​രു​വ​രും സ്വ​ന്ത​മാ​യി ചെ​യ്തു. ഒ​രു ചെ​ടി​യി​ൽ 100 മു​ത​ൽ 150 വ​രെ കാ​യ​ക​ളാ​ണു​ള്ള​ത്.

ഒ​രു​കാ​യ​യി​ൽ കു​റ​ഞ്ഞ​ത് 40-50 വ​രെ വി​ത്തു​ക​ളു​ണ്ട്. എ​ള്ളി​ൽ ഇ​രു​ന്പി​ന്‍റെ അം​ശം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണി​ത്. ന​വ​ജാ​ത ശി​ശു​ക്ക​ൾ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഏ​റെ ഉ​ത്ത​മം.

അ​തി​നാ​ൽ വ​ൻ ഡി​മാ​ന്‍റാ​ണ് എ​ള്ളി​നു​ള്ള​ത്. ഇ​തോ​ടൊ​പ്പം പ​ല​ഹാ​ര​നി​ർ​മാ​ണ​ത്തി​നും മി​ഠാ​യി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നും എ​ള്ള് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു​ണ്ട്. നി​ല​വി​ൽ കി​ലോ​യ്ക്ക് 500550 രൂ​പ വ​രെ​യാ​ണ് വി​പ​ണി വി​ല. കൃ​ഷി​യെ​ക്കു​റി​ച്ച​റി​ഞ്ഞ് ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന​ട​ക്കം ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്നു​ണ്ട്.

കു​ട്ടി​ക​ൾ മു​ത​ൽ കൃ​ഷി വി​ദ​ഗ്ധ​ർ വ​രെ

വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ യു​വ​ക​ർ​ഷ​ക​രു​ടെ എ​ള്ളു​കൃ​ഷി കാ​ണാ​നും പ​ഠി​ക്കാ​നു​മാ​യി സ്കൂ​ളു​ക​ളി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി​പ്പേ​രാ​ണ് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തു​ന്ന​ത്. തൊ​ടു​പു​ഴ കാ​ഡ്സ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ള്ളു​കൃ​ഷി സം​ബ​ന്ധി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​വി​ടേ​ക്കു പ​ഠ​ന യാ​ത്ര​യും ന​ട​ത്തി​യി​രു​ന്നു.

ജി​ല്ല​യ്ക്ക​ക​ത്തും പു​റ​ത്തു​നി​ന്നും നി​ര​വ​ധി​ക​ർ​ഷ​ക​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. ക​രി​മ​ണ്ണൂ​ർ കൃ​ഷി​ഭ​വ​നി​ൽ നി​ന്നു​ള്ള മി​ക​ച്ച പി​ന്തു​ണ ത​ങ്ങ​ൾ​ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​യ​താ​യി ഷി​ബു​വും റോ​യി​യും പ​റ​ഞ്ഞു.

സ്ഥ​ലം ല​ഭ്യ​മാ​യാ​ൽ അ​ടു​ത്ത സീ​സ​ണി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ കൃ​ഷി ന​ട​ത്താ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

ഈ ​വ​ർ​ഷം മ​ഴ​മാ​റാ​ൻ താ​മ​സി​ച്ച​തി​നാ​ലാ​ണ് വി​ള​വെ​ടു​പ്പ് വൈ​കി​യ​തെ​ന്നും സാ​ധാ​ര​ണ 90 മു​ത​ൽ 100 ദി​വ​സം വ​രെ​യാ​ണ് വി​ള​വെ​ടു​പ്പി​ന് വേ​ണ്ട​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Agriculture

ഹൈ​റേ​ഞ്ചി​ൽ സു​ഗ​ന്ധ​വ്യാ​പ​നം; ഉ​ദ​യ​ഗി​രി​യി​ലെ ഏ​ല​പ്പെ​രു​മ

പു​റ്റ​ടി, കു​മ​ളി, ആ​ന​വി​ലാ​സം തോ​ട്ട​ങ്ങ​ളി​ലെ ഏ​ല​പ്പെ​രു​മ ഹൈ​റേ​ഞ്ചി​ലെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ക​യാ​ണ്. ഏ​ല​ത്തി​നു മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ, പ​ര​ന്പ​രാ​ഗ​ത കാ​പ്പി​ത്തോ​ട്ട​ങ്ങ​ൾ പ​ല​തും ഏ​ല​ത്തോ​ട്ട​ങ്ങ​ളാ​യി മാ​റി.

തോ​പ്രാം​കു​ടി ഉ​ദ​യ​ഗി​രി​യി​ലെ കാ​റ്റി​നു​പോ​ലും ഇ​പ്പോ​ൾ ഏ​ല​ത്തി​ന്‍റെ സു​ഗ​ന്ധ​മാ​ണ്. പ​ച്ച ഏ​ല​യ്ക്കാ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ധാ​രാ​ള​മു​ണ്ടാ​യി​രു​ന്ന ഉ​ദ​യ​ഗി​രി​യി​ൽ ഇ​പ്പോ​ൾ കാ​യ ഉ​ണ​ക്കു​ന്ന​തി​നു​ള്ള ഡ്ര​യ​റു​ക​ളും സോ​ർ​ട്ടിം​ഗ് കേ​ന്ദ്ര​ങ്ങ​ളും സു​ല​ഭ​മാ​ണ്. ഉ​ദ​യ​ഗി​രി​യി​ലെ ഏ​ല​സു​ഗ​ന്ധ​ത്തി​ലൂ​ടെ ഒ​രു യാ​ത്ര.

കാ​പ്പി​യി​ൽ​നി​ന്ന് ഏ​ല​ത്തി​ലേ​ക്ക്

ഉ​ദ​യ​ഗി​രി, മേ​രി​ഗി​രി സ്വ​ദേ​ശി​യാ​യ നി​ഖി​ൽ കെ. ​ജോ​യി എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ ആ​റു വ​ർ​ഷ​മാ​യി ഏ​ല​ക്കൃ​ഷി ചെ​യ്തു​വ​രു​ന്നു. നേ​ര​ത്തേ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ഖി​ൽ, ഏ​ല​ത്തി​നു മി​ക​ച്ച വി​ല ല​ഭി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​കൃ​ഷി​യി​ലേ​ക്കു തി​രി​ഞ്ഞ​ത്.

നി​ല​വി​ൽ 16 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഏ​ല​ക്കൃ​ഷി ന​ട​ത്തു​ന്നു​ണ്ട്. ക​ണി​പ​റ​ന്പ​ൻ, ഞ​ള്ളാ​നി, 9 ബോ​ൾ​ട്ട് ഏ​ലം വെ​റൈ​റ്റി​യാ​ണ് തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ക​ണി​പ​റ​ന്പ​നാ​ണ് കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്.

ഉ​ദ​യ​ഗി​രി​യി​ലെ കാ​ലാ​വ​സ്ഥ​യി​ൽ ക​ണി​പ​റ​ന്പ​ൻ വെ​റൈ​റ്റി​ക്ക് ഉ​ത്പാ​ദ​ന​ക്ഷ​മ​ത കൂ​ടു​ത​ലു​ള്ള​തി​നാ​ലാ​ണ് ഇ​ത്. 15 വ​ർ​ഷം മു​ന്പ് മ​റ്റൊ​രു ക​ർ​ഷ​ക​നി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ചി​ന്പി​ൽ​നി​ന്നാ​ണ് ഇ​പ്പോ​ൾ കൃ​ഷി​ക്കു​ള്ള ചി​ന്പ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​ണി​പ​റ​ന്പ​ന്‍റെ ഒ​ന്നി​ൽ കൂ​ടു​ത​ൽ വെ​റൈ​റ്റി​ക​ൾ നി​ല​വി​ൽ തോ​ട്ട​ത്തി​ൽ ഉ​ണ്ട്. ഞ​ള്ളാ​നി​യു​ടെ പ​ല കാ​ലാ​വ​സ്ഥ​യി​ൽ വ​ള​രു​ന്ന വെ​റൈ​റ്റി​ക​ളു​ണ്ട്. ന​മ്മു​ടെ തോ​ട്ട​ത്തി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ഏ​ലം ഏ​തെ​ന്നു തി​രി​ച്ച​റി​ഞ്ഞാ​ണ് കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് നി​ഖി​ൽ പ​റ​ഞ്ഞു.

തോ​ട്ട​ത്തി​ൽ കാ​പ്പി​യും കു​രു​മു​ള​കു​മാ​ണ് ആ​ദ്യ​കൃ​ഷി ചെ​യ്തി​രു​ന്ന​ത്. കാ​പ്പി, കു​രു​മു​ള​ക് കൃ​ഷി​യി​ൽ​നി​ന്ന് വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് വി​ള​വ് ല​ഭി​ക്കു​ന്ന​ത്. കാ​പ്പി​ക്കു​രു​വി​ന് വി​ല കു​റ​ഞ്ഞ​തും കു​രു​മു​ള​ക് ചെ​ടി​യി​ൽ രോ​ഗം വ​ന്ന​തു​മാ​ണ് ഏ​ല​ത്തി​ലേ​ക്കു തി​രി​യാ​ൻ കാ​ര​ണം.

ജൂ​ണി​ൽ തൈ ​ന​ടും

ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് ഏ​ലം ന​ടു​ന്ന​ത്. ര​ണ്ട​ടി ആ​ഴ​ത്തി​ൽ ഒ​രു അ​ടി വ​ലു​പ്പ​ത്തി​ൽ കു​ഴി​യെ​ടു​ത്ത് ത​ടം എ​ടു​ക്ക​ണം. ചാ​ണ​ക​പ്പൊ​ടി​യും ജൈ​വ​വ​ള​വും ഇ​ട്ട് ചി​ന്പ് വ​യ്ക്കും. മൂ​ത്തു​പാ​ക​മാ​യ ര​ണ്ടു മു​ള​യു​ള്ള ചി​ന്പാ​ണ് ന​ടു​ന്ന​ത്. പ​ത്ത​ടി അ​ക​ല​ത്തി​ലാ​ണ് ത​ടം എ​ടു​ക്കു​ന്ന​ത്.

ചി​ന്പി​ന്‍റെ വേ​രു​മാ​ത്ര​മാ​ണ് മൂ​ടു​ന്ന​ത്. ഇ​തി​നു മു​ക​ളി​ൽ ക​രി​കി​ല​യും ച​പ്പും ഇ​ട്ടു​കൊ​ടു​ക്കും. ചി​മ്പ് താ​ങ്ങു​കാ​ലി​ൽ കെ​ട്ടി​വ​യ്ക്കും. 15 ദി​വ​സം ക​ഴി​യു​ന്പോ​ൾ ഫം​ഗി​സൈ​ഡ് ക​ല​ക്കി ഒ​ഴി​ക്കും. ഇ​തി​നു​ശേ​ഷം വ​ള​പ്ര​യോ​ഗം ആ​രം​ഭി​ക്കും. കാ​ത്സ്യം പോ​ലെ​യു​ള്ള സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ൾ ന​ൽ​കും.

ചെ​ടി​യു​ടെ വ​ള​ർ​ച്ച നി​രീ​ക്ഷി​ച്ചാ​ണ് സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ളു​ടെ കു​റ​വ് ക​ണ്ടെ​ത്തു​ന്ന​ത്. ന​ട്ട ചി​ന്പി​ൽ​നി​ന്ന് പു​തി​യ ചി​ന്പ് ഒ​ര​ടി ഉ​യ​ര​ത്തി​ൽ എ​ത്തു​ന്പോ​ൾ, ആ​ദ്യ​ത്തെ രാ​സ​വ​ള പ്ര​യോ​ഗം ന​ട​ത്തും. ജൈ​വ​വ​ള​വും ധാ​ന്യ​ങ്ങ​ളു​ടെ പൊ​ടി​യും കു​മി​ക്കും ചേ​ർ​ത്താ​ണ് രാ​സ​വ​ള​ങ്ങ​ൾ ചെ​ടി​ക്ക് ന​ൽ​കു​ന്ന​ത്.

ചെ​ടി ആ​റു​മാ​സം പ്രാ​യ​മാ​കു​മ്പോ​ൾ, ചെ​ടി​ക്കു​ണ്ടാ​കു​ന്ന ബാ​ക്ടീ​രി​യ, ഫം​ഗ​സ്, പ്രാ​ണി​ക​ളു​ടെ ആ​ക്ര​മ​ണം എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി മ​രു​ന്നു സ്പ്രേ ​ചെ​യ്തു കൊ​ടു​ക്കും. വേ​ന​ൽ​ക്കാ​ല​മാ​കു​ന്പോ​ൾ ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ തോ​ട്ടം ന​ന​യ്ക്കും.

സ്പ്രിം​ഗ​ള​റും മി​സ്റ്റും വ​ച്ചാ​ണ് ന​ന​യ്ക്കു​ന്ന​ത്. ഇ​തി​നു​ള്ള കി​ണ​റു​ക​ളും കു​ള​ങ്ങ​ളും തോ​ട്ട​ത്തി​ൽ ര​ണ്ട്.

ആ​റു​ത​വ​ണ കാ​യ എ​ടു​ക്കും

ഏ​ല​ച്ചെ​ടി​ക്ക് ര​ണ്ടു വ​ർ​ഷം പ്രാ​യ​മാ​കുമ്പോ​ൾ കാ​യ ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള ശ​രം പെ​ട്ടാ​ൻ തു​ട​ങ്ങും. അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് 21 ഡി​ഗ്രി സെ​ൽ​ഷ​സി​ലേ​ക്ക് എ​ത്തു​ന്പോ​ഴാ​ണ് ചെ​ടി​യി​ൽ കാ​യ പി​ടി​ക്കാ​ൻ തു​ട​ങ്ങു​ന്ന​ത്. ഈ ​സ​മ​യ​ത്ത് ചെ​ടി ക​വാ​ത്ത് ചെ​യ്ത് (ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ വെ​ട്ടി​മാ​റ്റി) ഒ​രു​ക്കി നി​ർ​ത്തും.

ആ​റു ത​വ​ണ​യാ​ണു ചെ​ടി​യി​ൽ​നി​ന്ന് കാ ​എ​ടു​ക്കു​ന്ന​ത്. ജൂ​ണ്‍ മാ​സ​ത്തി​ലാ​ണ് ആ​ദ്യ കാ​യ എ​ടു​ക്കു​ന്ന​ത്. ഓ​രോ കാ​യ എ​ടു​പ്പി​നു​ശേ​ഷ​വും ഫം​ഗി​സൈ​ഡു​ക​ളും ബോ​ർ​ഡോ മി​ശ്രി​ത​വും പ്ര​യോ​ഗി​ക്കും. എ​ൻ​പി​കെ വ​ള​ങ്ങ​ളും ജൈ​വ​വ​ള​വും ചെ​ടി​ക്കു ന​ൽ​കും. സൂ​ക്ഷ്മ​മൂ​ല​ക​ങ്ങ​ൾ ഫോ​ളി​യാ​ർ രീ​തി​യി​ൽ ചെ​ടി​ക്ക് ന​ൽ​കും.

ഒ​രു ചി​ന്പി​ൽ​നി​ന്നു ര​ണ്ടു ശ​ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ന​ല്ല​തു​പോ​ലെ പ​രി​പാ​ലി​ക്കു​ന്ന ചെ​ടി​യി​ൽ നൂ​റു മു​ത​ൽ നൂ​റ്റ​ന്പ​തു ചി​ന്പു​ക​ൾ​വ​രെ ഉ​ണ്ടാ​യി​രി​ക്കും. ഒ​രു ശ​ര​ത്തി​ൽ 20 മു​ത​ൽ 28 വ​രെ കൊ​ത്ത് കാ​ണും. ഒ​രു കൊ​ത്തി​ൽ 24 മു​ത​ൽ 30 വ​രെ കാ​യ് പി​ടി​ക്കും.

കൃ​ത്യ​മാ​യ പ​രാ​ഗ​ണ​വും പ​രി​ച​ര​ണ​വു​മു​ണ്ടെ​ങ്കി​ൽ കൊ​ത്തി​ൽ​നി​ന്ന് ഭൂ​രി​ഭാ​ഗം കാ​യും ല​ഭി​ക്കും. ഒ​രു ചെ​ടി​യി​ൽ​നി​ന്ന് ആ​റു​കി​ലോ പ​ച്ച​ക്കാ​യ വ​രെ ല​ഭി​ക്കും. വി​ള​വെ​ടു​ക്കു​ന്ന കാ​യ സ്റ്റോ​റി​ൽ കൊ​ടു​ത്ത് ഉ​ണ​ക്കി സൂ​ക്ഷി​ക്കും. മാ​ർ​ക്ക​റ്റി​ലെ വി​ല നോ​ക്കി ലേ​ല സെ​ന്‍റ​റി​ൽ എ​ത്തി​ച്ചാ​ണ് ഏ​ല​ക്ക വി​ല്ക്കു​ന്ന​ത്.

ഏ​ല​ത്തോ​ട്ട​ത്തി​ൽ 40 ശ​ത​മാ​നം ഷെ​യ്ഡ് വേ​ണം. പ്ലാ​വാ​ണ് തോ​ട്ട​ത്തി​ൽ ത​ണ​ൽ മ​ര​മാ​യി ഉ​ള്ള​ത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ ഇ​ട​വി​ള​യാ​യി കു​രു​മു​ള​ക് കൃ​ഷി​യു​ണ്ട്. ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തു കാ​പ്പി കൃ​ഷി ചെ​യ്യു​ന്നു. നി​ഖി​ലി​നൊ​പ്പം അ​ഞ്ച് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ്ഥി​ര​മാ​യി പ​ണി​ക്കു​ണ്ട്.

രോ​ഗ​ങ്ങ​ൾ

ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് ആ​ദാ​യം ല​ഭി​ക്കു​ന്ന വി​ള​യാ​ണ് ഏ​ല​ച്ചെ​ടി. അ​തി​നാ​ൽ​ത​ന്നെ രോ​ഗ​ബാ​ധ ഇ​തി​നു കൂ​ടു​ത​ലാ​ണ്. ഫം​ഗ​സ് രോ​ഗ​മാ​ണ് ചെ​ടി​ക്ക് കൂ​ടു​ത​ലാ​യി ഉ​ണ്ടാ​കു​ന്ന​ത്. ഫം​ഗി​സൈ​ഡു​ക​ളും കീ​ട​നാ​ശി​നി​ക​ളു​മാ​ണ് പ്ര​തി​വി​ധി​യാ​യി പ്ര​യോ​ഗി​ക്കു​ന്ന​ത്.

വാ​യു​വി​ലൂ​ടെ പ​ക​രു​ന്ന മൊ​സൈ​ക്ക് രോ​ഗ​ത്തി​നു മ​രു​ന്നി​ല്ല. മൂ​ല​ക​ങ്ങ​ൾ വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ചെ​ടി​യു​ടെ ശേ​ഷി ന​ഷ്ട​പ്പെ​ടു​ക​യും ന​ശി​ച്ചു പോ​വു​ക​യും ചെ​യ്യും. ഫി​സേ​റി​യം എ​ന്ന ഫം​ഗ​സ് രോ​ഗം പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മ​രു​ന്നു ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല.

കീ​ട​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും ചെ​ടി​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട്.

സ്പൈ​സ​സ് ബോ​ർ​ഡി​ന്‍റെ സ​ഹാ​യം

പ​ട്ട​യ​മു​ള്ള സ്ഥ​ല​ത്തെ ഏ​ലം ക​ർ​ഷ​ക​ർ​ക്ക് സ്പൈ​സ​സ് ബോ​ർ​ഡി​ൽ​നി​ന്നു ജ​ല​സേ​ച​ന​ത്തി​നു​ള്ള സൗ​ക​ര്യ​വും പു​തി​യ ചെ​ടി ന​ടു​ന്ന​തി​നു​ള്ള സ​ഹാ​യ​വും കാ​ലാ​വ​സ്ഥ മൂ​ല​മു​ള്ള കൃ​ഷി നാ​ശ​ത്തി​നു​ള്ള സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്. കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്.

പ​ട്ട​യ​മി​ല്ലാ​ത്ത സ്ഥ​ല​ത്തു കൃ​ഷി ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു സ​ഹാ​യ​വും സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു ല​ഭി​ക്കു​ന്നി​ല്ല. ഏ​ല​ക്ക​ർ​ഷ​ക​ർ വാ​ങ്ങു​ന്ന ഫം​ഗി​സൈ​ഡു​ക​ൾ​ക്കും പെ​സ്റ്റി​സൈ​ഡു​ക​ൾ​ക്കും ഉ​യ​ർ​ന്ന ജി​എ​സ്ടി​യാ​ണ് ഉ​ള്ള​ത്.

ഇ​തു കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണം. നി​ല​വി​ൽ ഏ​ല​ത്തി​നു മി​ക​ച്ച വി​ല​യാ​ണു ല​ഭി​ക്കു​ന്ന​ത്. കി​ലോ​യ്ക്കു ര​ണ്ടാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ൽ ല​ഭി​ക്കു​ന്പോ​ൾ കൃ​ഷി ലാ​ഭ​മാ​ണ്. കി​ലോ​യ്ക്കു ര​ണ്ടാ​യി​രം രൂ​പ താ​ങ്ങു​വി​ല ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഈ ​മേ​ഖ​ല​യി​ലേ​ക്ക് വ​രു​മെ​ന്നും നി​ഖി​ൽ പ​റ​ഞ്ഞു.

അ​ഞ്ച​ര കി​ലോ​യ്ക്ക് ഒ​രു കി​ലോ

750 കി​ലോ​ഗ്രാം പ​ച്ച​ക്കാ​യ ഉ​ണ​ങ്ങാ​ൻ ശേ​ഷി​യു​ള്ള ര​ണ്ട് ഡ്ര​യ​റു​ക​ളാ​ണ് നി​ല​വി​ൽ സ്റ്റോ​റി​ൽ ഉ​ള്ള​ത്. 1,500 കി​ലോ ഉ​ണ​ക്കാ​ൻ സാ​ധി​ക്കും. ചി​ല ദി​വ​സ​ങ്ങ​ളി​ൽ മൂ​വാ​യി​രം കി​ലോ​യോ​ളം പ​ച്ച​ക്കാ​യ സ്റ്റോ​റി​ൽ എ​ത്തി​യി​രു​ന്നു. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് ഉ​ണ​ക്കി​യ​ത്.

17 മ​ണി​ക്കൂ​ർ ആ​ണ് കാ​യ ഉ​ണ​ങ്ങു​ന്ന​തി​നു വേ​ണ്ട സ​മ​യം. ന​ല്ല കാ​യാ​ണെ​ങ്കി​ൽ 15 മ​ണി​ക്കൂ​ർ​കൊ​ണ്ട് ഉ​ണ​ങ്ങും. മൂ​ക്കാ​ത്ത കാ​യാ​ണെ​ങ്കി​ൽ 17 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നു ബെ​ന്നി പ​റ​ഞ്ഞു. അ​ഞ്ചു മു​ത​ൽ ആ​റു കി​ലോ പ​ച്ച​ക്കാ​യ ഉ​ണ​ങ്ങി​യാ​ലേ ഒ​രു കി​ലോ ഉ​ണ​ക്ക ഏ​ല​യ്ക്കാ ല​ഭി​ക്കു​ക​യു​ള്ളൂ. മ​ഴ മാ​റി​യാ​ൽ അ​ഞ്ച​ര​ക്കി​ലോ പ​ച്ച​ക്കാ​യ്ക്ക് ഒ​രു കി​ലോ ഉ​ണ​ക്ക​ക്കാ​യ ല​ഭി​ക്കും.

ആ​ദ്യം കു​റ​ഞ്ഞ ചൂ​ടി​ലാ​ണ് (48 ഡി​ഗ്രി സെ​ൽ​ഷ്യ​സ്) കാ​യ് ഉ​ണ​ക്കാ​ൻ ഇ​ടു​ന്ന​ത്. വെ​ള്ളം വ​ലി​ഞ്ഞ​ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ താ​പ​നി​ല കൂ​ട്ടി 70 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ എ​ത്തി​ച്ച് ഉ​ണ​ക്കും.

ഇ​ത്ത​ര​ത്തി​ൽ ഉ​ണ​ങ്ങു​മ്പോഴാ​ണ് കാ​യ്ക്ക് മി​ക​ച്ച ക​ള​ർ ല​ഭി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​യ​ശേ​ഷം കാ ​പോ​ളി​ഷ് ചെ​യ്താ​ണ് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ചു ന​ൽ​കു​ന്ന​ത്. ഒ​രു കി​ലോ കാ​യ്ക്ക് 11 രൂ​പ​യാ​ണ് ഉ​ണ​ങ്ങു​ന്ന​തി​ന് ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഈ​ടാ​ക്കു​ന്ന​ത്.

ഇ​ല​ക്ട്രി​ക്ക​ൽ ഡ്ര​യ​റു​ക​ൾ വ​രു​ന്ന​തി​നു മു​ന്പ് വി​റ​കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്ര​യ​റു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ ​കൂ​ടി​പ്പോ​യാ​ൽ കാ​യ്ക​ൾ ക​രി​ഞ്ഞു​പോ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഇ​ത്ത​രം ഡ്ര​യ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ല​ക്ട്രി​ക് ഡ്ര​യ​റു​ക​ൾ ഹീ​റ്റ് പ​മ്പ് ഡ്ര​യ​റു​ക​ളാ​ണ്.

മോ​യി​സ്റ്റ​ർ ക​ണ്‍​ട്രോ​ള​ർ സം​വി​ധാ​ന​വും ഡ്ര​യ​റി​ൽ ഉ​ണ്ട്. വൈ​ദ്യു​തി പോ​കു​ന്പോ​ൾ ഡ്ര​യ​റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ജ​ന​റേ​റ്റ​ർ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ ക​ർ​ഷ​ക​ർ പ​ച്ച​ക്കാ​യ ആ​യി​ത്ത​ന്നെ വി​ല്പ​ന ന​ട​ത്തി​യി​രു​ന്നു.

ഉ​ണ​ക്ക​ക്കാ​യ്ക്ക് കൂ​ടു​ത​ൽ വി​ല ല​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ കാ ​സ്റ്റോ​റി​ൽ എ​ത്തി​ച്ച് ഉ​ണ​ക്കി​യാ​ണ് വി​ല്ക്കു​ന്ന​ത്.

ഏ​ല​യ്ക്ക ആ​ദ്യ​മെ​ത്തു​ന്ന​ത് സ്റ്റോ​റി​ൽ

തോ​ട്ട​ത്തി​ൽ​നി​ന്നു പ​റി​ക്കു​ന്ന ഏ​ല​യ്ക്കാ ആ​ദ്യം സ്റ്റോ​റു​ക​ളി​ലാ​ണ് എ​ത്തു​ന്ന​ത്. പ​ച്ച ഏ​ല​യ്ക്കാ ഉ​ണ​ക്കി ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​യാ​ക്കി മാ​റ്റു​ന്ന​ത് സ്റ്റോ​റു​ക​ളി​ലാ​ണ്. സ്റ്റോ​റു​ക​ളി​ൽ ഏ​ല​ക്കാ ക​ഴു​കി വൃ​ത്തി​യാ​ക്കി ഉ​ണ​ക്കു​ന്നു. ദീ​ർ​ഘ​നാ​ള​ത്തേ​ക്കു കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഉ​ണ​ക്കു​ന്ന​ത്.

ഉ​ദ​യ​ഗി​രി​യി​ൽ ഏ​ല​ക്ക സ്റ്റോ​ർ ന​ട​ത്തു​ന്ന ബെ​ന്നി പു​തു​പ്പ​റ​ന്പി​ൽ സ്റ്റോ​റി​ലെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ക​ർ​ഷ​ക​നോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നു. സ്റ്റോ​റി​ൽ കൃ​ഷി​ക്കാ​ര​ൻ എ​ത്തി​ക്കു​ന്ന പ​ച്ച ഏ​ല​ക്കാ​യ തൂ​ക്കി സ്ലി​പ്പ് അ​വ​ർ​ക്കു കൊ​ടു​ത്തു​വി​ടു​ന്നു.

പ​ല കൃ​ഷി​ക്കാ​രു​ടെ​യും പ​ല ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള കാ​യ് ആ​ണ് വ​രു​ന്ന​ത്. അ​തി​നാ​ൽ, തൂ​ക്കു​ന്ന​തും ഉ​ണ​ക്കു​ന്ന​തും പ്ര​ത്യേ​ക​മാ​യാ​ണ്. ആ​ദ്യം കൊ​ണ്ടു​വ​രു​ന്ന കാ​യ് ക​ഴു​കി വൃ​ത്തി​യാ​ക്കും. തോ​ട്ട​ത്തി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന കാ​യി​ൽ ചെ​ളി​യും മ​ണ്ണും കാ​ണും.

സോ​ഡി​യം കാ​ർ​ബ​ണേ​റ്റ് (സോ​ഡാ​ക്കാ​രം) ഉ​പ​യോ​ഗി​ച്ചാ​ണ് കാ​യ് ക​ഴു​കു​ന്ന​ത്. ഏ​ല​യ്ക്കാ​യ ഗു​ണ​നി​ല​വാ​ര​ത്തി​ൽ മാ​ർ​ക്ക​റ്റ് വി​ല അ​നു​സ​രി​ച്ച് വി​ൽ​ക്കു​ന്ന​തി​നും സൂ​ക്ഷി​ച്ചു വ​യ്ക്കു​ന്ന​തി​നും​വേ​ണ്ടി​യാ​ണു സ്റ്റോ​റു​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന​ത്.

District News

ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ വി​ജ​യ​ഗാ​ഥ എ​ഴു​തി സു​മി​ത പ്ര​സാ​ദ്

സ​തീ​ഷ് കു​മാ​ര്‍

പു​ല്ലാ​ട്: ഗ്രോ​ബാ​ഗ് പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ സു​മി​ത പ്ര​സാ​ദി​നു വി​ജ​യ​ഗാ​ഥ. അ​ടു​ക്ക​ള​ത്തോ​ട്ടം മു​റ്റ​ത്തേ​ക്കു മാ​റ്റി​യ​പ്പോ​ള്‍ കാ​ബേ​ജ്, കോ​ളി​ഫ്ള​വ​ര്‍, ത​ക്കാ​ളി, പ​ച്ച​മു​ള​ക്, കോ​വ​ല്‍ , പ​യ​ര്‍, വെ​ണ്ട​ക്ക, വ​ഴു​ത​ന​ങ്ങ തു​ട​ങ്ങി​യ​വ​യെ​ല്ലാം ആ​വ​ശ്യം​പോ​ലെ വി​ള​വെ​ടു​ത്തു വ​രി​ക​യാ​ണ്. പു​ല്ലാ​ട് കൃ​ഷ്ണ​പ്ര​സാ​ദ​ത്തി​ല്‍ സു​മി​ത പ്ര​സാ​ദ് ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തോ​ള​മാ​യി വി​വി​ധ​യി​നം കൃ​ഷി​രീ​തി​ക​ള്‍ പ​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ക്കാ​ല​യ​ള​വി​ല്‍ സ്വ​ന്തം വീ​ട്ടാ​വ​ശ്യ​ത്തി​നും അ​യ​ല്‍​വാ​സി​ക​ള്‍​ക്കു​മൊ​ക്കെ ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി പൂ​ര്‍​ണ​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്.

പ​ത്ത​നം​തി​ട്ട എ​ല്‍​ഐ​സി​യു​ടെ എം​ഡി​ആ​ര്‍​ടി മെം​ബ​ര്‍​കൂ​ടി​യാ​യ സു​മി​ത ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി​ട്ടാ​ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്കു ന​ല്കു​ന്ന​ത്. പ​ച്ച​ക്ക​റി കൂ​ടാ​തെ ക​പ്പ, വാ​ഴ, ചേ​മ്പ്, ചേ​മ്പ് തു​ട​ങ്ങി​യ​വ​യും വീ​ടി​നോ​ടു ചേ​ര്‍​ന്ന സ്ഥ​ല​ത്ത് കൃ​ഷി ചെ​യ്യു​ന്നു.​ ഭ​ര്‍​ത്താ​വ് പ്ര​സാ​ദ് കു​മാ​ര്‍ വി​ദേ​ശ​ത്താ​ണ്. ചെ​ന്നൈ​യി​ല്‍ എ​ന്‍​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​യാ​ണ് മ​ക​ള്‍ അ​ന​ഘ പ്ര​സാ​ദ്. വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ബ​ഹ​നാ​ന്‍​സ് സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​ന്‍ അ​ര്‍​ജു​ന്‍ പി. ​നാ​യ​രാ​ണ് അ​മ്മ​യെ കൃ​ഷി​യി​ല്‍ സ​ഹാ​യി​ക്കാ​നു​ള്ള​ത്.

ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യം. ഗ്രോ​ബാ​ഗി​ലാ​കു​മ്പോ​ള്‍ കീ​ട​ങ്ങ​ളു​ടെ ശ​ല്യ​ത്തെ വേ​ഗ​ത്തി​ല്‍ പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്ന് സു​മി​ത പ​റ​ഞ്ഞു. എ​ന്നി​രു​ന്നാ​ലും പ്ര​ത്യേ​ക ശ്ര​ദ്ധ എ​ല്ലാ​ദി​വ​സ​വും ന​ല്‍​കി​യേ മ​തി​യാ​കൂ. വ​ള​വും വെ​ള്ള​വും കൃ​ത്യ​മാ​യി ന​ല്‍​ക​ണം. വീ​ട്ട​മ്മ​മാ​രെ സം​ബ​ന്ധി​ച്ച് ഇ​ത്ത​രം പ​ച്ച​ക്ക​റി കൃ​ഷി​ക​ള്‍ തു​ട​ങ്ങു​ന്ന​ത് ആ​രോ​ഗ്യ​ദാ​യ​ക​വും മാ​ന​സി​കോ​ല്ലാ​സം പ​ക​രു​ന്ന​തു​മാ​ണെ​ന്ന​തി​ലും സു​മി​ത​യ്ക്കു സം​ശ​യ​മി​ല്ല.

Agriculture

പൈ​നാ​പ്പി​ള്‍ ഗ്രാ​മം ക​ണ്ട​റി​ഞ്ഞ് അ​മേ​രി​ക്ക​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍

തോ​ട്ട​ത്തി​ല്‍ വി​ള​ഞ്ഞു കി​ട​ക്കു​ന്ന പൈ​നാ​പ്പി​ള്‍ പൊ​ട്ടി​ച്ചെ​ടു​ത്ത് മു​ള്ളു ക​ള​ഞ്ഞ് ക​ഷ​ണ​ങ്ങ​ളാ​ക്കി ന​ല്‍​കി​യ​പ്പോ​ള്‍ അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ഖ​ത്ത് ചി​രി പ​ട​ര്‍​ന്നു. രു​ചി​ച്ചു നോ​ക്കി അ​വ​ര്‍ ഒ​ന്ന​ട​ങ്കം പ​റ​ഞ്ഞു - ' വൗ ​സൂ​പ്പ​ര്‍ '.

പൈ​നാ​പ്പി​ള്‍ കൃ​ഷി​യെ അ​ടു​ത്ത​റി​യാ​നാ​യി അ​മേ​രി​ക്ക​യി​ലെ അ​ല്‍​വ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നു​ള്ള കാ​ര്‍​ഷി​ക വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൈ​നാ​പ്പി​ള്‍ ഗ്രാ​മ​മാ​യ എ​റ​ണാ​കു​ളം വാ​ഴ​ക്കു​ള​ത്ത് എ​ത്തി​യ​ത്.

പൈ​നാ​പ്പി​ള്‍ കൃ​ഷി പ​ഠി​ക്കാ​നാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​രാ​യ അ​ജ​യ് നാ​യ​ര്‍, കാ​ത​റീ​ന്‍ സു​വോ​ട എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ കൃ​ഷി​യി​ടം സ​ന്ദ​ര്‍​ശി​ച്ച​ത്.

മു​ള്ളു​കൊ​ണ്ടാ​ലും മ​ധു​രം ഓ​ര്‍​ക്കും

കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത​മാ​യ കൃ​ഷി മു​റ​ക​ള്‍ മ​ന​സി​ലാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റേത്. ഭൗ​മ സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച് ത​ങ്ങ​ളു​ടെ നാ​ട്ടി​ല്‍ പോ​ലും പേ​രും പെ​രു​മ​യു​മു​ള്ള പൈ​നാ​പ്പി​ള്‍ പ​ഴ​ത്തെ അ​വ വി​ള​യു​ന്ന മ​ണ്ണി​ല്‍ നേ​രി​ട്ടു ക​ണ്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മു​ഖ​ത്ത് ശി​ശു​സ​ഹ​ജ​മാ​യ കൗ​തു​ക​വും ആ​ന​ന്ദ​വും നി​റ​ഞ്ഞു.

പൈ​നാ​പ്പി​ള്‍ ചെ​ടി ന​ടു​ന്ന​തു മു​ത​ല്‍ വ​ള​പ്ര​യോ​ഗം, ക​ള നീ​ക്കം ചെ​യ്യ​ല്‍, ജ​ല​സേ​ച​ന സം​വി​ധാ​നം, വ​ള​ര്‍​ച്ചാ ഘ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി വി​ള​വെ​ടു​പ്പു വ​രെ​യു​ള്ള കാ​ര്‍​ഷി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ല്‍ ക​ണ്ട് പ​രി​ശീ​ല​നം നേ​ടി.

വാ​ഴ​ക്കു​ള​ത്തെ ഓ​ള്‍ കേ​ര​ള പൈ​നാ​പ്പി​ള്‍ ഫാ​ര്‍​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് തോ​ട്ടു​മാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധി​കൃ​ത​ര്‍ തോ​ട്ട സ​ന്ദ​ര്‍​ശ​നം തീ​രു​മാ​നി​ച്ച​ത്. പ​ഴു​ത്തു പാ​ക​മാ​യി വി​ള​വെ​ടു​പ്പി​നു ത​യാ​റാ​യ തോ​ട്ടം കാ​ണു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്ന് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വാ​ഴ​ക്കു​ളം മ​ന്ന പൈ​നാ​പ്പി​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​ല്ലൂ​ര്‍​ക്കാ​ട് കാ​വ​ക്കാ​ടു​ള്ള നാ​ല് ഏ​ക്ക​ര്‍ വ​രു​ന്ന കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ് ഇ​വ​ര്‍ പ​ഠ​ന​യാ​ത്ര ന​ട​ത്തി​യ​ത്. കൃ​ഷി പ്രോ​ല്‍​സാ​ഹ​ന​ത്തി​നു​ള്ള സ​ര്‍​ക്കാ​ര്‍ പി​ന്തു​ണ സം​ബ​ന്ധി​ച്ചും അ​വ​ര്‍ അ​ന്വേ​ഷി​ച്ച​റി​ഞ്ഞു.

വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള തോ​ട്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് സം​ഘം മ​ന​സി​ലാ​ക്കി. ക​ല്ലൂ​ര്‍​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം ഷി​വാ​ഗോ തോ​മ​സ്, കൃ​ഷി​ത്തോ​ട്ടം ഉ​ട​മ​ക​ളാ​യ സി​ബി ജോ​ര്‍​ജ്, ഗ്രീ​ന്‍ വി​ന്‍​സെ​ന്‍റ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ര്‍ ബി​ന്‍​സി ജോ​ണ്‍ എ​ന്നി​വ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പൈ​നാ​പ്പി​ള്‍ കൃ​ഷി​പാ​ഠം പ​ക​ര്‍​ന്നു ന​ല്‍​കി.

 

Agriculture

പാഠം ഒന്ന് ഹരിതം

രാ​മ​പു​രം സേ​ക്ര​ട്ട് ഹാ​ർ​ട്ട് എ​ൽ​പി സ്കൂ​ളി​ന്‍റെ മു​റ്റ​ത്തെ​ത്തി​യാ​ൽ ന​മ്മെ ആ​ദ്യം സ്വാ​ഗ​തം ചെ​യ്യു​ന്ന​തു കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രു​മ​ല്ല. വി​ള​ഞ്ഞു പാ​ക​മാ​യി നി​ൽ​ക്കു​ന്ന വ​ള്ളി​പ്പ​യ​റും വെ​ണ്ട​യും ചു​വ​ന്നു തു​ടു​ത്തു നി​ൽ​ക്കു​ന്ന ത​ക്കാ​ളി​പ്പ​ഴ​വും കോ​വ​ലും ക​പ്പ​യും ഇ​ഞ്ചി​യും മ​ഞ്ഞ​ളും ചീ​ര​യു​മെ​ല്ലാ​മാ​ണ്.

രാ​മ​പു​ര​ത്തു വാ​ര്യ​രു​ടെ വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ ഈ​ണ​ത്തി​നൊ​പ്പ​വും ല​ളി​താം​ബി​ക അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ ക​ഥ​ക​ൾ​ക്കൊ​പ്പ​വും സ​ഞ്ച​രി​ക്കു​ന്ന ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​റ്റൊ​രു പാ​ഠ​ശാ​ല കൃ​ഷി​യി​ട​വു​മാ​ണ്.

ക്ലാ​സ് മു​റി​യും ക​ളി​ക്ക​ള​വും ക​ഴി​ഞ്ഞാ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് കൃ​ഷി​യി​ട​മാ​ണ് ഇ​ഷ്ടം. ഇ​വി​ടു​ത്തെ കു​ട്ടി​ക്ക​ർ​ഷ​ക​ർ​ക്കു പ​രി​പാ​ലി​ക്കാ​ൻ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും മാ​ത്ര​മ​ല്ല കു​ള​ത്തി​ൽ നി​റ​യെ മീ​നു​ക​ളു​മു​ണ്ട്.

ഒ​ന്നും ര​ണ്ടു​മ​ല്ല 58 ഇ​നം പ​ച്ച​ക്ക​റി​ക​ളാ​ണ് രാ​മ​പു​രം സ്കൂ​ളി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. പാ​ക​മാ​യ പ​യ​റും പാ​വ​ലും ത​ക്കാ​ളി​യും വെ​ണ്ട​യും കോ​വ​ലും മാ​ത്ര​മ​ല്ല ക​ണ്ണി​നു കു​ളി​ർ​മ​യേ​കു​ന്ന​ത്. നെ​ല്ല്, ക​പ്പ, ചോ​ളം, ഇ​ഞ്ചി, മ​ഞ്ഞ​ൾ തു​ട​ങ്ങി​യ​വ​യു​ടെ​യൊ​ക്കെ നൂ​റു​മേ​നി വി​ള​വും ആ​രെ​യും ആ​ക​ർ​ഷി​ക്കും.

വെ​ട്ടു​ക​ത്തി​പ്പ​യ​ർ, നി​ത്യ​വ​ഴു​ത​ന, വ​ഴു​ത​ന, കു​മ്പളം, മ​ത്ത​ൻ, തു​വ​ര​പ്പ​യ​ർ, വെ​ള്ള​രി, പ​ട​വ​ലം, ചീ​നി, കോ​വ​ൽ, ബീ​ൻ​സ്, പാ​വ​ൽ, കാ​പ്സി​ക്കം, ഉ​ജ്ജ്വ​ല മു​ള​ക്, ചൊ​ര​യ്ക്ക, മു​രി​ങ്ങ, കാ​ബേ​ജ്, ബ്രൊ​ക്കാ​ളി, കോ​ളി​ഫ്ള​വ​ർ, പീ​ച്ചി​ൽ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളും ചീ​ര​യി​ന​ങ്ങ​ളാ​യ ചു​വ​ന്ന ചീ​ര, പ​ച്ച​ച്ചീ​ര, ഓ​സ്ട്രേ​ലി​യ​ൻ ചീ​ര, പൊ​ന്നാ​ങ്ക​ണ്ണി ചീ​ര, ശ്രീ​ല​ങ്ക​ൻ മ​ല്ലി, അ​ഗ​ത്തി ചീ​ര, ലെ​ത്യൂ​സ് എ​ന്നി​വ​യും ഇ​വി​ടെ കൃ​ഷി ചെ​യ്യു​ന്നു.

പ​ച്ച​ക്ക​റി​ക​ളി​ൽ മാ​ത്ര​മൊ​തു​ങ്ങു​ന്ന​ത​ല്ല ഇ​വി​ടു​ത്തെ കൃ​ഷി. സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ളും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളു​മു​ണ്ട്. കു​രു​മു​ളു​ക്, വാ​നി​ല, ഏ​ലം, ഇ​ഞ്ചി, മ​ഞ്ഞ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം ക​പ്പ, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, മ​ധു​ര​ക്കി​ഴ​ങ്ങ്, കൂ​ർ​ക്ക, കാ​ര​റ്റ്, ബീ​റ്റ്റൂ​ട്ട്, ചെ​റു​കി​ഴ​ങ്ങ് എ​ന്നി​വ​യും ഇ​വി​ടെ നൂ​റു​മേ​നി വി​ള​വാ​ണ് ന​ൽ​കു​ന്ന​ത്.

പ​പ്പാ​യ, ഡ്രാ​ഗ​ണ്‍ ഫ്രൂ​ട്ട്, റ​ന്പു​ട്ടാ​ൻ, റോ​ബ​സ്റ്റ, ഏ​ത്ത​വാ​ഴ, ഞാ​ലി​പ്പൂ​വ​ൻ, ചു​ണ്ടി​ല്ലാ​ൻ, കൈ​ത​ച്ച​ക്ക, ആ​കാ​ശ വെ​ള്ള​രി, ഫാ​ഷ​ൻ ഫ്രൂ​ട്ട്, മു​ന്തി​രി, മാ​വ്, നെ​ല്ലി, ഞാ​വ​ൽ, ചെ​റു​നാ​ര​കം, മ​ങ്കോ​സ്റ്റി​ൻ, പേ​ര എ​ന്നി​വ​യി​ൽ നി​റ​യെ പ​ഴ​ങ്ങ​ളാ​ണു​ള്ള​ത്. സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി നെ​ൽ​കൃ​ഷി​യു​മു​ണ്ട്. ചോ​ള​വും ക​രി​ന്പും തൊ​ട്ട​ടു​ത്ത് ക​ണ്ട​ത്തി​ൽ വി​ള​യു​ന്നു.

ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടാ​നും അ​തു പ​രി​പാ​ലി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തോ​ടൊ​പ്പം ഔ​ഷ​ധ​സ​സ്യ തോ​ട്ട​വും ഉ​ണ്ടാ​ക്കി​യ​ത്. റോ​സ്മേ​രി, വി​ഷ​പ്പ​ച്ച, രാ​മ​തു​ള​സി, കി​ലു​ക്കി, പു​തി​ന, കീ​രീ​യാ​ത്ത്, മ​ഞ്ഞ​റൊ​ട്ടി, മൂ​വി​ല, കാ​ട്ടു​പി​ച്ച​കം, വ​യ​മ്പ്, ബ്ര​ഹ്മി, നാ​ഗ​വെ​റ്റി​ല, ച​തു​ര​മു​ല്ല, ക​രി​ങ്കു​റി​ഞ്ഞി, മ​ധു​ര തു​ള​സി, അ​ണ​ലി​വേ​ഗ​ൻ റെ​ഡ്, ച​ക്ക​ര​കൊ​ല്ലി, കാ​യാ​ന്പു, ഗ​രു​ഡ​കൊ​ടി, സ​ർ​പ്പ​ഗ​ന്ധി, നീ​ലാം​ബ​രി, ചു​ട്ടി​തി​രു​താ​ളി തു​ട​ങ്ങി മു​പ്പ​തോ​ളം ഔ​ഷ​ധ​സ​സ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കു​ട്ടി​ക​ൾ പ​രി​പാ​ലി​ക്കു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്ക് വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി ന​ൽ​കാ​ൻ ആ​രം​ഭി​ച്ച ചെ​റി​യ കൃ​ഷി ഓ​രോ വ​ർ​ഷ​വും മി​ക​ച്ച​താ​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ വി​ള​വ് സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​ണ് പ്ര​ധാ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ വി​ൽ​ക്കും.

ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ കൃ​ഷി വി​ജ്ഞാ​നം കു​ട്ടി​ക​ളി​ൽ ഉ​ണ്ടാ​ക്കാ​നും കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്താ​നു​മാ​ണ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ധ്യാ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ത​യ​റാ​ക്കി​യ​ത്. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സാ മാ​ത്യു, അ​ധ്യാ​പ​ക​രാ​യ ജി​ബി​ൻ ജി​ജി, ജോ​ബി ജോ​സ​ഫ്, സാ​നി​യ ജ​യിം​സ് എ​ന്നി​വ​രാ​ണ് സ്കൂ​ളി​ലെ ഹ​രി​ത​പാ​ഠ​ശാ​ല​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ദീ​പു സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​എ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കു പ്രോ​ത്സ​ഹാ​നം ന​ൽ​കു​ന്നു. കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ളി​ലെ​ത്തി കൃ​ഷി വി​ല​യി​രു​ത്തു​ക​യും കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തു​ന്ന​തി​ന് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തു.

എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി​യും ഫ്രാ​ൻ​സി​സ് ജോ​ർ​ജും മാ​ണി. സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യും ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചി​രു​ന്നു.

ചിത്രം: അ​നൂ​പ് ടോം

Agriculture

ജെ​ഫി​നു പ്രി​യം ക​പ്പ​യും വാ​ഴ​യും

ക​രി​ണ്ണൂ​ർ സ്വ​ദേ​ശി ജെ​ഫി​ൻ കെ. ​അ​ഗ​സ്റ്റി​ന് കൃ​ഷി ഒ​രു പാ​ഷ​നാ​ണ്. കൃ​ഷി​യെ സ്നേ​ഹി​ച്ചാ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​കു​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​ര​നാ​ണ് ഈ ​യു​വാ​വ്. എ​ട്ടേ​ക്ക​റോ​ളം സ്ഥ​ല​ത്തു നേ​ന്ത്ര​വാ​ഴ​യും ക​പ്പ​യും കൃ​ഷി ചെ​യ്യു​ന്നു.

ഇ​ല​ക്ട്രി​ക്ക​ൽ-​ക​ണ്‍​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ജെ​ഫി​ൻ ഇ​പ്പോ​ൾ മു​ഴു​വ​ൻ​സ​മ​യ ക​ർ​ഷ​ക​നാ​ണ്. കൃ​ഷി​യി​ൽ​നി​ന്ന് മ​ന​സം​തൃ​പ്തി ല​ഭി​ക്കു​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​ണി​യാ​ൾ. സ്വ​ന്തം സ്ഥ​ല​ത്തും പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലു​മാ​യാ​ണ് കൃ​ഷി.

ക​പ്പ​യും വാ​ഴ​യും ലാ​ഭം

നാ​ലേ​ക്ക​റോ​ളം സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ജെ​ഫി​ൻ നേ​ന്ത്ര​വാ​ഴ​ക്കൃ​ഷി ചെ​യ്യു​ന്ന​ത്. ക​ണ്ട​ത്തി​ൽ കാ​ന കീ​റി​യാ​ണ് വാ​ഴ ന​ട്ടി​രി​ക്കു​ന്ന​ത്. വാ​ഴ​ക്കു​ല​ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു​വ​രു​ന്നു. വാ​ഴ​യും ക​പ്പ​യും കൂ​ടാ​തെ ഇ​ഞ്ചി, ചേ​ന, ചേ​ന്പ്, കാ​ച്ചി​ൽ, ചെ​റു​കി​ഴ​ങ്ങ്, വെ​ള്ള​രി, കു​ക്കും​ബ​ർ, പ​യ​ർ എ​ന്നി​വ കൃ​ഷി ചെ​യ്യു​ന്നു.

ചേ​ന​ക്കൂമ്പലി​നു മു​ക​ളി​ലും പ​ത്തു സെ​ന്‍റ് സ്ഥ​ല​ത്തു മാ​ത്ര​മാ​യും ചെ​റു​കി​ഴ​ങ്ങ് കൃ​ഷി​യു​ണ്ട്. ഒ​രേ​ക്ക​റി​ൽ എ​ഴു​നൂ​റു വാ​ഴ കൃ​ഷി ചെ​യ്യാം. ശ​രാ​ശ​രി പ​തി​മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള കു​ല ല​ഭി​ച്ചാ​ൽ വി​ല​യു​ള്ള സ​മ​യ​ത്ത് 580 രൂ​പ ല​ഭി​ക്കും. ചെ​ല​വ് 180 രൂ​പ​യാ​ണ് വ​രു​ന്ന​ത്. ഒ​രു വാ​ഴ​യ്ക്കു 30 രൂ​പ​യാ​ണ് പാ​ട്ടം.

ര​ണ്ടാം വ​ർ​ഷം ഒ​രു ചു​വ​ടി​ൽ ര​ണ്ട് വാ​ഴ​ക്കു​ഞ്ഞ് നി​ല​നി​ർ​ത്തും. ശ​രാ​ശ​രി ഒ​മ്പ​തു കി​ലോ​യു​ള്ള കു​ല​ക​ൾ ഇ​തി​ൽ​നി​ന്നും ല​ഭി​ക്കും. ര​ണ്ടാം വ​ർ​ഷ​ത്തെ വാ​ഴ​ക്കൃ​ഷി ലാ​ഭ​ക​ര​മാ​ണെ​ന്നും ജെ​ഫി​ൻ പ​റ​ഞ്ഞു. മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് ക​പ്പ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്. ക​പ്പ​ക്കൃ​ഷി​യി​ൽ ഒ​രേ​ക്ക​റി​ന് 6,000 രൂ​പ​യാ​ണ് ചെ​ല​വ്.

ഒ​രു ഏ​ക്ക​റി​ൽ എ​ണ്ണൂ​റു മു​ത​ൽ തൊ​ള്ളാ​യി​രം മൂ​ടു വ​രെ ക​പ്പ ന​ടാം. ഒ​രു ഏ​ക്ക​റി​ൽ​നി​ന്ന് മൂ​ന്നു ട​ണ്‍ ക​പ്പ ല​ഭി​ക്കും. ഒ​രേ​ക്ക​റി​ൽ​നി​ന്ന് ചെ​ല​വ് ക​ഴി​ഞ്ഞ് 80,000 രൂ​പ ല​ഭി​ക്കും. കൃ​ഷി​യി​ൽ ഏ​റ്റ​വും ലാ​ഭം ക​പ്പ​ക്കൃ​ഷി​യാ​ണെ​ന്ന് ജെ​ഫി​ൻ പ​റ​ഞ്ഞു.

വീ​ട്ടി​ൽ ജാ​തി, ക​മു​ക്, തെ​ങ്ങ്, റ​ബ​ർ എ​ന്നി​വ​യു​ണ്ട്. പാ​ല​ക്കാ​ട് എ​ട്ടേ​ക്ക​റോ​ളം സ്ഥ​ല​മു​ണ്ട്. റ​ബ​ർ, തെ​ങ്ങ് എ​ന്നി​വ​യാ​ണ് ഇ​വി​ടെ കൃ​ഷി. 300 തെ​ങ്ങും 550 റ​ബ​റും ഇ​തി​ലു​ണ്ട്.

പാ​ട്ട​ക്കൃ​ഷി​യും കൂ​ട്ടു​കൃ​ഷി​യും

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ സ്വ​ന്ത​മാ​യു​ള്ള​തും പാ​ട്ട​ത്തി​നെ​ടു​ത്ത​തു​മാ​യ 11 ഇ​ട​ങ്ങ​ളാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ക​ർ​ഷ​ക കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ചും ക​പ്പ​യും വാ​ഴ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി​ക്കൂ​ട്ടം വ​ഴി കൃ​ഷി ന​ട​ത്തി​യാ​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ടെ കൂ​ടു​ത​ൽ സ​ഹാ​യം ല​ഭി​ക്കു​മെ​ന്നും ജെ​ഫി​ൻ പ​റ​ഞ്ഞു.

ഇ​ടു​ക്കി കു​ള​മാ​വി​ൽ വാ​ഴ​ക്കൃ​ഷി ന​ട​ത്തി​യ​പ്പോ​ൾ കാ​റ്റു​പി​ടി​ച്ച് വാ​ഴ ന​ശി​ച്ചി​രു​ന്നു. കൃ​ഷി​വ​കു​പ്പി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സം ല​ഭി​ച്ച​തി​നാ​ൽ അ​ധി​കം ബാ​ധ്യ​ത വ​രാ​തെ ര​ക്ഷ​പ്പെ​ട്ടു. ഒ​രു​വി​ള മാ​ത്രം കൃ​ഷി ചെ​യ്യു​ന്പോ​ഴാ​ണ് കൃ​ഷി ന​ഷ്ട​മാ​കു​ന്ന​ത്. സ​മ്മി​ശ്ര കൃ​ഷി ന​ട​ത്തി​യാ​ൽ കൃ​ഷി ഒ​രി​ക്ക​ലും ന​ഷ്ട​മാ​കി​ല്ല.

കൃ​ഷി ചെ​യ്ത വി​ള​ക​ൾ വ​ള​രു​ന്പോ​ഴും വി​ള​വെ​ടു​ക്കു​ന്പോ​ഴും മ​ന​സി​ന് ന​ല്ല സം​തൃ​പ്തി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ജെ​ഫി​ൻ പ​റ​ഞ്ഞു. അ​ന്യ​നാ​ട്ടി​ൽ​നി​ന്നു​വ​രു​ന്ന വി​ഷ​മു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്കു പ​ക​രം സ്വ​ന്ത​മാ​യി ഉ​ത്പാ​ദി​പ്പി​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് ഇ​ദ്ദേ​ഹം കൃ​ഷി​ക്ക് ഇ​റ​ങ്ങി​യ​ത്.

ജെ​ഫി​ന്‍റെ കാ​ർ​ഷി​ക​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ര്യ റീ​നും മ​ക്ക​ളാ​യ അ​ന്ന റോ​സും ആ​ഗ്ന​സ് മ​രി​യ​യും ഒ​പ്പ​മു​ണ്ട്.

ഫോ​ണ്‍: 9947865115

Agriculture

പ്ലാ​വും ച​ക്ക​യും നാ​ടി​ന് ക​രു​ത്തും ക​രു​ത​ലു​മാ​ണ്

ആ​റാ​യി​രം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പു​ത​ന്നെ ഇ​ന്ത്യ​യി​ൽ പ്ലാ​വു ന​ട്ടു പ​രി​പാ​ലി​ച്ചി​രു​ന്ന​താ​യാ​ണ് പാ​ര​ന്പ​ര്യം. അ​ശോ​ക ച​ക്ര​വ​ർ​ത്തി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ഇ​ന​ങ്ങ​ളി​ൽ പ്ലാ​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വ​ത്രെ.

ആ​ത്ത, ആ​ഞ്ഞി​ലി, ക​ട​പ്ലാ​വ്, മ​ൾ​ബ​റി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മൊ​റാ​സീ കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട മ​ര​മാ​ണ് പ്ലാ​വ്. ആ​ർ​ട്ടോ​കാ​ർ​പ​സ് ഹെ​ട്രോ​ഫി​ല​സ് എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. പ്ലാ​വു​മാ​യി കേ​ര​ള​ത്തി​ന് അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്.

പു​ര​യി​ട​ങ്ങ​ളി​ൽ വ​ള​ർ​ത്താ​വു​ന്ന രാ​ജ​വൃ​ക്ഷ​മാ​യി മ​ല​യാ​ളി​ക​ൾ ക​ണ്ടിരു​ന്ന വൃ​ക്ഷ​മാ​ണ് പ്ലാ​വ്. ത​ടി​ക്കു മാ​ത്ര​മ​ല്ല ച​ക്ക ഉ​ത്ത​മ ഭ​ക്ഷ​ണ​വും പ്ലാ​വി​ല മൃ​ഗ​ങ്ങ​ൾ​ക്ക് തീ​റ്റ​യു​മാ​ണ്.

പോ​ർ​ച്ചു​ഗീ​സു​കാ​രു​ടെ വ​ര​വോ​ടെ ച​ക്ക അ​വ​ർ​ക്ക് ജാ​ക്ക് ആ​യി. അ​ങ്ങ​നെ ന​മ്മു​ടെ ച​ക്ക ഹൊ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് എ​ന്ന വി​ജ്ഞാ​ന​ഗ്ര​ന്ഥ​ത്തി​ലും ഇ​ടം നേ​ടി. 1563ൽ ​ഗാ​ർ​സി​യ ഡി ​ഓ​ർ​ട്ട എ​ന്ന ഡോ​ക്ട​റാ​ണ് ച​ക്ക​യ്ക്ക് ജാ​ക്ക്ഫ്രൂ​ട്ട് എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്.

ബം​ഗാ​ളി​ലും മ​ലേ​ഷ്യ​യി​ലു​മൊ​ക്കെ ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​ക്കു​വേ​ണ്ടി ജോ​ലി ചെ​യ്തി​രു​ന്ന സ്കോ​ട്ടി​ഷ് സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യ വി​ല്യം ജാ​ക്കി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ജാ​ക്ക്ഫ്രൂ​ട്ട് എ​ന്ന പേ​ര് സ​മ്മാ​നി​ക്ക​പ്പെ​ട്ട​തെ​ന്നും പാ​ര​ന്പ​ര്യ​മു​ണ്ട്.

കേ​ര​ള​ത്തി​ന് ഇ​തു ച​ക്ക​യാ​ണെ​ങ്കി​ൽ ഇ​ന്തൊ​നേ​ഷ്യ​ക്കാ​ർ​ക്ക് ഇ​ത് നി​ങ്ക​യാ​ണ്, ഫി​ലി​പ്പീ​ൻ​സു​കാ​ർ​ക്ക് ല​ങ്ക്ക​യും. കേ​ര​ളം പോ​ലെ ത​മി​ഴ്നാ​ടിന്‍റേ​യും ഔ​ദ്യോ​ഗി​ക ഫ​ല​മാ​ണ് ച​ക്ക. പ്ര​കൃ​തി സ​മ്മാ​നി​ച്ച ഏ​റ്റ​വും വ​ലി​യ പ​ഴ​വും ഇ​തു​ത​ന്നെ. ഇ​ന്ത്യ​യു​ടെ പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​ക​ളാ​ണ് പ്ലാ​വി​ന്‍റെ ഉ​റ​വി​ടം.

ഇ​വി​ടെ നി​ന്നാ​ണ് വി​വി​ധ നാ​ടു​ക​ളി​ലേ​ക്കും കി​ഴ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഈ​സ്റ്റ് ഇ​ന്ത്യ​യി​ലേ​ക്കും മ​ധ്യ ആ​ഫ്രി​ക്ക, കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പ്ലാ​വ് ക​ട​ന്നു​ചെ​ന്ന​ത്.

ബം​ഗ്ലാ​ദേ​ശ് മാ​ത്ര​മാ​ണ് ച​ക്ക ഔ​ദ്യോ​ഗി​ക ഫ​ല​മാ​യ രാ​ജ്യം. ശ്രീ​ല​ങ്ക​യി​ൽ ഔ​ദ്യോ​ഗി​ക ഫ​ല​മ​ല്ല​ങ്കി​ലും ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഫ​ല​വും പ​ഴ​വു​മാ​ണ് ച​ക്ക.

കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ പോ​ലെ ശ്രീ​ല​ങ്ക​യി​ലും ബം​ഗ്ളാ​ദേ​ശി​ലും വ​നി​താ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ ച​ക്ക മൂ​ല്യ​വ​ർ​ധി​ത വി​ഭ​വ​ങ്ങ​ളാ​ക്കി പ​ണം സ​ന്പാ​ദി​ക്കു​ന്നു. ഇ​വ​ർ​ക്ക് ച​ക്ക സം​സ്ക​ര​ണം കു​ടി​ൽ വ്യ​വ​സാ​യ​വു​മാ​ണ്.

ആ ​രാ​ജ്യ​ങ്ങ​ളി​ൽ പ്ലാ​വ് ന​ട്ടു വ​ള​ർ​ത്തു​ന്ന​തി​ൽ സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്നു. പൊ​ന്നു കാ​യ്ക്കു​ന്ന മ​ര​മാ​യി ക​ണ​ക്കാ​ക്കി പ്ലാ​വ് വെ​ട്ടി മാ​റ്റു​ന്ന​തി​ൽ നി​യ​ന്ത്ര​ണ​വും വ​രു​ത്തി​യി​രി​ക്കു​ന്നു.

മ്യാ​ൻ​മ​ർ, മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, ബ്ര​സീ​ൽ, ആ​ഫ്രി​ക്ക, കെ​നി​യ, ഉ​ഗാ​ണ്ട , കം​ബോ​ഡി​യ, ലാ​വോ​സ്, താ​യ്ലാ​ൻ​ഡ്, സൗ​ത്ത് ഫ്ളോ​റി​ഡ, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം പ്ലാ​വ് വ​ള​ർ​ത്തി പ​ണ​മു​ണ്ട ാക്കു​ന്നു.

ര​ണ്ട ാം വ​ർ​ഷം ഫ​ലം ത​രു​ന്ന സ​ങ്ക​ര ഇ​നം പ്ലാ​വു​ക​ൾ ഇ​വ​ർ വി​ക​സി​പ്പി​ച്ച​തി​നൊ​പ്പം വ​ൻ​കി​ട തോ​ട്ട​ങ്ങ​ളാ​യി വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ​യ്ക്ക് പ്ലാ​വു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​മാ​ണു​ള്ള​ത്.

30 കോ​ടി മു​ത​ൽ 60 കോ​ടി വ​രെ ച​ക്ക ഒ​രു വ​ർ​ഷം വി​ള​യു​ന്ന കേ​ര​ള​ത്തി​ൽ ഇ​തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു ശ​ത​മാ​ന​വും പാ​ഴാ​യി​പ്പോ​വു​ക​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​പ്പെ​ട്ട ച​ക്ക​യെ വാ​ണി​ജ്യ​പ​ര​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ൽ 25,000 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ വ​രു​മാ​ന​മു​ണ്ട ാക്കാ​ൻ ക​ഴി​യും.

ഏ​റ്റ​വും വ​ലി​യ പ​ഴം എ​ന്ന നി​ല​യി​ലും ച​ക്ക​യ്ക്ക് പ്രാ​ധാ​ന്യ​മേ​റെ. ഒ​രു വ്യ​ക്തി​ക്ക​ല്ല ഒ​രു കു​ടും​ബ​ത്തി​നു​ള്ള ഭ​ക്ഷ​ണം ഒ​രേ വേ​ള​യി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഫ​ല​മാ​ണ് ച​ക്ക. ഭ​ക്ഷ​ണം, ഔ​ഷ​ധം, കാ​ലി​ത്തീ​റ്റ, ത​ടി, വി​റ​ക്, വ​ളം, ത​ണ​ൽ, ഓ​ക്സി​ജ​ൻ, നീ​ർ​ത്ത​ട​സം​ര​ക്ഷ​ണം എ​ന്നി​ങ്ങ​നെ ഏ​റെ കാ​ര്യ​ങ്ങ​ളി​ൽ പ്ലാ​വ് മ​നു​ഷ്യ ജീ​വി​ത​ത്തോ​ടു ചേ​ർ​ന്നു​നി​ല്ക്കു​ന്നു.

ഇ​ക്കാ​ല​ത്ത് താ​യ്ലാ​ൻ​ഡും വി​യ​റ്റ്നാ​മു​മാ​ണു പ്ര​ധാ​ന ച​ക്ക ഉ​ത്പാ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ. ച​ക്ക​യി​ൽ നി​ന്ന് നൂ​റി​ലേ​റെ ഉ​ത്പ​ന്ന​ങ്ങ​ൾ മൂ​ല്യ​വ​ർ​ധി​ത​മാ​ക്കി വ​രു​മാ​ന​മു​ണ്ടാക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​ണി​വ.

കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ മ​രു​ന്നു ഗ​വേ​ഷ​ണ​ത്തി​ലും ച​ക്ക​യു​ടെ സാ​ധ്യ​ത​ക​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​ർ. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യാ​ണു ച​ക്ക​യു​ൽ​പാ​ദ​ന​ത്തി​ൽ ഒ​ന്നാ​മ​തു​ള്ള​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് ത​മി​ഴ് നാ​ട്ടി​ലേ​ക്ക് സീ​സ​ണി​ൽ വാ​ങ്ങി​ക്കൊ​ണ്ട ുപോ​കു​ന്ന ച​ക്ക​യും ഇ​ടി​ച്ച​ക്ക​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​രെ​യാ​ണ് വി​റ്റ​ഴി​യു​ന്ന​ത്. ഉ​ഷ്ണ​മേ​ഖ​ല കാ​ലാ​വ​സ്ഥ​യി​ലും മി​ത ഉ​ഷ്ണ​മേ​ഖ​ല കാ​ലാ​വ​സ്ഥ​യി​ലും വ​ള​രു​ന്ന വൃ​ക്ഷ​മാ​ണ് പ്ലാ​വ്. 27 ഡി​ഗ്രി വ​രെ ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കും.

നൂ​റ് ഗ്രാം ​ച​ക്ക​യി​ൽ 95 ക​ലോ​റി​യും 0.6 ഗ്രാം ​ഫാ​റ്റും 23 ഗ്രാം ​കാ​ർ​ബോ ഹൈ​ഡ്രേ​റ്റും 1 .7 ഗ്രാം ​പ്രോ​ട്ടീ​നും അ​ട​ങ്ങി​യി​ട്ടു​ണ്ട്. ജീ​വ​ക​ങ്ങ​ളും മൂ​ല​ക​ങ്ങ​ളും നാ​രു​ക​ളും അ​ട​ങ്ങി​യ പോ​ഷ​ക​സ​ന്പ​ന്ന​മാ​യ നാ​ട​ൻ വി​ഭ​വ​മാ​ണി​ത്.

ഇ​തി​ലെ പോ​ഷ​ക​മൂ​ല്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം​മൂ​ലം പ​ല ത​രം ശൈ​ലി രോ​ഗ​ങ്ങ​ളെ​യും ത​ട​യും. ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ചു​ള​യി​ൽ 74 ശ​ത​മാ​നം വെ​ള്ള​മാ​ണ്. 23 ശ​ത​മാ​നം അ​ന്ന​ജ​വും ര​ണ്ടു ശ​ത​മാ​നം പ്രൊ​ട്ടീ​നും ഒ​രു ശ​ത​മാ​നം കൊ​ഴു​പ്പും​മു​ണ്ട . 100 ഗ്രാം ​ച​ക്ക 95 കി​ലോ ക​ലോ​റി ഊർ​ജം സ​മ്മാ​നി​ക്കും.

പോ​ഷ​ക​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് ച​ക്ക. വൈ​റ്റ​മി​ൻ എ, ​വൈ​റ്റ​മി​ൻ സി, ​ബി കോം​പ്ല​ക്സ് വൈ​റ്റ​മി​ൻ, ഫോ​ളി​ക് ആ​സി​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ. അ​യ​ണ്‍, മ​ഗ്നീ​ഷി​യം, പൊ​ട്ടാ​സി​യം, മാം​ഗ​നീ​സ് എ​ന്നീ ധാ​തു​ക്ക​ളും ച​ക്ക​യെ കൂ​ടു​ത​ൽ ഗു​ണ​പ്ര​ദ​മാ​ക്കു​ന്നു.

കൊ​ള​സ്ട്രോ​ളും അ​നാ​വ​ശ്യ കൊ​ഴു​പ്പു​ക​ളും ഇ​ല്ലേ​യി​ല്ല. പ്ര​മേ​ഹം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ച​ക്ക ഏ​റെ ഉ​ത്ത​മ​മാ​ണ്. പ​ഴു​ക്കാ​ത്ത ച​ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന അ​ധി​ക ഫൈ​ബ​റു​ക​ളാ​ണ് പ്ര​മേ​ഹ​ത്തി​ന് ത​ട​യി​ടു​ന്ന​ത്.

ച​ക്ക​പ്പു​ഴു​ക്ക് അ​തു​കൊ​ണ്ടുത​ന്നെ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന് ഉ​ത്ത​മ​മെ​ന്ന് ഇ​തി​നോ​ട​കം ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

 

Agriculture

കേ​ര​ള​ത്തി​ന് ക​രു​ത​ൽ; പ​ട്ടി​ണി​യ​ക​റ്റി​യ അ​ന്നം

ക​പ്പ​ല്‍ ക​യ​റി​വ​ന്ന​തു​കൊ​ണ്ടാ​കാം കേ​ര​ള​ത്തി​ന്‍റെ ജ​ന​കീ​യ ഭ​ക്ഷ്യ വി​ഭ​വ​ത്തി​ന് ക​പ്പ​യെ​ന്നു പേ​രു വ​ന്ന​ത്. സൗ​ത്ത് അ​മേ​രി​ക്ക​യി​ലെ ബ്ര​സീ​ലി​ല്‍​നി​ന്ന് തി​രു​വി​താം​കൂ​റി​ലെ​ത്തി​യ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍ ക​പ്പ​യെ പൂ​ള​യെ​ന്നും കൊ​ള്ളി​യെ​ന്നും മ​ര​ച്ചീ​നി​യെ​ന്നു​മൊ​ക്കെ പ​ല പേ​രി​ല്‍ വി​ളി​ച്ചു.

മാ​നി​ഹോ​ട്ട് എ​സ്‌​കു​ലാ​ന്‍റ് ആ​ണ് ക​പ്പ​യു​ടെ ശാ​സ്ത്ര​നാ​മം എ​ന്നു പ​റ​ഞ്ഞാ​ല്‍ ക​പ്പ കൃ​ഷി ചെ​യ്യു​ന്ന​വ​ര്‍​ക്കും ക​പ്പ തി​ന്നു​ന്ന​വ​ര്‍​ക്കു​മൊ​ന്നും മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല. എ​ന്താ​യാ​ലും അ​രി​യ്ക്കു ക്ഷാ​മ​മു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് കേ​ര​ളീ​യ​രു​ടെ വി​ശ​പ്പ​ക​റ്റി​യ വി​ഭ​വ​മാ​ണ് ക​പ്പ.

പു​തി​യ ത​ല​മു​റ​യ്ക്ക് ക​പ്പ പ്രി​യം കു​റ​ഞ്ഞെ​ങ്കി​ലും വി​ദേ​ശ​ങ്ങ​ളും സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ലും ക​പ്പ തീ​റ്റ​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. കേ​ര​ള​ത്തി​ല്‍ മൂ​ന്നു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ക​പ്പ കൃ​ഷി വി​സ്തൃ​തി​യി​ല്‍ മു​ന്നേ​റ്റ​മു​ണ്ടെ​ന്ന​ത് ക​പ്പ പ്ര​താ​പം തി​രി​ച്ചു​വ​രു​ന്ന​തിന്‍റെ സൂ​ച​ന​യാ​കാം.

തി​രു​വി​താ​കൂ​റി​ല്‍ ദാ​രി​ദ്യ്ര​മു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് വി​ശാ​ഖം തി​രു​നാ​ള്‍ രാ​മ​വ​ര്‍​മ മ​ഹാ​രാ​ജാ​വാ​ണ് മ​ര​ച്ചീ​നി കൃ​ഷി ആ​രം​ഭി​ച്ച​തെ​ന്നാ​ണ് ച​രി​ത്രം. വ​റു​തി​യു​ടെ ആ​ക്കാ​ല​ത്ത് തി​യ​സോ​ഫി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു കേ​ണ​ല്‍ ഓ​ള്‍​കോ​ട്ട് എ​ന്ന സാ​യി​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യെ​ന്നും ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ മ​ര​ച്ചീ​നി കൃ​ഷി ആ​രം​ഭി​ക്കാ​ന്‍ ഓ​ള്‍​കോ​ട്ട് മ​ഹാ​രാ​ജാ​വി​നോ​ടു നി​ര്‍​ദേ​ശി​ച്ചു​വെ​ന്നു​മാ​ണ് പാ​രമ്പര്യം.

രാ​ജാ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത​നുസ​രി​ച്ച് ഓ​ള്‍​കോ​ട്ട് ബ്ര​സീ​ലി​ല്‍ നി​ന്നു മ​ര​ച്ചീ​നി ക​ന്പ് എ​ത്തി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് ത​രി​ശു കി​ട​ന്ന കു​ന്നി​ല്‍ ക​പ്പ ക​ന്പ് ന​ട്ടു. 1883 ജൂ​ലൈ​യി​ലാ​യി​രു​ന്നു ആ ​മ​ഹാ​സം​ഭ​വം.

അ​ന്നു ക​പ്പ ന​ട്ട ത​രി​ശി​ടം ഇ​പ്പോ​ള്‍ ന​ഗ​ര​ത്തി​ല്‍ ജ​വാ​ഹ​ര്‍ ന​ഗ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്നു. ജൂ​ലൈ​യി​ല്‍ മ​ര​ച്ചീ​നി കൃ​ഷി ആ​രം​ഭി​ച്ച​തിന്‍റെ ഓ​ര്‍​മ പു​തു​ക്കാ​നാ​ണ് ജൂ​ലൈ 31 മ​ര​ച്ചീ​നി​ദി​നം അ​ഥ​വാ ക​പ്പ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

അ​ഞ്ചു വ​ര്‍​ഷ​മേ വി​ശാ​ഖം തി​രു​നാ​ള്‍ ഭ​രി​ച്ചു​ള്ളു​വെ​ങ്കി​ലും അ​ഞ്ഞൂ​റാ​ണ്ട് ഭ​ര​ണ​ത്തി​ന്‍റെ നേ​ട്ട​മാ​ണ് ക​പ്പ സ​മ്മാ​നി​ച്ച​ത്. ക​പ്പ നാ​ട്ടി​ല്‍ ന​ന്നാ​യി വി​ള​യു​മെ​ന്നു ക​ണ്ടതോ​ടെ മ​ഹാ​രാ​ജാ​വ് ബ​ര്‍​മ എ​ന്ന മ​ല​യ​യി​ല്‍ നി​ന്നു പു​തി​യ ഇ​നം മ​ര​ച്ചീ​നി​ക​ള്‍ എ​ത്തി​ച്ചു. അ​ത്ത​ര​ത്തി​ല്‍ രു​ചി​യി​ലും വി​ള​വി​ലും തൂ​ക്ക​ത്തി​ലും വ്യ​ത്യ​സ്ത​മാ​യ ഒ​ട്ടേ​റെ ഇ​നം ക​പ്പ​ക​ള്‍ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു.

ഇ​ന്നു​ള്ള​തും കാ​ല​ത്തി​നു കൈ​മോ​ശം വ​ന്ന​തു​മാ​യ നൂ​റി​നം ക​പ്പ​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ടാ​യി എ​ന്ന​തും കൗ​തു​കം. വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളു​മൊ​ക്കെ പ​ല​യി​നം ക​പ്പ​ക​ള്‍ വി​ക​സി​പ്പി​ച്ച​വ​രാ​യു​ണ്ട്. ആ​മ്പ​ക്കാ​ട​ന്‍ തൊ​മ്മി, മു​ള​മൂ​ട്ടി​ല്‍ കു​ടും​ബം വ​ക മു​ള​മൂ​ട​ന്‍ വെ​ള്ള തു​ട​ങ്ങി പ​ല​യി​ന​ങ്ങ​ള്‍.

മ​ഹാ​രാ​ജാ​വി​നോ​ടു​ള്ള ക​ട​പ്പാ​ട് അ​റി​യി​ച്ച് ശീ​വി​ശാ​ഖം എ​ന്ന ഒ​രി​നം ക​പ്പ​യും കേ​ര​ള​ത്തി​ല്‍ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ക​പ്പ​കൊ​ണ്ട് എ​ത്ര​യെ​ത്ര വി​ഭ​വ​ങ്ങ​ള്‍ നാം ​ക​ഴി​ക്കു​ന്നു.

ചെ​ണ്ട ക്ക​പ്പ, ക​പ്പ​പ്പു​ഴ​ക്ക് എ​ന്നി​വ കൂ​ടാ​തെ ഉ​ണ​ക്കു​ക​പ്പ​യും വെ​ള്ളു​ക​പ്പ​യും ക​പ്പ ചി​പ്‌​സു​മൊ​ക്കെ മ​ല​യാ​ളി​ക്ക് പ്രി​യം. ക​പ്പ പ​റി​ച്ച് അ​രി​ഞ്ഞു വാ​ട്ടി ഉ​ണ​ക്കു​ന്ന ക​പ്പ​വാ​ട്ട് വ​ലി​യൊ​രു കാ​ര്‍​ഷി​ക ഉ​ത്സ​വ​മാ​ണ്.

വാ​ട്ടി​യെ​ടു​ത്ത ക​പ്പ നാ​ലു​ണ​ങ്ങി​ക്ക​ഴി​ഞ്ഞാ​ല്‍ ആ​റേ​ഴു മാ​സം വീ​ട്ടി​ല്‍ ക​രു​തി​വ​ച്ച് വേ​വി​ക്കാം. ക​പ്പ​യും മീ​നും, ക​പ്പ​യും പോ​ത്തും എ​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ രു​ചി​ക്കൂ​ട്ടാ​യി ത​ല​മു​റ​ക​ള്‍ ആ​സ്വ​ദി​ക്കു​ന്നു. ലോ​ക​ത്താ​കെ ആ​റാ​യി​ര​ത്തി​ല​ധി​കം മ​ര​ച്ചീ​നി ഇ​ന​ങ്ങ​ളു​ണ്ടെ ന്നാ​ണ് ക​ണ​ക്ക്.

കൊ​ളം​ബി​യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്ത​ര്‍​ദേ​ശീ​യ ഉ​ഷ്ണ​മേ​ഖ​ലാ കൃ​ഷി കേ​ന്ദ്ര​ത്തി​ലാ​ണ് ഇ​ത്ര​യേ​റെ ക​പ്പ ഇ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ മ​ര​ച്ചീ​നി​യു​ടെ അം​ഗീ​കൃ​ത ജ​നി​ത​ക​ശേ​ഖ​ര സം​ഭ​ര​ണി തി​രു​വ​ന​ന്ത​പു​രം സി​ടി​സി​ആ​ര്‍​ഐ ആ​ണ്.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ആ​യി​ര​ത്തി മു​ന്നൂ​റി​ല​ധി​കം മ​ര​ച്ചീ​നി ഇ​ന​ങ്ങ​ള്‍ ഇ​വി​ടെ സം​ര​ക്ഷി​ക്കു​ന്നു​ണ്ട്.

District News

കൃ​ഷി​ഭ​വ​നും മൃ​ഗാ​ശു​പ​ത്രി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു

തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നും മൃ​ഗാ​ശു​പ​ത്രി​യും പു​തു​താ​യി പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മൃ​ഗാ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യും കൃ​ഷി​ഭ​വ​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ​ന്ദു സു​ധാ​ക​ര​നും നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗ്രേ​സി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി സാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ൻ വ​ർ​ഗീ​സ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഷെ​മീ​ന നാ​സ​ർ, സാ​ജ​ൻ ചി​മ്മി​ണി​ക്കാ​ട്ട്, ഉ​ഷ രാ​ജ​ശേ​ഖ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ഷാ​ജി, മെം​ബ​ർ​മാ​രാ​യ എ​സ്. ശ​ര​ത് ബാ​ബു, ജി​ന്‍റു ജേ​ക്ക​ബ്, ലൈ​ല ക​രിം, എം.​പി. സു​നി​ത, മാ​യ ദി​നേ​ശ​ൻ, സു​മേ​ഷ് പാ​റ​ച്ചാ​ലി​ൽ, സ​ജി ചെ​ന്പ​ക​ശേ​രി, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​ജി.​ ആ​ര്യാം​ബ, കൃ​ഷി ഓ​ഫീ​സ​ർ അ​ന്പി​ളി സ​ദാ​ന​ന്ദ​ൻ, ഡോ. ​ഗ്ലാ​ഡി എം. ​വെ​ന്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up